Realme 15 Pro 5G Game Of Thrones
അടുത്ത കാലത്ത് പുറത്തിറങ്ങിയ Realme 15 Pro 5G ശരിക്കും മനം മയക്കുന്ന ഡിസൈനിലാണ് അവതരിപ്പിച്ചത്. ഗെയിം ഓഫ് ത്രോൺസ് ആരാധകർക്കായാണ് റിയൽമി ഈ സ്പെഷ്യൽ ഫോൺ അവതരിപ്പിച്ചത്. ഇത് കമ്പനിയുടെ ലിമിറ്റഡ് എഡിഷൻ റിയൽമി ഫോണാണ്.
കാണാൻ സ്റ്റൈലിഷ് ഡിസൈനിലുള്ള സ്മാർട്ഫോണാണിത് റിയൽമി അവതരിപ്പിച്ചത്. വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറി ഗ്ലോബൽ കൺസ്യൂമർ പ്രോഡക്‌ടുമായി സഹകരിച്ചാണ് ഇത് നിർമിച്ചത്. എച്ച്ബി ഹിറ്റ് സീരീസിന്റെ തീമാറ്റിക് അനുഭവം ഈ ഉപകരണത്തിൽ ഡിസൈനിൽ കാണാം. പാക്കേജിംഗ്, ബിൽഡ് ക്വാളിറ്റി, ഫിസിക്കൽ ഡിസൈൻ, ഇൻ-ബോക്‌സ് ആക്‌സസറികൾ എന്നിവയിലെല്ലാം സ്റ്റൈലിഷാണ് ഗെയിം ഓഫ് ത്രോൺസ് ലിമിറ്റഡ് എഡിഷൻ.
1280×2800 റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റുമുള്ള സ്ക്രീനാണ് ഇതിലുള്ളത്. സ്മാർട്ഫോണിന് 6.8 ഇഞ്ച് AMOLED സ്‌ക്രീനുണ്ട്. 6,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് ഇതിനുണ്ട്.
രണ്ടാമത്തേത് 4nm പ്രോസസ്സിൽ നിർമ്മിച്ച ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസർ ആണ്. ഇതിൽ അഡ്രിനോ ജിപിയു 1150MHz ഉൾപ്പെടുന്നു. മൾട്ടി ടാസ്കിങ്ങും ഫാസ്റ്റ് ഗെയിമിങ്ങും ഇതിലൂടെ സാധ്യമാണ്.
റിയൽമി 15 പ്രോ ലിമിറ്റഡ് എഡിഷനിൽ പടുകൂറ്റൻ സെല്ലാണുള്ളത്. ഇതിൽ 7000mAh ടൈറ്റൻ ബാറ്ററി നൽകിയിരിക്കുന്നു. ഇത് 80W അൾട്രാ ചാർജിനെ പിന്തുണയ്ക്കുന്നു. 1600 ചാർജിംഗ് സൈക്കിളുകൾക്ക് ശേഷം 80% ത്തിലധികം ശേഷി നിലനിർത്താൻ ഇങ്ങനെ സാധിക്കും.
നാലാമത്തെ ഫീച്ചർ ഗംഭീരമായ ക്യാമറയാണ്. ഇതിലെ പ്രധാന ക്യാമറയിലുള്ളത് 50MP സോണി IMX896 സെൻസറാണ്. 2-ആക്സിസ് OIS സപ്പോർട്ട് ചെയ്യുന്നു. സ്മാർട്ഫോണിൽ 50MP OV50D സെൻസർ കൊടുത്തിട്ടുണ്ട്. ഈ അൾട്രാ-വൈഡ് ക്യാമറയ്ക്ക് EIS പിന്തുണ ലഭിക്കും.
അഞ്ചാമതായി ഫോണിലെ മികവുറ്റ സെൽഫി ക്യാമറയെ കുറിച്ച് പറയാം. ഫോണിലെ ഫ്രണ്ട് ക്യാമറയ്ക്ക് 50MP OV50D സെൻസറുമുണ്ട്. 60FPS, 30FPS എന്നിവയിൽ 4K വീഡിയോ സപ്പോർട്ട് ലഭിക്കുന്നു. മൾട്ടി ഫ്രെയിം റേറ്റ് ഷൂട്ടിങ് ഇങ്ങനെ സാധ്യമാണ്.
ഗോട്ട് അഥവാ ഗെയിം ഓഫ് ത്രോൺസ് എഡിഷൻ ഒരു പ്രീമിയം സെറ്റാണ്. 12 ജിബി റാം + 512 ജിബി സ്റ്റോറേജുള്ള ഫോണിന്റെ വില 44,999 രൂപയാകുന്നു. ഇത് ഗെയിം ഓഫ് ത്രോൺസ് ഡ്രാഗൺഫയർ ബ്ലാക്ക് നിറത്തിൽ ലഭ്യമാണ്. ഫ്ലിപ്കാർട്ട്, റിയൽമി ഇ-സ്റ്റോറുകളിലൂടെ ഓൺലൈൻ പർച്ചേസ് നടത്താം. തെരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും വാങ്ങാൻ ലഭ്യമാണ്.
ALSO READ: Happy Diwali Offer: 5000mAh ബാറ്ററി, SONY ക്യാമറ Lava Storm 5ജി Rs 9000 താഴെ ദീപാവലി ഓഫറിൽ