999 രൂപയ്ക്ക് മറ്റൊരു 4ജി സ്മാർട്ട് ഫോണുകൾ എത്തി

HIGHLIGHTS

ക്യാഷ് ബാക്ക് ഓഫറുകളും ഇതിൽ ലഭിക്കുന്നതാണ്

999 രൂപയ്ക്ക് മറ്റൊരു 4ജി സ്മാർട്ട് ഫോണുകൾ എത്തി

മൈ ഫസ്റ്റ് 4ജി എന്ന പുതിയ തന്ത്രവുമായി വൊഡാഫോണും ഫ്ലിപ്പ്കാർട്ടും ഒന്നിക്കുന്നു .ഇവരുടെ ഏറ്റവും പുതിയ 4ജി സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു .999 രൂപയ്ക്കാണ് ഈ 4 ജി സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ എത്തുന്നത് .

Digit.in Survey
✅ Thank you for completing the survey!

അതുകൂടാതെ മൈ ഫസ്റ്റ് 4ജിയിൽ വൊഡാഫോൺ നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .ഇത് നിലവിൽ ഉള്ള ഉപഭോതാക്കൾക്കും കൂടാതെ പുതിയ വൊഡാഫോൺ വരിക്കാർക്കും ലഭിക്കുന്നതാണ് .ഈ ക്യാഷ് ബാക്ക് ലഭിക്കണമെങ്കിൽ 150 രൂപയ്ക്ക് തുടര്‍ച്ചയായി 36 മാസം റീചാര്‍ജ് ചെയ്യേണ്ടതാണ്.

റീച്ചാർജ്ജ്‌ ചെയ്ത  ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കുക.2000 രൂപയുടെ ക്യാഷ് ബാക്ക് ആണ് ലഭിക്കുന്നത് . ഈ തുക വോഡഫോണിന്റെ എം-പെസ വാലറ്റിലേക്ക് നിക്ഷേപിക്കും, ഈ തുക ഉപഭോക്താക്കള്‍ പിന്‍വലിക്കുകയോ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഉപയോഗിക്കുകയോ ചെയ്യാം.

Experienced Social Media And Content Marketing Specialist View Full Profile