iPhone 16
ഏറ്റവും പുതിയ iPhone 16 നിങ്ങൾക്ക് 10000 രൂപയ്ക്ക് അടുത്ത് വിലക്കുറവിൽ വാങ്ങാം. 128GB സ്റ്റോറേജ് ഐഫോൺ 16 സ്മാർട്ഫോണിന് ഫ്ലിപ്കാർട്ടിലാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 9901 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ടാണ് ഐഫോൺ 16 വിൽക്കുന്നത്. കൂടാതെ ആകർഷകമായ ബാങ്ക് ഓഫറും, എക്സ്ചേഞ്ച് ഡിസ്കൌണ്ടും ഇതിന് ലഭിക്കുന്നു.
79,900 രൂപയാണ് ഐഫോൺ 16 ഫോണിന് വിലയാകുന്നത്. ബ്ലാക്ക്, പിങ്ക്, ടീൽ നിറങ്ങളിലുള്ള ആപ്പിൾ ഐഫോൺ 16-ന് ഫ്ലിപ്കാർട്ടിൽ കിഴിവുണ്ട്. സ്മാർട്ഫോൺ 9901 രൂപ ഡിസ്കൌണ്ടിൽ, 69,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.
57,850 രൂപയുടെ എക്സ്ചേഞ്ച് ഡീൽ ഐഫോൺ 16-ന് ലഭിക്കുന്നു. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് വഴി 5% ക്യാഷ്ബാക്കും ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നു. 2,461 രൂപയുടെ ഇഎംഐ ഓഫറും ഫ്ലിപ്കാർട്ട് തരുന്നു. ഫ്ലിപ്കാർട്ടിന്റെ ഫ്രീഡം സെയിൽ പ്രമാണിച്ചാണ് ഓഫർ. ആമസോണിൽ വരെ 72000 രൂപയ്ക്ക് മുകളിൽ വിൽക്കുന്ന ഹാൻഡ്സെറ്റിന് ഫ്ലിപ്കാർട്ട് ഗംഭീര ഡിസ്കൌണ്ട് അനുവദിച്ചിരിക്കുന്നു.
ഐഫോൺ 16 ഹാൻഡ്സെറ്റിൽ 6.1 ഇഞ്ച് വലുപ്പമുള്ള സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയാണുള്ളത്. പുതിയ A18 ചിപ്പാണ് ഈ ഐഫോണിലുള്ളത്. Apple Intelligence-ന്റെ പെർഫോമൻസ് മികച്ചതാക്കാനുള്ള പ്രോസസറാണ് ഇതിൽ കൊടുത്തിരിക്കുന്നത്.
48MP മെയിൻ ക്യാമറയും 12MP അൾട്രാ-വൈഡ് ക്യാമറയും ഈ ഐഫോൺ 16-ലുണ്ട്. ഇതിൽ 2x ടെലിഫോട്ടോ ലെൻസ് ഫീച്ചറാണ് കൊടുത്തിരിക്കുന്നത്. പ്രോ മോഡലുകളിലെ ട്രിപ്പിൾ ക്യാമറ ഐഫോൺ 16 ബേസിക് മോഡലിൽ ഇല്ല. ടെക്സ്റ്റ് റീറൈറ്റ് ചെയ്യാനും, സംഗ്രഹിക്കാനും, ചിത്രങ്ങൾ എഡിറ്റ് ചെയ്യാനും ഓഡിയോ ട്രാൻസ്ക്രൈബ് ചെയ്യാനും സഹായിക്കുന്ന സോഫ്റ്റ് വെയറാണ് ഇതിലുള്ളത്. ഐഫോൺ 16-ൽ iOS 18 ആപ്പിൾ ഇന്റലിജൻസാണുള്ളത്.
iOS 18 ആണ് ഐഫോൺ 16-ന്റെ ഒഎസ്സെങ്കിൽ സാംസങ് ഗാലക്സി എസ്24 ബേസിക്കിലുള്ളത് ആൻഡ്രോയിഡാണ്. Apple-ന്റെ എക്കോസിസ്റ്റം ഉപയോഗിക്കുന്നവർക്ക് സാംസങ് ഓപ്ഷനാകില്ല.
ആപ്പിളിന്റെ ഏറ്റവും പുതിയ A18 ചിപ്പും, S24-ൽ Snapdragon 8 Gen 3 പ്രോസസറുമാണുള്ളത്. രണ്ട് ഫോണുകൾക്കും മികച്ച ക്യാമറ സിസ്റ്റമാണുള്ളത്. S24-ന് 50MP പ്രധാന ക്യാമറയും, 10MP ടെലിഫോട്ടോ ലെൻസും ഉണ്ട്. iPhone 16-ന് 48MP പ്രധാന ക്യാമറയും 2x ടെലിഫോട്ടോ ലെൻസും ഉണ്ട്.
Also Read: 50MP + 48MP + 48MP + 42MP ക്യാമറ Google Pixel ഫോൺ 30000 രൂപ ഡിസ്കൗണ്ടിൽ വാങ്ങിയാലോ!