Super Discount: 48MP+64MP+48MP ക്യാമറ OnePlus Open 41000 രൂപ ഓഫറിൽ

Updated on 15-Jan-2025
HIGHLIGHTS

ആമസോണിൽ ബമ്പർ ഡിസ്‌കൗണ്ടിലാണ് OnePlus Fold Phone വിൽക്കുന്നത്

നിങ്ങൾക്ക് ഈ മടക്കാവുന്ന സ്മാർട്ട്‌ഫോൺ ലാഭത്തിൽ വാങ്ങാനുള്ള അവസരമാണിത്

വളരെ കുറഞ്ഞ വിലയ്ക്ക് ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ ലഭിക്കും

സാംസങ്ങിന്റെ പെർഫെക്റ്റ് എതിരാളിയാണ് ഫോൾഡ് ഫോണിൽ OnePlus Open. നിങ്ങൾക്ക് ഈ മടക്കാവുന്ന സ്മാർട്ട്‌ഫോൺ ലാഭത്തിൽ വാങ്ങാനുള്ള അവസരമാണിത്. അതും വളരെ കുറഞ്ഞ വിലയ്ക്ക് ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ ലഭിക്കും.

OnePlus Open: ഓഫർ

ആമസോണിൽ ഈ സ്‌മാർട്ട്‌ഫോൺ വൻ വിലക്കിഴിവിൽ ലഭ്യമാണ്. ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും ഇതിൽ ലഭ്യമാണ്.

ആമസോണിൽ ബമ്പർ ഡിസ്‌കൗണ്ടിലാണ് OnePlus Fold Phone വിൽക്കുന്നത്. ഇപ്പോൾ ഫോണിന് ആമസോൺ 29 ശതമാനം കിഴിവ് ലഭ്യമാണ്. ഈ സ്മാർട്ഫോണിന് 1,39,999 രൂപയാണ് ഇപ്പോഴത്തെ വില. എന്നാൽ ആമസോണിൽ വൺപ്ലസ് ഓപ്പൺ 99,998 രൂപയ്ക്ക് വിൽക്കുന്നു. 16GB + 512GB വേരിയന്റ് വൺപ്ലസ് ഫോൾഡ് ഫോണിനാണ് ഓഫർ.

OnePlus Open

ഈ വിലക്കിഴിവിന് പുറമെ ബാങ്ക് ഓഫറും ലഭ്യമാണ്. SBI ക്രെഡിറ്റ് കാർഡിലൂടെ 1000 രൂപയുടെ ഇളവാണ് ലഭിക്കുക. ഇങ്ങനെ നിങ്ങൾക്ക് 98,998 രൂപയ്ക്ക് ഫോൺ വാങ്ങാനാകും.

ആമസോൺ ആകർഷകമായ നോ കോസ്റ്റ് ഇഎംഐ, ക്യാഷ്ബാക്ക്, പാർട്ണർ ഓഫറുകളുമുണ്ട്. 4,502.80 രൂപയുടെ നോ- കോസ്റ്റ് ഇഎംഐ ഓഫറും വൺപ്ലസ് പ്രീമിയം ഫോണിന് ലഭിക്കുന്നു. 2,999.94 രൂപ വരെ നിങ്ങൾക്ക് ക്യാഷ്ബാക്കും ഓൺലൈൻ പർച്ചേസിൽ നിന്ന് നേടാം. ഇവിടെ നിന്നും വാങ്ങാം.

OnePlus Fold Phone: സ്പെസിഫിക്കേഷൻ

7.82 ഇഞ്ച് 2K ഫ്ലെക്സി ഫ്ലൂയിഡ് LTPO 3.0 AMOLED ഡിസ്പ്ലേയാണ് ഇതിനുള്ളത്. ഈ ഡിസ്‌പ്ലേയ്ക്ക് 2K റെസലൂഷനും 2800 nits പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്. ഇതിന് 120Hz റിഫ്രഷ് റേറ്റാണ് ഇതിനുള്ളത്. ഇതിന്റെ കവർ ഡിസ്പ്ലേയ്ക്ക് 6.31 ഇഞ്ച് വലിപ്പമാണ് വരുന്നത്. 2K റെസല്യൂഷനും, 1440 Hz റിഫ്രഷ് റേറ്റും ഈ കവർ സ്ക്രീനിനുണ്ട്.

ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്‌സെറ്റാണ് ഈ ഫോണിൽ ഉപയോഗിച്ചിട്ടുള്ളത്. 67W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന 4,805mAh ബാറ്ററിയാണ് ഫോണിലുള്ളത്. 5G, ബ്ലൂടൂത്ത് 5.3, Wi-Fi ഫീച്ചറുകളാണ് വൺപ്ലസ് ഓപ്പണിൽ കൊടുത്തിട്ടുള്ളത്. USB ടൈപ്പ് സി പോർട്ട് കണക്റ്റിവിറ്റിയെ ഇത് സപ്പോർട്ട് ചെയ്യുന്നു.

Also Read: 15000 രൂപയ്ക്കുള്ളിൽ വാങ്ങാം Best Xiaomi Phones, സ്‌നാപ്ഡ്രാഗൺ, 108MP ക്യാമറ ഫോണുകളും ലിസ്റ്റിൽ

വൺപ്ലസ് ഓപ്പണിൽ ട്രിപ്പിൾ റിയർ ക്യാമറയാണ് ഇതിൽ നൽകിയിട്ടുള്ളത്. അതിൽ 48MP പ്രൈമറി ക്യാമറയും 64MP 3X ടെലിഫോട്ടോ സൂം ക്യാമറയുമാണുള്ളത്. 48MP അൾട്രാ വൈഡ് ആംഗിൾ ലെൻസാണ് മൂന്നാമത്തെ ക്യാമറ. ഫോണിന്റെ മുൻവശത്ത് രണ്ട് ക്യാമറകളുണ്ട്. 20MP, 32MP ക്യാമറകളാണ് സെൽഫിയ്ക്കായി ഉപയോഗിക്കാവുന്നത്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :