32MP ഫ്രണ്ട് ക്യാമറ Motorola 5G പ്രീമിയം സ്മാർട്ഫോൺ 20000 രൂപയ്ക്ക്, Special ഡീൽ

Updated on 02-Nov-2025

ഫ്ലിപ് ഫോണുകളിലും പ്രീമിയം 5ജി സ്മാർട്ഫോണുകളിലും ടോപ് ഫ്ലാഗ്ഷിപ്പുകളിലും പേരുകേട്ട ബ്രാൻഡാണ് Motorola. ലെനോവോയുടെ സബ് ബ്രാൻഡാണ് മോട്ടറോള. Amazon എന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ മോട്ടോ 5ജി ഹാൻഡ്സെറ്റ് വലിയ വിലക്കുറവിൽ പർച്ചേസ് ചെയ്യാം. 19 ശതമാനം ഇൻസ്റ്റന്റ് ഇളവിൽ ഫോൺ സ്വന്തമാക്കാം.

Motorola Edge 60 Fusion 5G Smartphone Low Price Deal

മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ 5ജി സ്മാർട്ഫോണിന് കിടിലൻ കിഴിവാണ് ലഭിക്കുന്നത്. 8GB + 256GB സ്റ്റോറേജുമുള്ള മോട്ടോ എഡ്ജ് സ്മാർട്ഫോണാണിത്. ഇതിന് 19 ശതമാനം ഡിസ്കൗണ്ടിൽ ഹാൻഡ്സെറ്റ് സ്വന്തമാക്കാം.

25,999 രൂപയാണ് മോട്ടോ എഡ്ജ് 60 ഫ്യൂഷന്റെ വില. എന്നാൽ 19 ശതമാനം ഫ്ലാറ്റ് ഇളവിൽ ഫോൺ വാങ്ങിക്കാം. ഇങ്ങനെ മോട്ടറോള 5ജി ഫോൺ 21,079 രൂപയ്ക്ക് പർച്ചേസ് ചെയ്യാവുന്നതാണ്. IDFC FIRST ബാങ്ക് കാർഡിലൂടെയും വൺകാർഡ്, ബോബ്കാർഡിലൂടെയും കിഴിവ് നേടാം. ഇങ്ങനെ മോട്ടോ ഫോൺ 1000 രൂപയുടെ അധിക ഇളവിൽ വാങ്ങിക്കാം. മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ നിങ്ങൾക്ക് 20000 രൂപയ്ക്ക് ലഭ്യമാണ്.

Also Read: Samsung Galaxy S26 സീരീസ് വാങ്ങാനുള്ള പൈസയില്ല! എങ്കിൽ പിന്നെ പകരക്കാരെ നോക്കിക്കൂടേ

മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ 5ജിയുടെ സവിശേഷതകൾ

6.67-ഇഞ്ച് pOLED ഡിസ്‌പ്ലേയുള്ള ഫോണാണ് മോട്ടറോളയുടെ എഡ്ജ് സീരീസിലുള്ളത്. ഇതിന് 120Hz ഉയർന്ന റിഫ്രഷ് റേറ്റ് സപ്പോർട്ട് ലഭിക്കുന്നു. 1.5K റെസല്യൂഷനോട് കൂടിയ 3D കർവ്ഡ് ഡിസൈനും ഫോണിനുണ്ട്. ഇത് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുള്ള ഫോണാണ്. മോട്ടറോള ഇതിന്റെ ബാക്ക് പാനലിൽ വീഗൻ ലെതർ ഫിനിഷുണ്ട്.

Motorola Edge 60 Fusion 5G

12GB വരെ റാമും 256GB സ്റ്റോറേജുള്ള ഫോണാണിത്. മീഡിയടെക് ഡൈമെൻസിറ്റി 7400 പ്രോസസറാണ് ഫോണിനുള്ളത്. ഇതിൽ 68W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന ശക്തമായ 5,500mAh ബാറ്ററിയുമുണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹലോ UI ആണ് സോഫ്റ്റ് വെയർ. ഇതിൽ ഗൂഗിൾ ജെമിനി അടിസ്ഥാനമാക്കിയുള്ള AI ഫീച്ചറുകളുമുണ്ട്. വെള്ളം, പൊടി പ്രതിരോധിക്കാൻ ഇതിൽ IP68, IP69 റേറ്റിംഗും ഫോണിലുണ്ട്.

മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ ഫോണിന്റെ പിന്നിൽ ഡ്യുവൽ ക്യാമറ യൂണിറ്റുണ്ട്. 50MP പ്രൈമറി ക്യാമറയും 13MP സെക്കൻഡറി ക്യാമറയുമുള്ള ഫോണാണിത്. സെൽഫികൾക്കും വീഡിയോ കോളിംഗിനും 32MP ഫ്രണ്ട് ക്യാമറയും മോട്ടറോളയിൽ കൊടുത്തിരിക്കുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :