vivo t4 ultra launched in india
അങ്ങനെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന Vivo T4 Ultra പുറത്തിറക്കിയിരിക്കുന്നു. മിഡ് റേഞ്ച് പ്രീമിയം ബജറ്റിലേക്കാണ് വിവോയുടെ പുതിയ പോരാളി വന്നിട്ടുള്ളത്. ഇതിൽ പവർഫുൾ ബാറ്ററിയും, 50MP Sony ടെലിഫോട്ടോ ക്യാമറയുമാണ് വിവോ അവതരിപ്പിച്ചത്.
37999 രൂപയിലാണ് വിവോ ടി4 അൾട്രായുടെ വില ആരംഭിക്കുന്നത്. വിവോ ടി4 അൾട്രായ്ക്ക് 3 സ്റ്റോറേജ് വേരിയന്റുകളാണുള്ളത്. 8 ജിബി+256 ജിബി സ്റ്റോറേജ് വേരിയന്റിന് 37,999 രൂപയാണ്. 12 ജിബി റാം/256 ജിബി സ്റ്റോറേജ് വേരിയന്റിന് 39,999 രൂപയാകുന്നു. 12 ജിബി+512 ജിബി സ്റ്റോറേജ് മോഡലിന് 41,999 രൂപയുമാകുന്നു.
ഇതിന് ആകർഷകമായ ലോഞ്ച് ഓഫറും കമ്പനി പ്രഖ്യാപിച്ചു. 40000 രൂപയ്ക്ക് താഴെ മൂന്ന് വേരിയന്റുകളും ലഭിക്കാൻ ആദ്യ സെയിൽ പ്രയോജനപ്പെടുത്താം. എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡ് വഴി 3,000 രൂപ കിഴിവ് നേടാം. ഈ ഓഫർ നിങ്ങൾ വിനിയോഗിക്കുകയാണെങ്കിൽ 34,999 രൂപയ്ക്ക് കുറഞ്ഞ വേരിയന്റ് കിട്ടും. 12ജിബിയുടെ മറ്റ് രണ്ട് സ്റ്റോറേജുകളും 36,999 രൂപയ്ക്കും 38,999 രൂപയ്ക്കും ലഭിക്കും.
ഫ്ലിപ്കാർട്ട്, വിവോയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെ പർച്ചേസ് ചെയ്യാം. വിവോ ടി4 അൾട്രാ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാകും. മീറ്റിയർ ഗ്രേ, ഫീനിക്സ് ഗോൾഡ് കളറുകളിലാണ് സ്മാർട്ഫോൺ പുറത്തിറക്കിയത്. ജൂൺ 18 മുതലാണ് ഫോണിന്റെ ആദ്യ സെയിൽ ആരംഭിക്കുന്നത്.
ഡിസ്പ്ലേ: 6.67 ഇഞ്ച് 120Hz കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണാണിത്. 2800 x 1260 പിക്‌സൽ റെസല്യൂഷനും 5000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സും ഡിസ്പ്ലേയ്ക്കുണ്ട്. ഇതിൽ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസറും, IP64 റേറ്റിംഗും ഫോണിലുണ്ട്.
ഇമ്മോർട്ടാലിസ്-ജി720 ജിപിയുവുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 9300+ പ്രോസസറുള്ള പുതിയ മീഡിയടെക് ഡൈമെൻസിറ്റി 9300+ പ്രോസസറാണ് ടി4 അൾട്രയ്ക്ക് കരുത്ത് പകരുന്നത്. 8/12 ജിബി എൽപിപിഡിഡിആർ5 റാമിനും 256/512 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജിനുമുള്ള പിന്തുണയും ഇതിലുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിലുള്ളത്. OIS സപ്പോർട്ടുള്ള 50MP സോണി IMX921 പ്രൈമറി ഷൂട്ടറാണ് ഫോണിലുള്ളത്. 8MP ഗാലക്‌സികോർ GC08A8 അൾട്രാ-വൈഡ് ആംഗിൾ ലെൻസ് ഇതിലുണ്ട്. OIS ഉള്ള 50MP സോണി IMX882 ടെലിഫോട്ടോ പെരിസ്‌കോപ്പ് ക്യാമറ ഇതിനുണ്ട്. വിവോ ടി4 അൾട്രായിൽ 32MP 4K സെൽഫി ഷൂട്ടറാണ് ഇതിലുള്ളത്. മുൻവശത്ത് ഫോണിലുള്ളത് GalaxyXore GC2E1-WA1XA സെൽഫി ഷൂട്ടറാണ്.
5500mAh ബാറ്ററിയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 90W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള FunTouch OS 15 ഇതിലുണ്ട്. 4 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും, 3 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും ഇതിൽ ലഭിക്കും.
Also Read: OnePlus 13s Launch: 512GB സ്റ്റോറേജിൽ ഫ്ലാഗ്ഷിപ്പ് പെർഫോമൻസുമായി 50MP ഡ്യുവൽ ക്യാമറ വൺപ്ലസ് ഇതാ…