iQOO Z10R launching with 32mp 4k selfie camera and stylish design
32MP 4K റെക്കോഡിങ് സപ്പോർട്ടുള്ള iQOO Z10R ഇന്ത്യയിൽ ഉടനെത്തും. 12GB റാമും 256GB സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റാണ് ലോഞ്ചിന് തയ്യാറെടുക്കുന്നത്. ഇതിൽ പവർഫുൾ ബാറ്ററിയും 32 മെഗാപിക്സൽ സെൽഫി സെൻസറുമാണ് കൊടുക്കുന്നത്.
ആകർഷകമായ ഹാർഡ്‌വെയറിൽ, സ്റ്റൈലിഷ് ഡിസൈനുള്ള ഫോൺ അടുത്ത ആഴ്ച വിപണിയിൽ അവതരിപ്പിക്കും. ജൂലൈ 24-നാണ് സ്മാർട്ഫോണിന്റെ ലോഞ്ച് നിശ്ചയിച്ചിട്ടുള്ളത്. ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിൽ സ്മാർട്ട്‌ഫോണിനെ കുറിച്ച് വിവരങ്ങൾ കൊടുത്തിട്ടുണ്ട്. 4K റെക്കോർഡിംഗ്, ക്യാമറ സെൻസർ എന്നിവയുൾപ്പെടെ ചില പ്രധാന ഫീച്ചറുകളും കമ്പനി ഇതിനകം തന്നെ മൈക്രോപേജ് ലൈവ് ചെയ്തു.
ഈ സ്മാർട്ട്‌ഫോൺ ആമസോൺ വഴിയും ഐഖൂവിന്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ വഴിയുമാണ് വിൽപ്പന നടത്തുക. നീല, സിൽവർ നിറങ്ങളിൽ ഫോൺ എത്തുമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്.
ഐക്യു Z10ആറിന് ഏകദേശം 20,000 രൂപ വില പ്രതീക്ഷിക്കുന്നു. Z10, Z10x, Z10 ലൈറ്റ് എന്നീ ഫോണുകളുടെ സീരീസിലേക്കാണ് നാലാമത്തെ ഫോണും വരുന്നത്.
4K വീഡിയോ റെക്കോർഡിംഗ് സൗകര്യമുള്ള 32MP സെൽഫി ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷത.
6.77 ഇഞ്ച് വലുപ്പമുള്ള FHD+ ക്വാഡ്-കർവ്ഡ് OLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 120Hz റിഫ്രഷ് റേറ്റും 5000 nits വരെ പീക്ക് ബ്രൈറ്റ്‌നസും സ്ക്രീനിനുണ്ടാകും. മീഡിയടെക് ഡൈമൻസിറ്റി 7400 പ്രൊസസർ ഇതിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ഇതിൽ 12GB വരെ റാമും സപ്പോർട്ട് ചെയ്യുമെന്നാണ് പറയുന്നത്.
50MP സോണി IMX882 സെൻസറുള്ള പ്രൈമറി ക്യാമറ ഇതിലുണ്ട്. OIS സപ്പോർട്ടും 4K വീഡിയോ റെക്കോർഡിംഗും ഇതിൽ സാധ്യമായിരിക്കും. ഡ്യുവൽ ക്യാമറയ്ക്ക് പുറമെ മികച്ച ഫ്രണ്ട് സെൻസറും ഫോണിൽ കൊടുക്കുന്നുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തുമെന്നാണ് സൂചന. ഈ സ്മാർട്ഫോൺ 4K വീഡിയോ റെക്കോർഡിങ്ങിനെ പിന്തുണയ്ക്കുമെന്നാണ് റിപ്പോർട്ട്.
6,000mAh ബാറ്ററിയോ, 5,600mAh ബാറ്ററിയോ ഐഖൂ Z10ആറിലുണ്ടാകുമെന്നാണ് സൂചന. 90W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കും. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15 ആയിരിക്കും ഇതിലെ ഒഎസ്. മികച്ച വ്ളോഗിങ്ങും ക്ലാരിറ്റിയിൽ ഇമേജുകൾ ക്യാപ്ചർ ചെയ്യുന്നതിനും ഐഖൂ Z10R 5ജി ഹാൻഡ്സെറ്റിന് സാധിക്കും.
Also Read: First Sale: 50MP Sony ക്യാമറ, Snapdragon പ്രോസസറുള്ള Moto g96 5G ഇപ്പോൾ 179999 രൂപയിൽ…