Best Offer: 256GB സ്റ്റോറേജും 50MP Sony LYT 700C സെൻസറുമുള്ള Motorola Edge ഫോണിന് ഇപ്പോൾ വില 21999 രൂപ മാത്രം

HIGHLIGHTS

5000 mAh ബാറ്ററിയും, സ്നാപ്ഡ്രാഗൺ 7 Gen 1 AE ചിപ്സെറ്റും ഈ ഫോണിലുണ്ട്

8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള MOTO Edge 50 നിങ്ങളുടെ ബജറ്റിൽ ലഭിക്കുന്നു

ഫ്ലിപ്കാർട്ട് ഡീൽ വഴി ഈ സ്മാർട്ട്‌ഫോൺ 33% കിഴിവിലാണ് വിൽക്കുന്നത്

Best Offer: 256GB സ്റ്റോറേജും 50MP Sony LYT 700C സെൻസറുമുള്ള Motorola Edge ഫോണിന് ഇപ്പോൾ വില 21999 രൂപ മാത്രം

256GB സ്റ്റോറേജുള്ള Motorola Edge ഫോണിന് ഇപ്പോൾ ഏറ്റവും വിലക്കുറവ് ലഭിക്കുന്നു. 8ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള MOTO Edge 50 നിങ്ങളുടെ ബജറ്റിൽ ലഭിക്കുന്നു. ഉയർന്ന ഫീച്ചറുകളുള്ള ഫോണാണ് മോട്ടറോള എഡ്ജ് 50.

Digit.in Survey
✅ Thank you for completing the survey!

5000 mAh ബാറ്ററിയും, സ്നാപ്ഡ്രാഗൺ 7 Gen 1 AE ചിപ്സെറ്റും ഈ ഫോണിലുണ്ട്. ഓൺലൈൻ റീട്ടെയിലറായ ഫ്ലിപ്കാർട്ട് വമ്പൻ കിഴിവ് ഫോണിന് പ്രഖ്യാപിച്ചു. മോട്ടറോള എഡ്ജ് 50 ഫോണിന്റെ ഓഫർ പരിശോധിക്കാം.

Motorola Edge 50: ഓഫർ

30,000 രൂപയിൽ കൂടുതൽ വിലയാണ് ഈ മോട്ടറോള എഡ്ജ് 50 ഫോണിന്റെ വില. ഫ്ലിപ്കാർട്ട് ഇതിന്റെ വില ഗണ്യമായി കുറച്ചിട്ടുണ്ട്. ഫ്ലിപ്കാർട്ട് ഡീൽ വഴി ഈ സ്മാർട്ട്‌ഫോൺ 33% കിഴിവിലാണ് വിൽക്കുന്നത്. എന്നുവച്ചാൽ 21,999 രൂപയ്ക്ക് ഫോൺ ഇപ്പോൾ കിട്ടും. ഒറ്റയടിക്ക് ഫ്ലിപ്കാർട്ട് 11000 രൂപയാണ് കുറച്ചിട്ടുള്ളത്.

പലിശയില്ലാതെ നിങ്ങൾക്ക് മാസം തോറും തവണയടച്ചും ഫോൺ വാങ്ങാനാകും. 3,667 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഡിസ്കൌണ്ടാണ് മോട്ടറോള എഡ്ജ് 50 തരുന്നത്.

Motorola Edge 50
Motorola Edge 50

മോട്ടോ Edge 50: ഫീച്ചറുകൾ

ഡിസ്പ്ലേ: 2712 x 1220 പിക്സൽ റെസല്യൂഷനുള്ള സ്ക്രീനാണ് മോട്ടറോള എഡ്ജ് 50 ഫോണിലുള്ളത്. ഇതിന് 6.7 ഇഞ്ച് 1.5K സ്‌ക്രീനാണുള്ളത്. എൻഡ്‌ലെസ് എഡ്ജ് ഡിസ്‌പ്ലേയാണ് മോട്ടറോള ഫോണിൽ പ്രവർത്തിക്കുന്നത്.

pOLED പാനലിൽ നിർമ്മിച്ചിരിക്കുന്ന സ്‌ക്രീനിന് 120 Hz റിഫ്രഷ് റേറ്റുമുണ്ട്. 360 Hz ടച്ച് സാമ്പിൾ റേറ്റും, 1200 നിറ്റ്സ് ബ്രൈറ്റ്‌നസ്സും ഇതിനുണ്ട്. ഈ മോട്ടറോള എഡ്ജ് 50 ഫോൺ ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനിലാണ് പ്രവർത്തിക്കുന്നത്.

ക്യാമറ: മോട്ടറോള ഇതിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് കൊടുത്തിരിക്കുന്നു. F/1.8 അപ്പേർച്ചറുള്ള 50MP സോണി LYT 700C OIS സെൻസർ ഇതിലുണ്ട്. F/2.2 അപ്പേർച്ചറും ഉള്ള 13MP അൾട്രാവൈഡ് ആംഗിൾ ലെൻസ് കൊടുത്തിരിക്കുന്നു. 10MP ടെലിഫോട്ടോ ലെൻസും മോട്ടറോള എഡ്ജ് 50-യിലുണ്ട്. ഇതിലെ ഫ്രണ്ട് ക്യാമറ F/2.4 അപ്പേർച്ചറുള്ള 32-മെഗാപിക്സൽ ക്യാമറയുണ്ട്.

പ്രോസസർ: ആൻഡ്രോയിഡ് 14 ൽ പ്രവർത്തിക്കുന്ന മോട്ടോ എഡ്ജ് 50 5G ഫോണാണിത്. ഇതിൽ ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 7 Gen 1 AE ചിപ്‌സെറ്റാണ് കൊടുത്തിട്ടുള്ളത്. ഗെയിമിംഗ് സമയത്ത് ഫോൺ അമിതമായി ചൂടാകുന്നത് തടയാൻ, ഒരു വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റവും ഫോണിലുണ്ട്.

Also Read: Price Drop: 5000 mAh ബാറ്ററിയും, 32MP സെൽഫി ക്യാമറയുമുള്ള Motorola Edge ഫോൺ ഏറ്റവും വിലക്കുറവിൽ…

ബാറ്ററി: ഈ മോട്ടറോള ഫോണിൽ 5,000 mAh ബാറ്ററി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 68W ടർബോപവർ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നു. 20% മുതൽ 100% വരെ ചാർജ് ചെയ്യാൻ 40 മിനിറ്റ് സമയം മാത്രമാണ് എടുക്കുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo