സൂപ്പറല്ലേ ഈ ഓഫർ! 256GB സ്റ്റോറേജ്, 50MP ഫ്രണ്ട് ക്യാമറ Motorola Edge 50 Pro 5G 9000 രൂപ വിലക്കിഴിവിൽ
256GB സ്റ്റോറേജ്, 50MP ഫ്രണ്ട് ക്യാമറ Motorola Edge 50 Pro 5G വിലക്കുറവിൽ
നിങ്ങൾ ഒരു പുതിയ സ്മാർട്ട്‌ഫോൺ വാങ്ങാൻ ആലോചിക്കുകയാണെങ്കിൽ, ഇനി ഒട്ടും വൈകണ്ട
കുറഞ്ഞ വിലയിൽ പ്രീമിയം ഫീച്ചറുകളുള്ള ഫോൺ 9000 രൂപ കുറച്ച് വാങ്ങാനാകും
256GB സ്റ്റോറേജ്, 50MP ഫ്രണ്ട് ക്യാമറ Motorola Edge 50 Pro 5G വിലക്കുറവിൽ വാങ്ങാനാകും. നിങ്ങൾ ഒരു പുതിയ സ്മാർട്ട്‌ഫോൺ വാങ്ങാൻ ആലോചിക്കുകയാണെങ്കിൽ, ഇനി ഒട്ടും വൈകണ്ട. കാരണം കുറഞ്ഞ വിലയിൽ പ്രീമിയം ഫീച്ചറുകളുള്ള ഫോൺ 9000 രൂപ കുറച്ച് വാങ്ങാനാകും. ഒരു മിഡ് റേഞ്ച് ഫോണിന്റെ വിലയിൽ വാങ്ങാമെന്നതാണ് നേട്ടം.
SurveyMotorola Edge 50 Pro 5G: ഓഫർ
മുൻനിര ഫീച്ചറുകളുള്ള സ്മാർട്ട്‌ഫോണുകളിൽ കൂട്ടാവുന്ന ഹാൻഡ്സെറ്റാണിത്. ഫോണിലെ ക്യാമറയും, പ്രോസസറും ബാറ്ററിയും ഡിസ്‌പ്ലേയുമെല്ലാം പ്രീമിയം എക്സ്പീരിയൻസ് തരുന്നുണ്ട്. അലുമിനിയം ഫ്രെയിമും ഐപി റേറ്റിങ്ങുമുള്ളതിനാൽ കേടുപാടുകളെയും വെള്ളത്തെയും പ്രതിരോധിക്കാൻ കെൽപ്പുള്ളത് തന്നെയാണ്.

മോട്ടറോള എഡ്ജ് 50 പ്രോ സ്മാർട്ഫോണിന് ഫ്ലിപ്കാർട്ടിലാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. 8 ജിബി റാമും 256 GB ഇന്റേണൽ സ്റ്റോറേജുമുള്ള മോട്ടോ ഫോണിനാണ് കിഴിവ്. 36999 രൂപ വിപണി വില വരുന്ന ഫോൺ സൈറ്റിൽ 27,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. എക്സ്ചേഞ്ചിൽ ഫോൺ മാറ്റി വാങ്ങാൻ ആലോചിക്കുന്നവർക്ക് 17,750 രൂപയ്ക്ക് ലഭിക്കും. ₹985 ഇഎംഐ ഡീലും മോട്ടോ എഡ്ജ് 50 പ്രോയ്ക്ക് ഫ്ലിപ്കാർട്ട് അനുവദിച്ചിട്ടുണ്ട്. 12ജിബി റാമുള്ള 50 പ്രോ ഇതിനകം വിറ്റഴിഞ്ഞ്, സ്റ്റോക്ക് കാലിയായിട്ടുണ്ട്.
മോട്ടോ Edge 50 Pro 5G: സ്പെസിഫിക്കേഷൻ
അലുമിനിയം ഫ്രെയിമിൽ ഇക്കോ-ലെതർ ബാക്ക് ഫിനിഷിങ്ങിലാണ് മോട്ടറോള ഈ ഫോൺ നിർമിച്ചിട്ടുള്ളത്. ഇതിന് 6.7 ഇഞ്ച് വലിപ്പമുള്ള P-OLED ഡിസ്‌പ്ലേയുണ്ട്. സ്ക്രീനിന് 144Hz റിഫ്രഷ് റേറ്റാണുള്ളത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് കൊണ്ട് പ്രൊട്ടക്റ്റ് ചെയ്തിരിക്കുന്ന ഡിസ്‌പ്ലേയാണിത്. HDR10+ സപ്പോർട്ടിങ്ങും ഈ ഡിസ്പ്ലേയിൽ കൊടുത്തിട്ടുണ്ട്.
ട്രിപ്പിൾ റിയർ ക്യാമറയും സെൽഫികൾ ഉഗ്രനാക്കാൻ 50MP ഫ്രണ്ട് ക്യാമറയുമുണ്ട്. 50MP+10MP+13MP ചേർന്നതാണ് മോട്ടറോള എഡ്ജ് 50 പ്രോയുടെ ട്രിപ്പിൾ ക്യാമറ യൂണിറ്റ്. ഇത് ആൻഡ്രോയിഡ് 14-ൽ പ്രവർത്തിക്കുന്നു. പുതിയ ആൻഡ്രോയിഡ് 15ലേക്കും സോഫ്റ്റ് വെയർ അപ്ഗ്രേഡ് ചെയ്യാനാകും.
ഈ പ്രീമിയം സെറ്റിൽ ഉയർന്ന പ്രകടനത്തിനായി 4nm-ൽ ഘടിപ്പിച്ച ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 7 Gen 3 പ്രോസസറാണുള്ളത്. ഇതിൽ പവറിനായി ഉപയോഗിച്ചിട്ടുള്ളത് 4500 mAh ബാറ്ററിയാണ്.
നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ സ്മാർട്ഫോൺ ലഭ്യമാണ്. ബ്ലാക്ക് ബ്യൂട്ടി, കനീൽ ബേ, ല്യൂക്സ് ലാവണ്ടർ, മൂൺലൈറ്റ് പേൾ നിറങ്ങളിലുള്ള ഫോണിന് ഒരേ വിലയാണ്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile