Nothing Phone 3
50MP ട്രിപ്പിൾ ക്യാമറ Nothing Phone 3 ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിലെത്തി. Amazon നടത്തുന്ന ഫ്രീഡം സെയിലിലാണ് ഫോണിന് ഡിസ്കൌണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 256ജിബി വേരിയന്റിനും, 512 വേരിയന്റിനും കിഴിവുണ്ട്. ശക്തമായ സ്നാപ്ഡ്രാഗൺ 8s Gen 4 പ്രോസറിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഗ്ലിഫ് ഇന്റർഫേസിൽ വളരെ വെറൈറ്റി ഡിസൈനിലാണ് ഇത് അവതരിപ്പിച്ചത്.
രണ്ട് വേരിയന്റുകളിലാണ് ഫോൺ ലഭ്യമാകുന്നത്. 12GB റാമും 256GB സ്റ്റോറേജുമുള്ള മോഡലിന് 79,999 രൂപയാണ് വിപണി വില. 33 ശതമാനം കിഴിവിൽ 57,245 രൂപയ്ക്ക് നതിങ് സ്മാർട്ഫോൺ സ്വന്തമാക്കാം. ഇതിന് പുറമെ ആമസോൺ SBI കാർഡുകൾക്ക് 1000 രൂപ വരെ കിഴിവ് നൽകുന്നു. ഇങ്ങനെ നതിങ് ഫോൺ 3 128ജിബി വേരിയന്റ് 56245 രൂപയ്ക്ക് നേടാം. 52000 രൂപയുടെ എക്സ്ചേഞ്ച് ഡീലും, 2,762 രൂപയ്ക്ക് ഇഎംഐ ഓഫറും ആമസോൺ അനുവദിച്ചിട്ടുണ്ട്.
അടുത്തത് 16GB, 512GB സ്റ്റോറേജുള്ള നതിങ് ഫോൺ 3 ആണ്. 89,999 രൂപയ്ക്ക് വിൽക്കുന്ന 512ജിബി ഫോണിന് 72,499 രൂപയാണ് ആമസോണിൽ. 1000 രൂപ എസ്ബിഐ കാർഡിലൂടെ 71,499 രൂപയ്ക്ക് ഇത് ലഭിക്കും. 3498 രൂപയുടെ ഇഎംഐ ഡീലും, 55,450 രൂപ എക്സ്ചേഞ്ച് ഓഫറും ലഭിക്കുന്നതാണ്. ആമസോൺ ലിങ്ക്
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8s Gen 4 പ്രോസസറാണ് ഫോണിലുള്ളത്. ഇത് മികച്ച പ്രകടനവും കാര്യക്ഷമതയും നൽകുന്ന പ്രോസസറാണ്. 6.67 ഇഞ്ച് വലിപ്പമാണ് നതിങ് ഫോൺ 3-ലുള്ളത്. 1.5K AMOLED ഡിസ്‌പ്ലയുള്ള ഫോണാണിത്. ഈ സ്ക്രീനിന് 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും, HDR10+ സപ്പോർട്ടുമുണ്ട്. ഇതിന് 4500 nits പീക്ക് ബ്രൈറ്റ്നസ്സുമുണ്ട്. ഇതിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനും കൊടുത്തിരിക്കുന്നു.
ഈ സ്മാർട്ഫോണിൽ മുന്നിലും പിന്നിലുമായി നാല് 50MP ക്യാമറയാണുള്ളത്. പിന്നിൽ 50MP ട്രിപ്പിൾ റിയർ ക്യാമറയുണ്ട്. 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ട് ചെയ്യുന്ന പെരിസ്‌കോപ്പ് ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. 4K വീഡിയോ റെക്കോർഡിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ഫോണിന് മുൻവശത്ത് 50MP സെൽഫി ക്യാമറയും കൊടുത്തിരിക്കുന്നു.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള നത്തിംഗ് ഒഎസ് 3.5 ആണ് സോഫ്റ്റ് വെയർ. അഞ്ച് വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റ് തരുമെന്ന് നതിങ് അറിയിച്ചതാണ്. ഏഴ് വർഷത്തെ സുരക്ഷാ പാച്ചുകളും ലഭിക്കും. 5,500mAh ബാറ്ററിയാണ് ഫോണിൽ കൊടുത്തിട്ടുള്ളത്. ഇത് 65W വയേർഡ് ഫാസ്റ്റ് ചാർജിങ്ങിനെയും, 15W വയർലെസ് ചാർജിങ്ങിനെയും ഫോൺ പിന്തുണയ്ക്കുന്നു. 54 മിനിറ്റിനുള്ളിൽ 100% ചാർജ് ചെയ്യാൻ കപ്പാസിറ്റിയുള്ളതാണ് ഈ ഹാൻഡ്സെറ്റ്.
മുൻഗാമികളിൽ നിന്ന് കൂടുതൽ മികച്ചതാക്കിയ ഗ്ലിഫ് ഇന്റർഫേസാണ് നത്തിംഗ് ഫോൺ 3-ലുള്ളത്. IP68 റേറ്റിങ്ങുള്ള ഫോണാണിത്.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾപ്പെടുത്തിയിരിക്കുന്നു.
Also Read: 600W LG Soundbar 20000 രൂപയ്ക്ക് സ്പെഷ്യൽ ഓഫർ! ഹോം തിയേറ്റർ പ്രീമിയം എക്സ്പീരിയൻസ് കുറഞ്ഞ വിലയിൽ…