Xiaomi 17 Ultra by Leica-
ഷവോമി തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ Xiaomi 17 Ultra ആഗോളതലത്തിൽ പുറത്തിറക്കിയിരുന്നു. ഇനി അടുത്തത് ഇന്ത്യയുടെ ഊഴമാണ്. സാംസങ്ങിനെയും ഐഫോണിനെയും പ്രതിരോധിക്കാൻ ഷവോമി 17 സീരീസ് ഉടൻ ഇന്ത്യയിൽ വരുന്നു. ലൈകയുമായി (Leica) സഹകരിച്ചുള്ള 200എംപി ടെലിഫോട്ടോ ക്യാമറയുമായാണ് ഫോൺ പുറത്തിറക്കുക.
ഷവോമി ഫ്ലാഗ്ഷിപ്പിന്റെ ഇന്ത്യയിലെ ലോഞ്ച് തീയതി നിശ്ചയിച്ചു. മാർച്ച് 11-ന് ഷവോമി 17, ഷവോമി 17 അൾട്രാ ഫോണുകൾ രാജ്യത്ത് ലോഞ്ച് ചെയ്യുന്നു. മികച്ച ക്യാമറ മാത്രമല്ല, പെർഫോമൻസ്, ബാറ്ററിയിലെല്ലാം കേമനാകുന്ന ഫോണിന്റെ മറ്റ് പ്രധാന ഫീച്ചറുകളെ കുറിച്ചും ഏകദേശ വിലയെ കുറിച്ചും വിശദമായി അറിയാം.
മൊബൈൽ ഫോട്ടോഗ്രാഫിയിൽ മികച്ച ഫീച്ചറുകളുമായാണ് ഷവോമി 17 സീരീസ് എത്തുന്നത്.
സ്റ്റാൻഡേർഡ് മോഡലിൽ ഒരു പ്രൈമറി ലെൻസ്, ഒരു ഫ്ലോട്ടിംഗ് ടെലിഫോട്ടോ ലെൻസ്, ഒരു അൾട്രാ-വൈഡ് ക്യാമറയുണ്ടാകും. 50MP മെയിൻ, 50MP ടെലിഫോട്ടോ, 50MP അൾട്രാ വൈഡ് റെസല്യൂഷനുള്ള ക്യാമറയായിരിക്കും ഇത്.
ഷവോമി 17 അൾട്രായിലേക്ക് വന്നാൽ 50MP ടെലിഫോട്ടോ ലെൻസിന് പകരം വമ്പൻ 200MP സെൻസറാകും ഉപയോഗിക്കുക. 50MP മെയിൻ, 200MP ടെലിഫോട്ടോ, 50MP അൾട്രാ വൈഡ് ചേർന്ന ക്യാമറ യൂണിറ്റാകുമെന്നാണ് റിപ്പോർട്ടുകൾ.
രണ്ട് ഫോണുകളിലും വീഡിയോ റെക്കോഡിങ് 8K റെസല്യൂഷനിലായിരിക്കും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സ്മാർട്ട് ഫോണിൽ 50MP ഫ്രണ്ട് ക്യാമറയുണ്ടാകും. ഓട്ടോ ഫോക്കസ് സപ്പോർട്ടുള്ളതാണ് ഈ ഫ്രണ്ട് ക്യാമറ.
ഈ രണ്ട് ഫോണുകളിലെയും മറ്റ് ഫീച്ചറുകൾ എന്തൊക്കെയാകുമെന്ന് ചില സൂചനകളുണ്ട്.
പ്രോസസർ: രണ്ട് ഷവോമി മൊബൈലുകളിലും 3nm പ്രോസസ്സിൽ നിർമ്മിച്ച ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് Gen 5 ചിപ്‌സെറ്റുകളാകും കൊടുക്കുന്നത്. റിസോഴ്‌സ്-ഹെവി ഗെയിമുകൾക്കും മൾട്ടി ടാസ്കിങ്ങിനും അനുയോജ്യമാകുന്ന പ്രോസസറാകും ഇത്.
ഡിസ്പ്ലേ: 6.3 ഇഞ്ച് ക്രിസ്റ്റൽ റെസ് OLED ഡിസ്പ്ലേ ഷവോമി 17 സ്റ്റാൻഡേർഡ് എഡിഷനിലുണ്ടാകും. 6.9-ഇഞ്ച് ഷവോമി ഹൈപ്പർആർജിബി ഒഎൽഇഡി ഡിസ്പ്ലേയാകും അൾട്രായിലുണ്ടാകുക. രണ്ട് മോഡലുകളുടെ സ്ക്രീനും 120 ഹെർട്സ് റിഫ്രെഷ് റേറ്റും 3500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഷവോമി 17 അൾട്രാ ഫോണിന് അധിക പ്രൊട്ടക്ഷൻ കൊടുക്കാൻ ഷീൽഡ് ഗ്ലാസ് 3.0 സ്ക്രീനിൽ ഉപയോഗിച്ചേക്കാം.
ബാറ്ററി: 6330mAh ബാറ്ററിയാണ് ഷവോമി 17 5ജിയിൽ കൊടുക്കുക. ഇത് 100W വയർഡ്, 50W വയർലെസ് ചാർജിങ്ങിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അൾട്രായിലേക്ക് വന്നാൽ 6000mAh ബാറ്ററിയാകും ഉൾപ്പെടുത്തുക. 90W വയർഡ്, 50W വയർലെസ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കും.
സ്റ്റാൻഡേർഡ് വേരിയന്റിന് ഇന്ത്യയിൽ 75000 രൂപ മുതൽ 80000 രൂപ വരെയാകും വില. അൾട്രാ മോഡൽഏകദേശം 1,10,000 മുതൽ 1,25,000 രൂപ റേഞ്ചിൽ വിലയുള്ളതായിരിക്കും. 1,499 യൂറോയാണ് ആഗോള വിപണിയിലെ വില.
ഷവോമി 17 അൾട്രാ ക്യാമറ: 50MP പ്രൈമറി ലെൻസ്, ലൈക്ക സപ്പോർട്ടുള്ള 200എംപി ടെലിഫോട്ടോ ലെൻസ് ചേർന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോട്ടോഗ്രാഫിയെ മികച്ചതാക്കുക.
Also Read: ആമസോണിൽ കാലിയായി, ഫ്ലിപ്കാർട്ടിൽ Zeiss ക്യാമറയുള്ള Vivo കൂറ്റൻ ഫോൺ 16000 രൂപയോളം വില കുറച്ചു
സാംസങ് ഗാലക്സി എസ്26 അൾട്രാ ക്യാമറ: 200MP പ്രൈമറി ക്യാമറയും, 50MP ടെലിഫോട്ടോ ലെൻസും ഉൾപ്പെടുന്ന ക്വാഡ് ക്യാമറയാണ് S26 Ultra യിലുള്ളത്.
ഷവോമി 17 അൾട്രാ ബാറ്ററി: 6,000 mAh പവർഫുൾ ബാറ്ററിയുണ്ടാകും.
സാംസങ് ഗാലക്സി എസ്26 അൾട്രാ ബാറ്ററി: 5,000 mAh ബാറ്ററിയാകും ഇതിലുണ്ടാകുന്നത്.
രണ്ട് ഫോണികളിലും സ്നാപ്ഡ്രാഗൺ 8 Elite Gen 5 പ്രോസസറാകും ഉൾപ്പെടുത്തുക. 1,30,000 റേഞ്ചിലുള്ള ഗാലക്സി എസ്26 അൾട്രായേക്കാൾ വിലക്കുറവിലാകും ഷവോമി 17 അൾട്രാ ലോഞ്ച് ചെയ്യുക.
ഇതിനെല്ലാം പുറമെ ഒരു കോംപ്ലിമെന്ററി പാക്ക് കൂടി ഷവോമി ഫ്ലാഗ്ഷിപ്പിൽ ലഭിച്ചേക്കും. ഫോണിനെ പ്രൊഫഷണൽ ലൈക ക്യാമറയാക്കി മാറ്റാനുള്ള ഫോട്ടോഗ്രാഫി കിറ്റ് ഇതിനൊപ്പം ലഭിക്കും. ഫോണിന് ചുറ്റും ഘടിപ്പിക്കാവുന്ന ഒരു സ്പെഷ്യൽ കേസും, പ്രൊഫഷണൽ ക്യാമറയിലൊക്കെ കാണാറുള്ള ഗ്രിപ്പും ചേർന്നതാണ് ഫോട്ടോഗ്രാഫി കിറ്റ്.