200MP ടെലിഫോട്ടോ ക്യാമറ, 7500 mAh ബാറ്ററിയുള്ള Oppo Find പ്രീമിയം സ്മാർട്ഫോണെത്തി, വിലയും ഫീച്ചറും അറിയണ്ടേ?

Updated on 18-Nov-2025

കാത്തിരുന്ന പ്രീമിയം സ്മാർട്ഫോൺ ഓപ്പോ കമ്പനി പുറത്തിറക്കി. 200MP ടെലിഫോട്ടോ ക്യാമറയുള്ള OPPO Find X9 ആണ് ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. ഇതിന് പവർ നൽകാനായി 7500 mAh ബാറ്ററിയുമുണ്ട്. ഫ്ലാറ്റ് എഡ്ജ്, സൈഡിൽ ക്വിക്ക് ബട്ടൺ സ്ഥാപിച്ചിട്ടുള്ള ഡിസൈനിലാണ് ഫോൺ അവതരിപ്പിച്ചത്. ഓപ്പോ ഫൈൻഡ് എക്സ്9 പ്രോയുടെ പ്രത്യേകതകളും, വിലയും അറിയണ്ടേ?

OPPO Find X9 Pro Camera

ഈ ഓപ്പോ ഫോണിൽ 200MP ഹാസൽബ്ലാഡ് ടെലിഫോട്ടോ ലെൻസുണ്ട്. ഇത് അൾട്രാ XDR മെയിൻ ക്യാമറയാണ്. Hasselblad Hi-Res മോഡിൽ ഫോട്ടോകൾ പകർത്താൻ ടെലിഫോട്ടോ ക്യാമറ സഹായിക്കുന്നു.

LUMO ഇമേജ് എഞ്ചിൻ ടെക്നോളജിയും 4K റെക്കോഡിങ്ങും സാധ്യമാണ്. പിൻവശത്തെ ട്രിപ്പിൾ ക്യാമറയിൽ 50 മെഗാപിക്സലിന്റെ മെയിൻ സെൻസർ കൂടി ചേരുന്നു. ഇതിൽ 50 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറയുമുണ്ട്. LUMO ഇമേജ് എഞ്ചിൻ ഉപയോഗിച്ച്, ലോകത്തിലെ ആദ്യത്തെ 4K മോഷൻ ഫോട്ടോ ഫീച്ചറും കമ്പനി അവതരിപ്പിച്ചിരിക്കുകയാണ്.

4K 60fps ഡോൾബി വിഷൻ സപ്പോർട്ട് ചെയ്യുന്ന ഫ്രണ്ട് ക്യാമറയാണ് ഫൈൻഡ് സീരീസുള്ളത്. ഈ ഫ്രണ്ട് ക്യാമറയിൽ 50 മെഗാപിക്സൽ സെൻസറാണ് വരുന്നത്.

OPPO Find X9 Pro Specifications

IP66 & IP68 & IP69 റേറ്റിങ്ങിലൂടെ പ്രീമിയം ഡ്യൂറബിലിറ്റി സ്മാർട്ഫോൺ തെളിയിച്ചു. 8.25mm കനമുള്ള സ്മാർട്ഫോണിന്റെ സൈഡിൽ ക്വിക്ക് ബട്ടൺ അവതരിപ്പിച്ചിട്ടുണ്ട്. ഷൂട്ടിങ്ങുനും കാൻഡിഡ് ഫോട്ടോകൾ പെട്ടെന്ന് പകർത്താനുമുള്ള കീയാണിത്. ടോർച്ച് ലൈറ്റിനും, വോയിസ് റെക്കോഡിങ്ങുനുമായി ഫോണിന് ഇടത് സൈഡിൽ സ്നാപ് കീയും പുതിയതായ സ്ഥാപിച്ചിരിക്കുന്നു.

6.78 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ഓപ്പോ ഫൈൻഡ് എക്സ്9 പ്രോയ്ക്കുള്ളത്. 3600 പീക്ക് ബ്രൈറ്റ്നെസ് ഔട്ട്ഡോർ പ്രവർത്തനങ്ങൾക്കും, 1800 നിറ്റ്സ് ഫുൾ സ്ക്രീൻ ബ്രൈറ്റ്നെസ്സും ഇതിനുണ്ട്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഓപ്പോ ഡിസ്പ്ലേയ്ക്ക് ലഭിക്കുന്നു.

OPPO Find X9 Pro

ഇനി ഫോണിന്റെ പെർഫോമൻസിലേക്ക് വരാം. കരുത്ത് നൽകാനായി ഓപ്പോ ഫൈൻഡ് എക്സ്9 പ്രോയിൽ മീഡിയാടെക്കിന്റെ ഡൈമൻസിറ്റി 9500 ഉപയോഗിച്ചിരിക്കുന്നു. വേപ്പർ കൂളിങ് ചേമ്പറും പ്രോ വേർഷനിലുണ്ട്.

ഇതിന് പവർ നൽകുന്നത് 7500mah ബാറ്ററിയാണ്. എക്സ്8 പ്രോയിലെ 5910mAh ബാറ്ററിയേക്കാൾ കൂടുതലെന്ന് പറയാം. സിംഗിൾ ചാർജിങ്ങിൽ നിങ്ങൾക്ക് രണ്ട് ദിവസം സുഖമായി ഫോൺ ഉപയോഗിക്കാനാകും. ഈ ഓപ്പോ ഫോണിൽ 80W സൂപ്പർവൂക് ചാർജിങ് പിന്തുണയ്ക്കുന്നു. ഇതിൽ നിങ്ങൾക്ക് 50W AIRVOOC വയർലെസ് ചാർജിങ്ങും 10W റിവേഴ്സ് ചാർജിങ്ങും ലഭിക്കുന്നു.

Also Read: New Snapdragon പ്രോസസറും 100W സ്പീഡ് ചാർജിങ്ങുമായി Poco അൾട്രാ സ്മാർട്ഫോൺ ഈ മാസം

ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന ഫോണാണ് ഓപ്പോ ഫൈൻഡ് എക്സ്9 പ്രോ. ഇതിൽ NFC, ബ്ലൂടൂത്ത് 6.0, Wi-Fi 7 പോലുള്ള കണക്റ്റിവിറ്റി ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫൈൻഡ് X9 പ്രോ ഇന്ത്യയിലെ വില

ഓപ്പോ ഫൈൻഡ് X9 പ്രോയ്ക്കൊപ്പം ബേസിക് വേരിയന്റായ ഫൈൻഡ് X9 ഫോണും പുറത്തിറക്കി. എന്നാൽ പ്രോ വേരിയന്റ് ഒരൊറ്റ കോൺഫിഗറേഷനിൽ മാത്രം ലഭ്യമാകുന്നു. 16GB റാമും 512GB സ്റ്റോറേജുമുള്ള പ്രോയുടെ വില 1,09,999 രൂപയാണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :