Samsung Galaxy S25 Edge
Samsung electronics പുറത്തിറക്കാനൊരുങ്ങുന്ന പുതിയ ഫോണാണ് Galaxy S25 Edge. സാംസങ് ഗാലക്‌സി എസ് 25 എഡ്ജിനായി ശരിക്കും ടെക് ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഈ മാസം ഫോൺ ലോഞ്ചിനെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ.
എന്നാൽ സാംസങ് ആരാധകർക്ക് കുറച്ചുകൂടി കാത്തിരിക്കേണ്ടി വന്നേക്കാം. കാരണം ഏപ്രിൽ മാസം ഫോൺ ലോഞ്ച് ചെയ്യുമെന്നതിൽ ഇനി ഉറപ്പില്ല. ഈ മാസത്തിൽ നിന്ന് ഫോണിന്റെ ലോഞ്ച് മാറ്റിവച്ചതായാണ് ലഭിക്കുന്ന വിവരം. അങ്ങനെയെങ്കിൽ ഇനി എത്ര നാൾ കൂടി ഗാലക്സി എസ്25 എഡ്ജിനായി കാത്തിരിക്കണം?
ഏപ്രിൽ 16-ന് എസ്25 എഡ്ജ് വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ മെയ് അല്ലെങ്കിൽ ജൂണിൽ ഫോൺ പുറത്തിറക്കിയേക്കുമെന്നാണ് സൂചന. ഇനിയും ഒന്നോ രണ്ടോ മാസം കൂടുതൽ ഫോണിനായി കാത്തിരിക്കേണ്ടി വന്നേക്കും. ഇത് സംബന്ധിച്ച് എക്‌സിൽ ചില ടിപ്‌സ്റ്റർ റിപ്പോർട്ടുകൾ പങ്കുവയ്ക്കുന്നു.
ഈ ഗാലക്‌സി എസ് 25 എഡ്ജിൽ നിന്ന് എന്തെല്ലാം പ്രതീക്ഷിക്കാമെന്ന് നോക്കാം.
സാംസങ് ഗാലക്‌സി എസ് 25 എഡ്ജ് ഫോണിന് 6.7 ഇഞ്ച് OLED ഡിസ്‌പ്ലേയുമായി വരുമെന്ന് അഭ്യൂഹമുണ്ട്, ഇത് 120Hz റിഫ്രഷ് റേറ്റും 2,600 നിറ്റ്‌സ് വരെ ബ്രൈറ്റ്‌നസും പിന്തുണയ്ക്കുന്നു. ഇത് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുമുണ്ട്. ഐഫോണിന്റെ ഐഫോൺ 17 എയറിനേക്കാൾ കനം കുറഞ്ഞതായിരിക്കുമെന്ന് പ്രതീക്ഷിക്കണ്ട. എന്നാലും ഈ എഡ്ജ് ഫോണിന് ചിലപ്പോൾ 5.8mm കനമായിരിക്കും ലഭിക്കുന്നത്.
ഫോട്ടോഗ്രാഫിക്കായി, സ്മാർട്ട്‌ഫോണിൽ 200MP പ്രൈമറി ക്യാമറയാണുള്ളത്. ഇതിൽ 50MP അൾട്രാ-വൈഡ് സെൻസറും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 12GB വരെ റാമുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് ഇതിലുണ്ടായിരിക്കും. കൂടാതെ, 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 3,900mAh ബാറ്ററിയും ഫോണിൽ ഉണ്ടായിരിക്കാം. ഗാലക്‌സി എഐ ഫീച്ചറും ഗാലക്സി എസ്25 എഡ്ജിനുണ്ടാകും.
ഗാലക്സി എസ് 25 എഡ്ജ് ഫോണിന് 1,099 ഡോളറായിരിക്കും ഇതിനുണ്ടാകുക. ഏകദേശം 94,800 രൂപയായിരിക്കും ഇതിന് ഇന്ത്യയിൽ വിലയാകുന്നത്. 1,199 ഡോളറായിരിക്കും ഗാലക്സി എസ്25 എഡ്ജിന് വിലയാകുക. ഇതിന് ഏകദേശം 1,03,400 രൂപയും വിലയാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഇവ ഇപ്പോഴും റിപ്പോർട്ടുകളിലെ സൂചന മാത്രമാണ്.
Also Read: April 2025: ഇപ്പോൾ വാങ്ങാൻ 15000 രൂപയ്ക്ക് താഴെ Best Samsung Phones