Redmi Note 15 Pro Note 15 Pro plus sale in India today amazon Price launch offers specs
Redmi Note 15 Pro Series First Sale ഇന്ത്യയിൽ ആരംഭിച്ചു. കിടിലൻ ലോഞ്ച് ഓഫറുകളോടെയാണ് റെഡ്മി നോട്ട് 15 പ്രോ, റെഡ്മി നോട്ട് 15 പ്രോ പ്ലസ് വിൽപ്പന നടക്കുന്നത്. 200MP Samsung ക്യാമറയും, 6,580mAh വരെ ബാറ്ററി കപ്പാസിറ്റിയുമുള്ള ഫോണാണിത്.
പുതിയതായി ഒരു മിഡ് റേഞ്ച് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇന്നത്തെ ആദ്യ സെയിൽ പ്രയോജനപ്പെടുത്താം. ഈ പുത്തൻ റെഡ്മി ഫോണിന്റെ സവിശേഷതയും, ഇന്നത്തെ വിലയും അറിയാം.
രണ്ട് കോൺഫിഗറേഷനുകളാണ് റെഡ്മി നോട്ട് 15 പ്രോ അവതരിപ്പിച്ചത്. 8 ജിബി + 128 ജിബി ഫോണിന്റെ വില 29,999 രൂപയാണ്. 8 ജിബി + 256 ജിബി വേരിയന്റിന് 31,999 രൂപയാകുന്നു.
റെഡ്മി നോട്ട് 15 പ്രോ+ 5ജിയ്ക്ക് മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളുണ്ട്.
8GB + 256GB: 37,999 രൂപ
12GB + 256GB: 39,999 രൂപ
12GB + 512GB: 43,999 രൂപ എന്നിങ്ങനെയാണ് വില.
റെഡ്മിയുടെ ഓൺലൈൻ സൈറ്റിലും ആമസോൺ, മറ്റ് അംഗീകൃത റീട്ടെയിൽ സ്റ്റോറുകളിലൂടെയുമാണ് വിൽപ്പന. റെഡ്മി നോട്ട് 15 പ്രോയ്ക്ക് 3,000 രൂപയുടെ ബാങ്ക് കിഴിവ് ഇതിന് ആദ്യ സെയിലിൽ ലഭിക്കുന്നു. ഇന്ന് ലോഞ്ച് ഓഫറിൽ റെഡ്മി നോട്ട് 15 പ്രോ 5ജിയുടെ വില ഇങ്ങനെയാണ്…
8GB + 256GB: 26,999 രൂപ
12GB + 256GB: 28,999 രൂപ
3,000 രൂപ ബാങ്ക് ഓഫറാണ് റെഡ്മി നോട്ട് 15 പ്രോ+ ഫോണിനും ലഭിക്കുന്നത്. ഈ ഓഫർ ചേർക്കുമ്പോഴുള്ള നോട്ട് 15 പ്രോ പ്ലസ്സിന്റെ വില ഇതാ…
8GB + 256GB: 34,999 രൂപ
12GB + 256GB: 36,999 രൂപ
12GB + 512GB: 40,999 രൂപ എന്നിങ്ങനെയാണ് വില.
എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്‌ബിഐ, ഐസിഐസിഐ എന്നീ ബാങ്ക് കാർഡുകൾക്കാണ് ഇളവ്.
6.83 ഇഞ്ച് 1.5K OLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റും 3,200 nits വരെ പീക്ക് ബ്രൈറ്റ്‌നസും ഈ ഫോണുകൾക്കുണ്ട്. ഡോൾബി വിഷൻ, HDR10+ പിന്തുണയ്ക്കുന്ന ഫോണുകളാണിവ. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനും നോട്ട് 15 പ്രോയിലും നോട്ട് 15 പ്രോ+ ലുമുണ്ട്. പൊടി, ജലം പ്രതിരോധിക്കുന്നതിനാൽ IP66, IP68, IP69, IP69K റേറ്റിംഗും ലഭിക്കുന്നു.
റെഡ്മി നോട്ട് 15 പ്രോ ബേസിക് മോഡലിൽ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ പ്രോസസറുണ്ട്. റെഡ്മി നോട്ട് 15 പ്രോ+ ഹാൻഡ്സെറ്റിൽ സ്‌നാപ്ഡ്രാഗൺ 7s Gen 4 പ്രോസസറാണുള്ളത്. രണ്ട് ഫോണുകളും 8GB/12GB LPDDR4x റാമും 128GB/256GB/512GB UFS 2.2 സ്റ്റോറേജും പിന്തുണയ്ക്കുന്നു.
Watch Here: Redmi Note 15 Pro എത്തി, 200MP ക്യാമറ ഫോണിന് ഇനി വലിയ തുകയില്ല!
ക്യാമറയിലേക്ക് വന്നാൽ രണ്ട് ഹാൻഡ്സെറ്റുകളിലും റെഡ്മി കൊടുത്തിരിക്കുന്നത് 200MP സാംസങ് HP E ഷൂട്ടറാണ്. കൂടാതെ 8MP അൾട്രാ-വൈഡ് ആംഗിൾ സെൻസറും നൽകിയിട്ടുണ്ട്. എന്നാൽ സെൽഫി ക്യാമറയിലാണ് വ്യത്യാസം വരുന്നത്. റെഡ്മി നോട്ട് 15 പ്രോയുടെ മുൻവശത്ത്, 20MP ഷൂട്ടറാണുള്ളത്. എന്നാൽ ഇതിന്റെ പ്രോ+ എഡിഷനിൽ 32MP ഷൂട്ടറാണ് കൊടുത്തിരിക്കുന്നത്.
രണ്ട് ഹാൻഡ്സെറ്റുകളിലും ഷവോമിയുടെ സ്വന്തം ആൻഡ്രോയിഡ് 15 ഹൈപ്പർ ഒഎസ് 2 ആണ് നൽകിയിരിക്കുന്നത്. ഇതിലെ സ്റ്റാൻഡേർഡ് എഡിഷനിൽ 45W വയർഡ് ചാർജിംഗ് പിന്തുണയ്ക്കുന്നു. റെഡ്മി നോട്ട് 15 പ്രോ+ൽ 100W വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ലഭിക്കുന്നു.