200MP പിൻ ക്യാമറ, 6500mAh ബാറ്ററി Vivo 5G ഇന്ത്യയിലെത്തുന്നു, വിലയും ഡിസൈനും ഫീച്ചറുകളും

Updated on 01-Oct-2025
HIGHLIGHTS

വരാനുള്ള വി 60 ഇ സ്റ്റൈലിഷ് ഡിസൈൻ ഉൾപ്പെടെ ചില പ്രീമിയം ഫീച്ചറുകളിലായിരിക്കും പുറത്തിറങ്ങുന്നത്

ക്യാമറയ്ക്ക് പുറമെ 6500mAh പവർഫുൾ ബാറ്ററിയും ഇതിലുണ്ടാകും.

പർപ്പിൾ, ഗോൾഡ് നിറങ്ങളിലായിരിക്കും വിവോ V60e പുറത്തിറങ്ങുന്നത്

200MP റിയർ ക്യാമറയുള്ള സ്റ്റൈലിഷ് Vivo 5G സ്മാർട്ഫോൺ ഇന്ത്യയിലെത്തുന്നു. സാംസങ് ഫ്ലാഗ്ഷിപ്പിലും വിവോയുടെ ഫ്ലാഗ്ഷിപ്പിലുമുള്ള 200 മെഗാപിക്സൽ ക്യാമറയുമായാണ് ഈ മിഡ് റേഞ്ച് ഫോണും പുറത്തിറക്കുന്നത്. സ്മാർട്ഫോൺ ഉടൻ വിപണികളിൽ പ്രവേശിക്കും. ക്യാമറയ്ക്ക് പുറമെ 6500mAh പവർഫുൾ ബാറ്ററിയും ഇതിലുണ്ടാകും.

Vivo V60e ലോഞ്ച്

വിവോ വി 60 ഇ ഫോണിനെ കുറിച്ച് ചില വിവരങ്ങൾ കമ്പനി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. വി 60 സീരീസ് ഇതിനകം വിപണിയിൽ എത്തി. വരാനുള്ള വി 60 ഇ സ്റ്റൈലിഷ് ഡിസൈൻ ഉൾപ്പെടെ ചില പ്രീമിയം ഫീച്ചറുകളിലായിരിക്കും പുറത്തിറങ്ങുന്നത്. 200 മെഗാപിക്സൽ ക്യാമറയുണ്ട് ഫോണിന്റെ ഇമേജുകളിലൂടെ തന്നെ കമ്പനി വെളിപ്പെടുത്തി.

പർപ്പിൾ, ഗോൾഡ് നിറങ്ങളിലായിരിക്കും വിവോ V60e പുറത്തിറങ്ങുന്നത്. ഇതിൽ മികച്ച AI ഫീച്ചറുകൾ ഉൾപ്പെടുത്തുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജെമിനി AI ടൂളുകൾ പ്രീമിയം എക്സ്പീരിയൻസിൽ ഇതിൽ ലഭിക്കും. ഉടൻ തന്നെ ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ട്. എന്നാൽ എപ്പോഴായിരിക്കും ലോഞ്ച് എന്നതിൽ കമ്പനി വിവരം അറിയിച്ചിട്ടില്ല.

വിവോ വി60ഇ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

പുതിയ വിവോ വി60 സീരീസ് എല്ലാവർക്കും പരിചിതമായ ഡിസൈനിലായിരിക്കും വരുന്നത്. ഇതിൽ പോർട്രെയിറ്റ് ഷോട്ടുകൾക്കായി 200MP മെയിൻ സെൻസറുണ്ടാകും. ഫോണിൽ സെൽഫികൾക്കായി വൈഡ് ആംഗിൾ ഷോട്ട് പിന്തുണയ്ക്കുന്ന 50MP ഫ്രണ്ട് ഷൂട്ടറും കൊടുത്തേക്കും.

6500 mah battery vivo v60e launch

സ്ലീക്ക് ഫ്രെയിമിൽ പായ്ക്ക് ചെയ്തിരിക്കുന്ന കരുത്തുറ്റ ബാറ്ററിയും ഇതിലുണ്ടാകും. ഫോണിൽ 6,500mAh ബാറ്ററി ഉൾപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം. 90W വയർഡ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ഫോണാകുമിതെന്നും സൂചനയുണ്ട്.

ക്വാഡ്-കർവ്ഡ് AMOLED ഡിസ്‌പ്ലേയാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. വിവോ വി60ഇയിൽ IP68, IP69 റേറ്റിങ്ങുണ്ടാകുമെന്നാണ് റിപ്പോർട്ട്.

സ്മാർട്ഫോണിന് 3 OS അപ്‌ഗ്രേഡുകളും 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിച്ചേക്കും. Android 15-അധിഷ്ഠിത Funtouch OS ആയിരിക്കും സോഫ്റ്റ് വെയറെന്നും പറയുന്നു.

അതേ സമയം ഒറിജിൻഒഎസ് 6 ഇനി വരുന്ന വിവോ, ഐഖൂ ഫോണുകളിലെല്ലാം നൽകാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്. ഐഖൂ 13, വിവോ X200 Pro ഫോണുകളിൽ ഇത് സെപ്തംബർ 29-ന് അവതരിപ്പിച്ചു. വരുന്ന വിവോ വി60ഇയിലും ഇതൊക്കെ പ്രതീക്ഷിക്കാം.

ALSO READ: Jio Super Plan: 200GB, Unlimited കോളിങ് 90 ദിവസത്തേക്ക്… എന്താ ഈ കേക്കണേ

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :