മലയാളികളുടെ പ്രിയപ്പെട്ട 200MP+50MP+50MP+10MP ക്യാമറ Samsung Galaxy S25 Ultra 22000 രൂപയോളം കിഴിവിൽ

Updated on 12-Feb-2026

200MP+50MP+50MP+10MP ക്യാമറ Samsung Galaxy S25 Ultra സ്മാർട്ട് ഫോൺ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. 7 വർഷത്തെ ആൻഡ്രോയിഡ് അപ്ഡേറ്റും 5000mAh ബാറ്ററിയുമുള്ള ഫോണാണിത്. ഇതിന് ഫ്ലിപ്കാർട്ടിൽ അതിഗംഭീര കിഴിവ് അനുവദിച്ചു. ആമസോണിനേക്കാൾ മികച്ച ഇളവ് ഫ്ലിപ്കാർട്ട് തരുന്നു. സാംസങ് ഗാലക്സി ഫ്ലാഗ്ഷിപ്പ് ഫോൺ 22000 രൂപയോളം ഇളവ് ലഭ്യമാണ്. ഇതിന് 4000 രൂപയുടെ ബാങ്ക് കിഴിവും ഇതിന് അനുവദിച്ചിരിക്കുന്നു.

Samsung Galaxy S25 Ultra Price Deal on Flipkart

12 ജിബി റാം, 256 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ഫോണാണിത്. സാംസങ് ഗാലക്സി എസ്25 അൾട്രാ വേരിയന്റിന്റെ വിപണി വില 1,29,999 രൂപയാണ്. ഇതിന് 20000 രൂപയ്ക്ക് മുകളിൽ കിഴിവ് ലഭ്യമാണ്. ഗാലക്സി എസ് 25 അൾട്രാ 5ജിയുടെ ഫ്ലിപ്കാർട്ടിലെ വില 107990 രൂപയാണ്.

ഫ്ലിപ്കാർട്ട് ആക്സിസ്, ഫ്ലിപ്കാർട്ട് എസ്ബിഐ കാർഡുകളിലൂടെ 4000 രൂപയുടെ ഇളവ് ലഭിക്കുന്നു. ഇതുകൂടി ചേർത്താൽ സാംസങ് ഫ്ലാഗ്ഷിപ്പ് ഫോണിന് 105000 രൂപ റേഞ്ചിലേക്ക് വിലയെത്തും. 5262 രൂപയുടെ ഇഎംഐ ഡീലും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു.

സാംസങ് ഗാലക്സി എസ്25 അൾട്രാ 5ജി സവിശേഷതകൾ

സാംസങ് ഗാലക്‌സി എസ് 25 അൾട്രായിൽ 6.9 ഇഞ്ച് ഡൈനാമിക് LTPO AMOLED 2X ഡിസ്‌പ്ലേയാണുള്ളത്. ഇതിന് കോർണിംഗ് ഗൊറില്ല ആർമർ 2 പ്രൊട്ടക്ഷൻ കൊടുത്തിരിക്കുന്നു. 120HZ റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന സ്മാർട്ട്ഫോൺ ആണ് ഗാലക്സി എസ്25 അൾട്രാ.

More From Digit: കൊടുംചൂടിൽ ആശ്വാസത്തിന്, ആമസോൺ ഇന്ത്യയിൽ Personal Air Cooler പകുതി വിലയ്ക്ക്

അഡ്രിനോ 830 ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റുമായി ജോടിയാക്കിയ ചിപ്പാണ് ഇതിലുള്ളത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് ഫോണിലുള്ളത്. സാംസങ് 7 പ്രധാന ആൻഡ്രോയിഡ് അപ്‌ഗ്രേഡുകൾ നൽകുന്നു. ഇതിൽ ആൻഡ്രോയിഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള ഒഎസ്സാണ്.

ഈ സാംസങ് ഫോണിൽ ക്വാഡ് ക്യാമറ യൂണിറ്റ് കൊടുത്തിരിക്കുന്നത്. 200MP പ്രൈമറി ഷൂട്ടറും 50MP അൾട്രാ വൈഡ് ആംഗിൾ ഷൂട്ടറും ഇതിൽ കൊടുക്കുന്നു. ഈ ഫോണിൽ 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ഷൂട്ടറും 10MP ടെലിഫോട്ടോ ഷൂട്ടറും നൽകിയിരിക്കുന്നു.

സാംസങ് ഗാലക്‌സി എസ് 25 അൾട്രായിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12MP ഫ്രണ്ട് ക്യാമറയുണ്ട്. ഇതിൽ 5000mAh ബാറ്ററിയുണ്ട്. 45W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, Consumer Tech, AI-related content, tech trends and reviews in Malayalam.

Connect On :