നിങ്ങളറിഞ്ഞോ!!! 200MP ക്വാഡ് ക്യാമറ, 5,00 mAh ബാറ്ററി Samsung S24 Ultra കിടിലൻ വിലക്കിഴിവിൽ…

HIGHLIGHTS

Samsung galaxy s24 Ultra ഇപ്പോഴിതാ മികച്ച ഡീലിൽ വിൽക്കുന്നു

വൈവിധ്യമാർന്ന മോഡുകളും മികച്ച ക്യാമറ, പെർഫോമൻസ്, ഡിസ്പ്ലേ എന്നിവയിൽ ഗുണകരവുമായ ഫോണാണിത്

മികച്ച ഡിസ്കൌണ്ടിൽ ഫോൺ വാങ്ങാനായി കാത്തിരുന്നവർക്ക്, ഇപ്പോഴുള്ള ഓഫർ പ്രയോജനപ്പെടും

നിങ്ങളറിഞ്ഞോ!!! 200MP ക്വാഡ് ക്യാമറ, 5,00 mAh ബാറ്ററി Samsung S24 Ultra കിടിലൻ വിലക്കിഴിവിൽ…

പുതിയതായി S25 അൾട്രാ വന്നെങ്കിലും Samsung S24 Ultra-യ്ക്ക് ആരാധകർക്ക് പഞ്ഞമില്ല. സാംസങ് വാഗ്ദാനം ചെയ്യുന്ന മുൻനിര ഫീച്ചറുകളെല്ലാം ഉൾപ്പെടുത്തിയിട്ടുള്ള സ്മാർട്ഫോണാണിത്. ഈ വർഷത്തെ ഫ്ലാഗ്ഷിപ്പിലെ പ്രോസസറിന്റെ അത്രയും വരില്ലെങ്കിലും, അധികം ചെലവഴിക്കാൻ ആഗ്രഹിക്കാത്തവർക്ക് ഈ മോഡലാണ് അനുയോജ്യം. Samsung galaxy s24 Ultra ഇപ്പോഴിതാ മികച്ച ഡീലിൽ വിൽക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

Samsung S24 Ultra ഓഫർ

വൈവിധ്യമാർന്ന മോഡുകളും മികച്ച ക്യാമറ, പെർഫോമൻസ്, ഡിസ്പ്ലേ എന്നിവയിൽ ഗുണകരവുമായ ഫോണാണിത്. ഈ സാംസങ് ഫോണിന്റെ യൂസർ ഇന്റർഫേസും മികവുറ്റതാണ്. ഇതിൽ എസ് പെൻ കൂടി വരുന്നുണ്ട്. മികച്ച ഡിസ്കൌണ്ടിൽ ഫോൺ വാങ്ങാനായി കാത്തിരുന്നവർക്ക്, ഇപ്പോഴുള്ള ഓഫർ പ്രയോജനപ്പെടും.

Samsung galaxy s24 Ultra Samsung s24 Ultra

ആമസോണിൽ ഈ സ്മാർട്ഫോൺ നിലവിൽ 84,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഫ്ലിപ്കാർട്ടിൽ ഫോൺ 86000 രൂപയ്ക്കും മുകളിലാണ് വിൽക്കുന്നത്. അതിനാൽ താരതമ്യേന മികച്ച ഓഫർ ആമസോണിലാണെന്ന് പറയാം. ഫോൺ സാധാരണ വിൽക്കുന്ന വിലയിൽ നിന്നും ഏകദേശം 25,000 രൂപ കുറവാണ്. 12GB, 256GB സ്റ്റോറേജുള്ള ഡിവൈസുകൾക്കാണ് ഓഫർ.

ആമസോൺ പേ ഐസിഐസിഐ ബാങ്ക് കാർഡുകളിലൂടെ 2,549 രൂപ കിഴിവും നേടാം. ഇങ്ങനെ സാംസങ് ഗാലക്‌സി എസ്24 അൾട്രാ 5ജിയുടെ വില 83,200 രൂപയായി കുറയും. രൊക്കം പണം കൊടുത്ത് വാങ്ങാനാവാത്തവർക്ക് പ്രതിമാസം 4,121 രൂപയുടെ ഇഎംഐ ഡീൽ തെരഞ്ഞെടുക്കാം. ഇതിന് പുറമെ ആമസോൺ ആകർഷകമായ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ഓഫർ ചെയ്യുന്നുണ്ട്.

സാംസങ് ഗാലക്‌സി എസ്24 അൾട്രാ 5ജി: ഫീച്ചറുകൾ ചുരുക്കത്തിൽ

സാംസങ് ഗാലക്സി S24 Ultra-യുടെ ഡിസ്പ്ലേയ്ക്ക് 120hz റിഫ്രഷ് റേറ്റാണുള്ളത്. 6.8 ഇഞ്ച് QHD+ AMOLED പാനലും ഇതിൽ ലഭിക്കും. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 Gen 3 SoC പ്രോസസറാണ് ഫോണിലുള്ളത്. ഇത് മൾട്ടി ടാസ്കിങ്ങിനും പവർഫുൾ പെർഫോമൻസിനും വേണ്ടിയുള്ളതാണ്. One UI 7 അപ്‌ഡേറ്റിൽ പ്രവർത്തിക്കുന്ന ഫോണാണിത്.

ക്യാമറയിലേക്ക് വന്നാൽ സാംസങ് ഗാലക്സി S24 അൾട്രായിലെ മെയിൻ സെൻസർ 200MP ആണ്. ഇത് OIS സപ്പോർട്ട് ചെയ്യുന്ന ക്യാമറയാണ്. 12MP അൾട്രാവൈഡ് സെൻസറും ഫോണിലുണ്ട്. ക്വാഡ് ക്യാമറയിലെ മറ്റൊന്ന് 5x ഒപ്റ്റിക്കൽ സൂമുള്ള 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസാണ്. നാലാമത്തേത് 3x സൂമുള്ള 10MP ടെലിഫോട്ടോ ലെൻസാണ്. ഫോണിന്റെ മുൻവശത്ത് 12MP സെൽഫി ക്യാമറ കൊടുത്തിരിക്കുന്നു.

ടൈറ്റാനിയം ഫ്രെയിമിലാണ് സാംസങ് ഗാലക്സി എസ്24 അൾട്രാ പ്രവർത്തിക്കുന്നത്. പൊടി, ജല പ്രതിരോധത്തിനായി ഇതിൽ IP68 സർട്ടിഫിക്കേഷനുണ്ട്. അതുപോലെ ഫോണിന് ഗൊറില്ല ഗ്ലാസ് ആർമർ പ്രൊട്ടക്ഷനുമുണ്ട്. 45W വരെ ഫാസ്റ്റ് ചാർജിങ്ങിനെ ഗാലക്സി എസ്24 അൾട്രാ സപ്പോർട്ട് ചെയ്യുന്നു. ഇതിനായി ഫോണിൽ കൊടുത്തിട്ടുള്ളത് 5,000 mAh ബാറ്ററിയാണ്.

Also Read: Realme GT 7 Launched: 120W SUPERVOOC ചാർജിങ്ങും 50MP Sony ട്രിപ്പിൾ ക്യാമറയുമായി 3 പ്രീമിയം ഡിവൈസുകൾ ഒറ്റ സീരീസിൽ…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo