Samsung Galaxy S24 Ultra
200MP ക്വാഡ് ക്യാമറയുള്ള Samsung S24 Ultra 5G ഫോൺ വിലക്കിഴിവിൽ വാങ്ങാം. ആമസോണിൽ കഴിഞ്ഞ വാരം വിലക്കുറവിൽ വിറ്റിരുന്ന ഫോണാണിത്. ഇപ്പോൾ ആമസോണിൽ സ്മാർട്ട്ഫോൺ ലഭ്യമല്ല. എന്നാൽ ഫ്ലിപ്കാർട്ടിൽ സാംസങ് ഗാലക്സി എസ്24 അൾട്രാ കുറഞ്ഞ വിലയിൽ വിറ്റഴിക്കുന്നു.
റിപ്പബ്ലിക് ദിന വിൽപ്പന ആരംഭിക്കുന്നതിന് മുമ്പ് ഫ്ലിപ്കാർട്ടിൽ ഫോണിന് വിലക്കിഴിവ് അനുവദിച്ചിരിക്കുന്നു. 12GB, 256GB സ്റ്റോറേജുള്ള സാംസങ് ഗാലക്സി എസ് 24 അൾട്രാ സ്മാർട്ട്ഫോണിനാണ് വിലക്കുറവ്.
സാംസങ്ങിന്റെ 2024 വർഷത്തിലെ ഫ്ലാഗ്ഷിപ്പ് മോഡലാണിത്. ടൈറ്റാനിയം ഗ്രേ നിറത്തിലുള്ള 256 ജിബി സ്റ്റോറേജ് ഫോണിനാണ് കിഴിവ്. 1,34,999 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. ഫ്ലിപ്കാർട്ടിൽ നിന്ന് നിങ്ങൾക്ക് 40000 രൂപയുടെ ഇളവ് ലഭ്യമാണ്. ഗ്രേ നിറത്തിലെ സാംസങ് ഗാലക്സി എസ്24 അൾട്രാ ഫോണിന് മാത്രമാണ് ഓഫർ. 93,950 രൂപയ്ക്കാണ് സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്.
ഫ്ലിപ്കാർട്ട് ആക്സിസ്, എസ്ബിഐ കാർഡിലൂടെ നിങ്ങൾക്ക് 4000 രൂപയുടെ ഡിസ്കൌണ്ട് അനുവദിച്ചിട്ടുണ്ട്. 58,550 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് ഓഫർ ചെയ്യുന്നു. 3,304 രൂപയുടെ ഇഎംഐ ഡീലും ലഭിക്കും. 98,999 രൂപയ്ക്ക് ടൈറ്റാനിയം ബ്ലാക്ക് സാംസങ് ഫോണും ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നു.
സാംസങ് ഗാലക്സി എസ് 24 അൾട്രാ ഇപ്പോഴും മികച്ച ഫ്ലാഗ്ഷിപ്പ് ആയി തുടരുന്നു. 6.8 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. 120Hz റിഫ്രഷ് റേറ്റും 2,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും ഫോൺ സ്ക്രീനിനുണ്ട്.
Also Read: ഓഫറുകളുടെ ചാകരയുമായി Amazon Great Republic Day Sale, കാത്തിരുന്ന തീയതി പുറത്ത്
ഇതിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് സജ്ജീകരിച്ചിരിക്കുന്നു. അഡ്രിനോ 750 ജിപിയുമായി ഇത് ജോഡിയാക്കിയിരിക്കുന്നു. 12 ജിബി റാം, 1 ടിബി വരെ സ്റ്റോറേജും ഫ്ലാഗ്ഷിപ്പ് പിന്തുണയ്ക്കുന്നു.
45W ഫാസ്റ്റ് ചാർജിംഗിനെ സാംസങ് എസ്24 അൾട്രാ പിന്തുണയ്ക്കുന്നു. ഇതിൽ 5,000 mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ നാല് ക്യാമറകളാണ് പിൻവശത്ത് കൊടുത്തിട്ടുള്ളത്. 200MP മെയിൻ സെൻസറും 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ഇതിലുണ്ട്. 12MP അൾട്രാവൈഡ് ക്യാമറയും 10MP ടെലിഫോട്ടോ ക്യാമറയുമാണ് മറ്റ് സെൻസറുകൾ. ഇതിന്റെ മുൻവശത്ത് 12MP സെൽഫി ക്യാമറയും നൽകിയിരിക്കുന്നു.