സ്വപ്ന ഫോൺ Samsung Galaxy S26 Ultra പകുതി വിലയ്ക്ക്! ഒരു വർഷം കഴിഞ്ഞാൽ തിരിച്ചും നൽകാം

അറിഞ്ഞോ! നിങ്ങൾ മോഹിച്ച Samsung Galaxy S26 Ultra വെറും പകുതി വിലയ്ക്ക് കൈക്കലാക്കാൻ സുവർണാവസരം! ഒരു ലക്ഷത്തിന് മുകളിൽ വിലയാകുന്ന ഫ്ലാഗ്ഷിപ്പ് മോഡലാണ് സാംസങ് എസ്26 അൾട്രാ. ഈ ഫെബ്രുവരിയിൽ പുറത്തിറക്കിയ ഫോണിന്റെ വിൽപ്പന ആരംഭിച്ച് ആഴ്ചകൾ പിന്നിടുമ്പോഴാണ് ഈ അപൂർവ്വ ഓഫർ എത്തിയത്.

വലിയ തുക മുൻകൂർ നൽകാൻ ആഗ്രഹിക്കാത്ത കസ്റ്റമേഴ്സിന് വേണ്ടിയുള്ള ബൈ-ബാക്ക്, ഇഎംഐ ഓഫറാണിത്. പലിശ രഹിത സാധാരണമാണെങ്കിലും ഫോണിലെ റിട്ടേൺ പോളിസിയാണ് ഇപ്പോൾ ടെക് പ്രേമികളെ ഞെട്ടിക്കുന്നത്. ആർക്കും തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡൽ വാങ്ങിക്കാനും ഉപയോഗിക്കാനും കഴിയുന്ന രീതിയിലാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

റിട്ടേൺ, വാങ്ങിക്കുക അല്ലെങ്കിൽ അപ്‌ഗ്രേഡ് എന്ന മൂന്ന് ഓപ്ഷനുകളിലാണ് പുതിയ ഓഫർ. ഏറ്റവും പുതിയ AI ഫീച്ചറുകളും കരുത്തുറ്റ ക്യാമറയുമുള്ള ആൻഡ്രോയിഡിലെ രാജാക്കന്മാർക്ക് ഇതുവരെയില്ലാത്ത ഓഫർ പ്രഖ്യാപിച്ചുകൊണ്ട് ശരിക്കും സാംസങ് വിപ്ലവം സൃഷ്ടിച്ചിരിക്കുന്നു. സാംസങ് ഗാലക്സി S26 Ultra 5ജിയുടെ ഈ മികച്ച ഓഫറിനെ കുറിച്ച് കൂടുതൽ അറിയാം.

Also Read: ഫ്ലിപ്കാർട്ടിനേക്കാൾ Vivo X200 Pro ഫോണിന് ലാഭം ആമസോണിൽ! 200MP ടെലിഫോട്ടോ ക്യാമറയും ZEISS പോർട്രെയിറ്റുകളും

Samsung Galaxy S26 Ultra 50 Percent Deal

Samsung Galaxy Forever പ്രോഗ്രാമിന്റെ ഭാഗമായുള്ള ഓഫറാണിത്. പ്രീമിയം സ്മാർട്ട്‌ഫോണുകൾ വലിയ തുക മുടക്കാതെ വാങ്ങാനുള്ള സുവർണാവസരമാണിത്. ഇതുപ്രകാരം 12 മാസത്തേക്കുള്ള നോ-കോസ്റ്റ് ഇഎംഐ വഴി ഫോൺ പർച്ചേസ് ചെയ്യാം. അതും ഫ്ലാഗ്ഷിപ്പിന് പകുതി വില മാത്രം നൽകിയാൽ മതി. ബാക്കി 50% വില നിങ്ങൾക്ക് ഫോൺ വീണ്ടും തുടരണമെങ്കിൽ മാത്രം ചെലവാക്കാം. ഇതാണ് ഗ്യാരണ്ടീഡ് ബൈബാക്ക് ഓഫർ.

ഒരു വർഷത്തിനുശേഷം നിങ്ങൾക്ക് മൂന്ന് ഓപ്ഷനുകളാണ് ഓഫർ ചെയ്യുന്നത്. ഒന്നുകിൽ റിട്ടേൺ, അല്ലെങ്കിൽ നിലനിർത്താം, അതുമല്ലെങ്കിൽ അപ്‌ഗ്രേഡ് ചെയ്യാം.

വർഷാവസാനം, ഉപയോക്താക്കൾക്ക് ഫോൺ വേണ്ടെങ്കിൽ അത് തിരികെ നൽകാം. ഫോൺ വേണമെന്നുള്ളവർക്ക് 12 മാസത്തിന് ശേഷം ബാക്കി തുക നൽകി ഫോൺ നിലനിർത്താം. അതുമല്ലെങ്കിൽ അടുത്ത ഫ്ലാഗ്ഷിപ്പിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും സാധിക്കും.

ഫോൺ തിരികെ നൽകുമ്പോൾ ബാക്കി തുക നൽകേണ്ട എന്നത് ആശ്വാസകരമാണ്. ഫോൺ തുടരണമെങ്കിൽ ബാക്കി 50% ഭാവി ഗഡുക്കളായി അടയ്ക്കാം. ഇങ്ങനെ ഫ്ലാഗ്ഷിപ്പിലെ സാംസങ് എക്സ്പീരിയൻസ് എല്ലാവർക്കും ആക്സസ് ചെയ്യാനുള്ള അവസരം ലഭിക്കുന്നു. ഓൺലൈനിലൂടെയും ഇന്ത്യയിലെ 1,500-ലധികം സാംസങ് എക്സ്പീരിയൻസ് സ്റ്റോറുകളിൽ നിന്നും വാങ്ങുന്നവർക്ക് ഈ ഓഫർ ലഭിക്കുന്നതാണ്.

ഓഫറിലെ വില

1,39,999 രൂപയ്ക്കാണ് സാംസങ് ഏറ്റവും പുതിയ ഗാലക്‌സി S26 അൾട്രാ ഇന്ത്യയിൽ വിൽക്കുന്നത്. ബൈ-ബാക്ക് ഓഫറിലൂടെ ഫോണിന് പ്രതിമാസം 6,583 രൂപ ചെലവാക്കേണ്ടി വരും. 749.92 രൂപ പ്രോഗ്രാം ഫീസ് ഉൾപ്പെടെയുള്ള നിരക്കാണിത്. ഇങ്ങനെ നോക്കുമ്പോൾ 12 മാസത്തേക്ക് നമ്മൾ അടയ്ക്കുന്നത് 78,996 രൂപയാണ്.

ഈ പ്ലാൻ രണ്ട് പേയ്‌മെന്റ് ഓപ്ഷനുകളിലൂടെ സ്വന്തമാക്കാം. ഒന്നാമത്തേത് ക്രെഡിറ്റ് കാർഡ് നോ-കോസ്റ്റ് ഇഎംഐയാണ്. അടുത്തത് സാംസങ് ഫിനാൻസ്+ ആണ്.

Also Read: ഫ്ലിപ്കാർട്ടിനേക്കാൾ Vivo X200 Pro ഫോണിന് ലാഭം ആമസോണിൽ! 200MP ടെലിഫോട്ടോ ക്യാമറയും ZEISS പോർട്രെയിറ്റുകളും

Samsung Galaxy S26 Ultra ഡീൽ ആർക്ക് പ്രയോജനകരം?

ഏറ്റവും പുതിയ ടെക്നോളജി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒന്നാന്തരം ഓഫറാണ്. അതുപോലെ വർഷാവർഷം ഫോൺ അപ്ഗ്രേഡ് ചെയ്യുന്നവർക്കും വലിയ ചെലവില്ലാതെ എല്ലാ മോഡലുകളും ഉപയോഗിക്കാനാകും. 1,40,000 രൂപ വിലയുള്ള ഫോണിന് ഇങ്ങനെയൊരു നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ഗുണം ചെയ്യും. 12 മാസത്തിന് ശേഷവും ഗഡുവായി തന്നെ പണമടയ്ക്കാമെന്നതും നേട്ടമാണ്.

എന്നാൽ ഓഫറിൽ ശ്രദ്ധിക്കേണ്ടത്?

ഇതിൽ ശ്രദ്ധിക്കേണ്ടത് മുഴുവൻ തുകയും അടച്ചു കഴിഞ്ഞാൽ മാത്രമാണ് ഫോൺ നിങ്ങളുടെ സ്വന്തമാകുന്നത്. അടുത്ത വർഷത്തിലേക്ക് അപ്ഗ്രേഡ് ചെയ്യുന്നവർക്ക്, പിന്നെയും പണമടച്ച് കൊണ്ടേയിരിക്കണം. ദീർഘകാലത്തേക്ക് ഫോൺ ഉപയോഗിക്കുന്നവർക്ക് Galaxy S26 Ultra നേരിട്ട് വാങ്ങുന്നതാണ് കൂടുതൽ ലാഭകരം. അതുപോലെ 12 മാസത്തിന് ശേഷം ഫോൺ റിട്ടേൺ ചെയ്യുന്നെങ്കിൽ അത് ലാഭമാകില്ല. കാരണം 70000 രൂപയ്ക്ക് മുകളിൽ നിങ്ങൾ ഫോണിനായി ചെലവഴിച്ചു കഴിഞ്ഞു.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :