SAMSUNG GALAXY S25
Samsung Galaxy S25 Ultra നിങ്ങൾക്ക് ലാഭത്തിൽ സ്വന്തമാക്കണോ? നിങ്ങളുടെ സ്വപ്നഫോണാണോ സാംസങ് 2025-ൽ പുറത്തിറക്കിയ ഈ ഫ്ലാഗ്ഷിപ്പ് ഫോൺ? എങ്കിൽ ആമസോൺ മറ്റാരും തരാത്ത അപൂർവ്വ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. 12GB RAM, 256GB സ്റ്റോറേജ് ഫോണിനാണ് ആമസോണിൽ കിഴിവ്.
ഫോണിന് ഇൻസ്റ്റന്റ് ഡിസ്കൌണ്ടും കൂപ്പൺ കിഴിവും ഇഎംഐയും തുടങ്ങി നിരവധി കിഴിവ് ലഭ്യമാണ്. ഇത്രയും വിലക്കുറവിൽ സാംസങ് ഗാലക്സി എസ്25 അൾട്രാ അടുത്തെങ്ങും ലഭ്യമായിട്ടുമില്ല.
ഒറ്റയടിക്ക് ആമസോൺ 12,000 രൂപ വരെയാണ് വെട്ടിക്കുറച്ചത്. ഗാലക്‌സി എസ് 25 അൾട്രാ 6000 രൂപ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് പ്രഖ്യാപിച്ചിരിക്കുന്നു. സൈറ്റിൽ 1,29,999 ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത് 1,23,999 രൂപയ്ക്കാണ്. ഇതിനൊപ്പം നിബന്ധനകളില്ലാതെ കൂപ്പൺ കിഴിവും ഉപയോഗിക്കാം. 6000 രൂപയാണ് കൂപ്പൺ കിഴിവിലൂടെ ലാഭിക്കാവുന്നത്.
Jammu and Kashmir ബാങ്ക് കാർഡിന് 1000 രൂപ ബാങ്ക് ഓഫർ ലഭിക്കും. ഫെഡറൽ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ 750 രൂപ വരെയാണ് ഇളവ്. 10,109 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ഈ ഫ്ലാഗ്ഷിപ്പിന് ലഭ്യമാണ്. ഫോൺ മാറ്റി വാങ്ങുകയാണെങ്കിൽ, 83,300 രൂപയ്ക്ക് ഗാലക്സി എസ്25 അൾട്രാ ലഭിക്കും. എന്നാൽ പഴയ ഫോണിന്റെ മോഡലും കാലപ്പഴക്കവുമെല്ലാം വിലയിൽ വ്യത്യാസം വരുത്തുന്നു.
ഇനി ഫോണിന്റെ പ്രത്യേകതകൾ വളരെ ചുരുക്കത്തിൽ മനസിലാക്കാം. ഡിസ്പ്ലേ, പ്രോസസർ, ക്യാമറ, ബാറ്ററി ഫീച്ചറുകളാണ് ഇവിടെ വിവരിക്കുന്നത്.
ഡിസ്പ്ലേ: 6.9 ഇഞ്ച് QHD+ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റുണ്ട്.
പ്രോസസർ: 12GB വരെ റാമും 1TB വരെ സ്റ്റോറേജുമുള്ള പ്രോസസറാണ് ഫോണിൽ നൽകിയിട്ടുള്ളത്. ക്വാൽകോമിന്റെ ഏറ്റവും കരുത്തനും പുതിയതുമായ പ്രോസസറാണ്. എന്നുവച്ചാൽ അടുത്തിടെ വന്ന സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണിത്.
ക്യാമറ: 200 എംപി പ്രൈമറി ഷൂട്ടറാണ് ക്വാഡ് ക്യാമറയിലെ പ്രധാനി. 50 എംപി അൾട്രാവൈഡ് സെൻസർ, 5x ഒപ്റ്റിക്കൽ സൂമുള്ള 50 എംപി ടെലിഫോട്ടോ ക്യാമറയുമുണ്ട്. പോരാഞ്ഞിട്ട് 10 എംപി 3x ടെലിഫോട്ടോ ഷൂട്ടറും കൊടുത്തിരിക്കുന്നു. ഫോണിന് മുൻവശത്ത്, 12 എംപി സെൽഫി ഷൂട്ടറുണ്ട്.
Also Read: ദിവസം 5 രൂപ, ബിഎസ്എൻഎല്ലിനെ തകർക്കാൻ Airtel 365 ദിവസത്തേക്ക് തരുന്ന Budget Plan
ബാറ്ററി: 45W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന ഫ്ലാഗ്ഷിപ്പാണിത്. ഇതിൽ 5,000 എംഎഎച്ച് ബാറ്ററിയുണ്ട്.