200mp camera samsung galaxy s23 ultra 5g just half price
Samsung Galaxy S23 Ultra 5G: പകുതി വിലയ്ക്ക് സാംസങ് പ്രീമിയം ഹാൻഡ്സെറ്റ് വാങ്ങാൻ കിടിലൻ അവസരം. മിക്കവരുടെയും സ്വപ്നഫോണാണ് സാംസങ്ങിന്റെ ഗാലക്സി S23 അൾട്രാ 5ജി. ഇപ്പോൾ 75000 രൂപയ്ക്ക് താഴെ സാംസങ് ഫ്ലാഗ്ഷിപ്പ് വാങ്ങാനുള്ള ഡീൽ പ്രഖ്യാപിച്ചു. 200MP ട്രിപ്പിൾ റിയർ ക്യാമറയുള്ള ഹാൻഡ്സെറ്റാണിത്. 8K വീഡിയോ റെക്കോർഡിങ്ങിനെ സാംസങ് പ്രീമിയം ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഫോണിന്റെ ഓഫർ വിശദമായി മനസിലാക്കാം.
12ജിബി റാമും 256ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റാണിത്. 1,49,999 രൂപയ്ക്കാണ് സ്മാർട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ 48 ശതമാനം കിഴിവിൽ ഹാൻഡ്സെറ്റ് നിങ്ങൾക്ക് ആമസോണിൽ സ്വന്തമാക്കാം. ഇത് ബാങ്ക് ഓഫറുകളോ, എക്സ്ചേഞ്ച് ഓഫറോ ഉൾപ്പെടുത്താതെയുള്ള ഡീലാണ്. ഇങ്ങനെ 256ജിബി വേരിയന്റ് 78499 രൂപയ്ക്ക് സ്വന്തമാക്കാം. 2000 രൂപയിൽ കൂടുതൽ ക്യാഷ്ബാക്ക് ഗാലക്സി എസ്23 അൾട്രാ പർച്ചേസിൽ നിന്ന് ലഭിക്കും.
55,050 രൂപയുടെ എക്സ്ചേഞ്ച് ഡീലും സാംസങ് ഗാലക്സി എസ്23 അൾട്രാ അനുവദിച്ചിരിക്കുന്നു. ഇപ്പോൾ പ്രഖ്യാപിച്ച ഓഫറിൽ നിന്ന് 20,000 രൂപ കൂടുതൽ ഡിസ്കൌണ്ട് എക്സ്ചേഞ്ചിലൂടെ സ്വന്തമാക്കാനാകും. 3,788 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ വാഗ്ദാനം ചെയ്യുന്നു.
2023 ഫെബ്രുവരിയിലാണ് സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ പുറത്തിറക്കിയത്. S23 അൾട്രാ മോഡലിൽ ബിൽറ്റ്-ഇൻ S Pen നൽകിയിരിക്കുന്നു.
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 Gen 2 Mobile പ്ലാറ്റ്ഫോമിലൂടെ പ്രീമിയം പെർഫോമൻസ് ഈ സാംസങ് ഫോണിൽ ലഭിക്കുന്നു. സ്നാപ്ഡ്രാഗണിന്റെ 8 Gen 2-നെക്കാൾ ഉയർന്ന ക്ലോക്ക് സ്പീഡുള്ള ചിപ്സെറ്റാണിത്.
ഈ ഹാൻഡ്സെറ്റിൽ 6.8 ഇഞ്ച് വലുപ്പമുള്ള QHD+ ഡിസ്പ്ലേയാണുള്ളത്. 3088 x 1440 പിക്സൽസ് റെസല്യൂഷനുള്ള ഡൈനാമിക് AMOLED 2X ഡിസ്പ്ലേയാണ് ഫോണിൽ കൊടുത്തിരിക്കുന്നത്. ഇതിൽ 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയുണ്ട്. 120Hz വരെ റിഫ്രഷ് റേറ്റുള്ളതിനാൽ, സ്മൂത്ത് സ്ക്രോളിംഗും മികച്ച വിഷ്വൽ എക്സ്പീരിയൻസും ലഭിക്കും. 1750 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സുള്ള ഹാൻഡ്സെറ്റ് ഔട്ട്ഡോർ പ്രവർത്തനങ്ങൾക്കും അനുയോജ്യമാണ്. പോറലിൽ നിന്ന് സംരക്ഷണം നൽകാൻ ഇതിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുമുണ്ട്.
ഫോട്ടോഗ്രാഫിയിൽ ജനപ്രിയത നേടിയ സാംസങ് ഹാൻഡ്സെറ്റാണിത്. ഫോണിലെ പ്രൈമറി ക്യാമറ 200MP സാംസങ് ISOCELL HP2 സെൻസറാണ്. ഇതിന് OIS സപ്പോർട്ടുണ്ട്. 12MP അൾട്രാ വൈഡ് ക്യാമറയുണ്ട്. 3x ഒപ്റ്റിക്കൽ സൂമുള്ള 10MP ടെലിഫോട്ടോ ലെൻസും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 100x സ്പേസ് സൂം സപ്പോർട്ടും ഈ ടെലിഫോട്ടോ ലെൻസിന് ലഭിക്കുന്നു. ഇതിൽ സെൽഫി ഷോട്ടുകൾ മികവുറ്റതാക്കാൻ 12MP ഫ്രണ്ട് സെൻസറും കൊടുത്തിരിക്കുന്നു. നൈറ്റ് മോഡ് സപ്പോർട്ട് ചെയ്യുന്ന വീഡിയോ ക്യാപ്ചർ ഫീച്ചറുള്ള ക്യാമറയാണിത്. 8K വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യുന്നുണ്ട്.
IP68 റേറ്റിങ്ങുള്ള ഹാൻഡ്സെറ്റാണ് 2023-ന്റെ ഈ ഫ്ലാഗ്ഷിപ്പ് സെറ്റ്. ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ സജ്ജീകരിച്ചിരിക്കുന്നു. സാംസങ് DeX, സ്റ്റീരിയോ സ്പീക്കറുകൾ ഫോണിലുണ്ട്. 5G കണക്റ്റിവിറ്റി, Wi-Fi 6E, ബ്ലൂടൂത്ത് 5.3 തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള സ്മാർട്ഫോണാണിത്.
Also Read: വില 23999 രൂപ മുതൽ! Realme 15 5G, 7000mAh പവറും 50MP 4K ക്യാമറ സ്മാർട്ഫോൺ