Redmi Note 15 Pro 5G India launch and features confirmed
പ്രീമിയം മിഡ് റേഞ്ചിൽ ഷവോമി അവതരിപ്പിക്കുന്ന പുത്തൻ ഫോണുകളാണ് Redmi Note 15 Pro Series. ഇതിൽ റെഡ്മി നോട്ട് 15 പ്രോ, നോട്ട് 15 പ്രോ പ്ലസ് എന്നിവയാണ് ഉൾപ്പെടുത്തുക. Snapdragon 7s Gen 4 പ്രോസസറുമായി വരുന്ന ഈ കിടിലൻ ഫോണിന്റെ ലോഞ്ച് ജനുവരി 29-നാണ്. എന്നാൽ ഫോണിന്റെ വില ലോഞ്ചിന് തൊട്ടുമുമ്പേ ലീക്കായിരിക്കുന്നു.
റെഡ്മി നോട്ട് 14 പ്രോ ലൈനപ്പ് 25,000 മുതൽ 30,000 രൂപ വരെയുള്ള ഫോണുകളായിരുന്നു. എന്നാൽ നോട്ട് 15 പ്രോ സീരീസ് നല്ല വിലയുള്ള ഹാൻഡ്സെറ്റുകളാകും. വർധിച്ചു വരുന്ന DDRAM വിലകളും ഉൽപ്പന്നങ്ങളുടെ ക്ഷാമവുമാകാം വിലക്കയറ്റിന് കാരണം.
കൂട്ടത്തിലെ പ്രീമിയം വേരിയന്റ് റെഡ്മി നോട്ട് 15 പ്രോ+ ആണ്. മൂന്ന് റാം + സ്റ്റോറേജ് ഓപ്ഷനുകളിൽ വരാൻ സാധ്യതയുണ്ട്. ഇതിൽ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 38,999 രൂപയാകുമെന്നാണ് സൂചന.
12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 40,999 രൂപയും, 12 ജിബി റാം + 512 ജിബി സ്റ്റോറേജ് ഓപ്ഷന് 44,999 രൂപയുമാകുമെന്നാണ് വിവരം. ഇക്കാര്യം കമ്പനിയുടെ ഔദ്യോഗിക റിപ്പോർട്ട് അല്ല. ഫ്രീ പ്രെസ് ജേർണലിൽ ലീക്കായ വിലയായി ഇത് സൂചിപ്പിച്ചിരിക്കുന്നു.
റെഡ്മി നോട്ട് 15 പ്രോ ബേസിക്കിന് 30,999 രൂപയിൽ വില ആരംഭിച്ചേക്കും. ഇതിന് 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനാകുമുള്ളതെന്നും പറയുന്നു. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷന് 32,999 രൂപയായേക്കും. ടെക് ടിപ്സ്റ്റർ സഞ്ജു ചൗധരിയാണ് ഇതിനെ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.
Also Read: Samsung Galaxy S26 Ultra: ഫോണുകളിലെ ഗജരാജൻ വരുന്നത് 6 പുത്തൻ കളറുകളിൽ, പ്രതീക്ഷിക്കാനേറെ?
റെഡ്മി നോട്ട് 15 പ്രോ പ്ലസ്സിൽ ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 7s Gen 4 പ്രോസസറാകുമുള്ളത്. ഗൊറില്ല ഗ്ലാസ് വിക്ടസ് 2 ഇതിൽ നൽകിയേക്കും. 120Hz റിഫ്രഷ് റേറ്റുള്ള 6.83 ഇഞ്ച് 1.5K റെസല്യൂഷൻ AMOLED ഡിസ്‌പ്ലേയാകും പ്ലസ് മോഡലിൽ നൽകുന്നത്.
ചൈനീസ് മോഡലിൽ 50-മെഗാപിക്സൽ മെയിൻ സെൻസറും ടെലിഫോട്ടോ ലെൻസും ഉൾപ്പെടുത്തും. എന്നാൽ ഇന്ത്യൻ പതിപ്പിൽ കുറച്ചുകൂടി മേലെയായിരിക്കും ക്യാമറ. ഇതിൽ 200-മെഗാപിക്സൽ മെയിൻ ക്യാമറയുണ്ടാകുമെന്ന് സൂചനയുണ്ട്. പകരം പെരിസ്കോപ്പ് ടെലിഫോട്ടോ ഷൂട്ടർ ഒഴിവാക്കിയേക്കും. 8-മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയാകും രണ്ടാമതായി വരുന്നത്. ഫോണിന് മുൻവശത്ത് 32-മെഗാപിക്സൽ ഫ്രണ്ട് ക്യാമറ അവതരിപ്പിച്ചേക്കും.
റെഡ്മി നോട്ട് 15 പ്രോ പ്ലസ്സിൽ 100W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുണ്ടാകും. ഇതിൽ കരുത്തനായ 6,500mAh ബാറ്ററി നൽകുമെന്നാണ് സൂചന. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 2 ആയിരിക്കും ഇതിലുള്ളത്. IP68, IP69, IP69K വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗുണ്ടാകും.
സ്റ്റാൻഡേർഡ് പ്രോ മോഡലിൽ മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 7400 അൾട്രാ ചിപ്‌സെറ്റാകും നൽകുന്നത്. ഇതിന് തൊട്ടുമുമ്പുള്ള മോഡലിൽ ഡൈമെൻസിറ്റി 7300-അൾട്രായായിരുന്നു. ഇതിന് 6.83-ഇഞ്ച് AMOLED പാനൽ കൊടുക്കുമെന്നാണ് സൂചന.
ഈ റെഡ്മി ഫോണിലും 200-മെഗാപിക്സൽ മെയിൻ സെൻസറും 8-മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസും നൽകും. ഫോണിന് മുൻ ക്യാമറ 20-മെഗാപിക്സലായിരിക്കും. ഇതിൽ 6,580mAh ബാറ്ററി കൊടുക്കുമെന്നാണ് വിവരം. എന്നാൽ പ്രോ പ്ലസ് മോഡലിനെ അപേക്ഷിച്ച് 45W വേഗത കുറവായിരിക്കും.