7000mAh BlueVolt ബാറ്ററിയുമായി Vivo V70 FE ഇന്ത്യയിൽ ലോഞ്ച് ചെയ്യാനൊരുങ്ങുന്നു. വിവോ വി70, വിവോ വി70 എലൈറ്റ് ഫോണുകൾക്ക് ശേഷമാണ് വിവോ വി70 എഫ്ഇ വരുന്നത്. ഈ മാസം അവസാനം വി70 എഫ്ഇ ഫോൺ പുറത്തിറങ്ങുമെന്നാണ് സൂചന.
മൂന്നാമത്തെ മോഡൽ മികച്ച ക്യാമറയും ബാറ്ററിയുമുള്ള ഫോണായിരിക്കും. ഇത് ഫെബ്രുവരി 28 ന് ലോഞ്ച് ചെയ്യുമെന്നാണ് വിവരം. സ്മാർട്ട് ഫോണിന്റെ പ്രത്യേകതകളെ കുറിച്ചും വിലയെ കുറിച്ചും ചില സൂചനകൾ ലഭിക്കുന്നുണ്ട്.
വിവോ വി70 FE 200 മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ടാകും. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് വിവോ വി70 എഫ്ഇ ഫോണിന് ലഭിക്കുന്നു. ഇതിന്റെ പിൻഭാഗത്ത് 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും ഇതിലുണ്ടാകും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിൽ നൽകിയേക്കും.
4K വരെ റെക്കോർഡ് സപ്പോർട്ട് ചെയ്യുന്ന ഫോണായിരിക്കും ഇത്. AI ട്രാവൽ പോർട്രെയ്റ്റ്, AI റീടച്ച്, AI ബെസ്റ്റ് ഫേസ്, ഫിലിം ഫോട്ടോ മോഡ് തുടങ്ങിയ ഫീച്ചറുകൾ ഇതിനുണ്ടാകും.
ഫോണിന് മുൻവശത്ത് 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയാണ് നൽകുക. 6.83 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേയാണ് ഫോണിന് കൊടുക്കുന്നതെന്നും റിപ്പോർട്ടുണ്ട്. 4nm പ്രോസസ്സിൽ നിർമ്മിച്ച ഡൈമെൻസിറ്റി 7360-ടർബോ പ്രോസസറിലാണ് ഇത് പ്രവർത്തിക്കുക.
Also Read: വമ്പൻ ബാറ്ററി, ചെറിയ വില! Realme P4 Lite 4G Rs 2000 ഡിസ്‌കൗണ്ടിൽ ആദ്യ വിൽപന
ഇതിൽ ഒറിജിൻഒഎസ് 6 സോഫ്റ്റ് വെയർ പ്രവർത്തിക്കും. സ്മാർട്ട്ഫോൺ ആറ് വർഷം വരെ സിസ്റ്റം അപ്‌ഡേറ്റുകളും അഞ്ച് വർഷം സുഗമമായ പ്രകടനവും ഓഫർ ചെയ്യുന്നു. ഇത് മ്യൂസ് പർപ്പിൾ, ഓഷ്യൻ ബ്ലൂ, ടൈറ്റാനിയം സിൽവർ എന്നീ നിറങ്ങളിലാകും അവതരിപ്പിക്കുക.
90W ഫ്ലാഷ് ചാർജ് പിന്തുണയ്ക്കുന്ന ഫോണായിരിക്കും ഇത്. വിവോ വി70 എഫ്ഇയിൽ 7,000mAh BlueVolt ബാറ്ററിയാകും കൊടുക്കുന്നത്. പൊടി, വെള്ളം പ്രതിരോധിക്കുന്നതിനായി ഇതിന് IP68, IP69 റേറ്റിംഗുണ്ടാകും. ഇതിൽ ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ നൽകുമെന്നാണ് സൂചന.