Samsung S23 Ultra 5G നിങ്ങൾക്ക് പകുതി വിലയ്ക്ക് വാങ്ങാം. 2023 ലെ ഫ്ലാഗ്ഷിപ്പ് സാംസങ് ഫോൺ നിങ്ങൾക്ക് ആമസോണിൽ വാങ്ങാം. സാംസങ് ഗാലക്സി എസ് 23 അൾട്രാ ഗണ്യമായ വിലക്കുറവിൽ ഇപ്പോൾ ലഭിക്കും.
ക്വാഡ് ക്യാമറയും, ബ്രൈറ്റ്നെസ്സുള്ള ഡിസ്‌പ്ലേയും നൂതനമായ AI ഫീച്ചറുകളും മികച്ച ഇന്റർഫേസുമുള്ള സാംസങ് ഫോണാണിത്. ഇപ്പോൾ 512GB സ്റ്റോറേജുള്ള സാംസങ് ഗാലക്സി എസ്24 ഫോണിന് 256ജിബിയേക്കാൾ വില കുറഞ്ഞിരിക്കുന്നു. ശരിക്കും ഇതൊരു അപൂർവ്വ ഓഫർ തന്നെയാണ്. പരിമിതകാലത്തേക്ക് മാത്രമാണ് Samsung Galaxy S23 Ultra 5G ഫോണിനായി ഓഫർ ലഭിക്കുക.
ഇതുവരെ ലഭിക്കാത്ത അത്രയും മികച്ച കിഴിവിലാണ് സാംസങ് ഗാലക്സി എസ്23 അൾട്രാ വിൽക്കുന്നത്. ഇപ്പോൾ ബാങ്ക് കിഴിവില്ലാതെ നിങ്ങൾക്ക് ഗാലക്സി എസ്23 അൾട്രാ വാങ്ങാം. 46 ശതമാനം വിലക്കിഴിവിലാണ് ഈ ഫ്ലാഗ്ഷിപ്പ് സെറ്റ് വിൽക്കുന്നത്.
12ജിബി, 512ജിബി സ്റ്റോറേജിന് 87,298 രൂപയാണ് ആമസോണിലെ ഇപ്പോഴത്തെ വില. ഗ്രീൻ കളർ വേരിയന്റിന് കിഴിവ് ലഭിക്കുന്നു. 3,930.9 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറുമുണ്ടാകും. 73,200 രൂപ വരെ എക്സ്ചേഞ്ച് ഡീലും ഗാലക്സി എസ്23 അൾട്രായ്ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
120Hz റിഫ്രഷ് റേറ്റുള്ള ഫ്ലാഗ്ഷിപ്പ് സെറ്റാണ് സാംസങ്ങിന്റെ ഗാലക്സി എസ്23 അൾട്രാ. 6.8 ഇഞ്ച് QHD+ AMOLED പാനലുള്ള ഡിസ്പ്ലേയാണ് ഇതിനുള്ളത്. ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുള്ള സ്മാർട്ഫോണാണിത്. 1,750 nits പീക്ക് ബ്രൈറ്റ്‌നസ്സുള്ള സ്ക്രീനാണിത്.
സ്നാപ്ഡ്രാഗൺ 8 Gen 2 ചിപ്പ് ആണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 12GB വരെ റാമും 1TB സ്റ്റോറേജും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI 7 ആണ് സോഫ്റ്റ് വെയർ. 45W വയർഡ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. 5,000mAh ബാറ്ററിയും ഇതിൽ ഉൾക്കൊള്ളുന്നു.
200MP പ്രൈമറി ഷൂട്ടറുള്ളതാണ് ക്വാഡ് ക്യാമറയിലെ പ്രൈമറി സെൻസർ. 12MP അൾട്രാവൈഡ് സെൻസറും സ്മാർട്ഫോണിനുണ്ട്. ഇതിൽ 10MP 3x ടെലിഫോട്ടോ സെൻസറുണ്ട്. കൂടാതെ 10MP പെരിസ്‌കോപ്പ് ലെൻസ് കൂടി ചേരുന്നതാണ് സാംസങ്ങിന്റെ ഗാലക്സി എസ്23 അൾട്രാ. ഈ ഫ്ലാഗ്ഷിപ്പിൽ 12MP സെൽഫി ഷൂട്ടറും കൊടുത്തിട്ടുണ്ട്.
സർക്കിൾ ടു സെർച്ച് പോലുള്ള എഐ ഫീച്ചറുകൾ ഗാലക്സി എസ്23 അൾട്രായ്ക്കുണ്ട്. അതുപോലെ ക്വാഡ് റിയർ ക്യാമറയും, ഫ്ലാഗ്ഷിപ്പ് സ്നാപ്ഡ്രാഗൺ പ്രോസസറുമാണ് ഫോണിന്റെ പ്രധാന സവിശേഷത.
Also Read: Amazon Special Offer: 64MP ക്യാമറ, 5000 mAh പവർഫുൾ realme C55 നിങ്ങൾക്ക് 3800 രൂപ കിഴിവിൽ വാങ്ങാം