samsung galaxy flagship phone can be yours at half price
Samsung Galaxy S23 Ultra 5G വാങ്ങേണ്ടവർക്ക് ഇതാ ബമ്പർ ലോട്ടറി അടിച്ചപോലെ ഓഫറാണ് വരുന്നത്. നിങ്ങളുടെ മിക്കവരുടെയും സ്വപ്ന ഫോണായിരിക്കുമല്ലോ സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോൺ. 2023 ൽ പുറത്തിറക്കിയ Galaxy S23 Ultra ഇപ്പോൾ ആമസോണിൽ ഗംഭീര ഡിസ്കൌണ്ടിലാണ് വിൽക്കുന്നത്.
200MP പിൻക്യാമറയും ശക്തമായ പ്രോസസറുമാണ് പലരെയും ഗാലക്സി S23 ആരാധകരാക്കുന്നത്. ഇതിന്റെ പ്രീമിയം ഡിസൈനും ഫോണിന് പ്രശസ്തി നൽകുന്നു. ഇപ്പോൾ വമ്പിച്ച കിഴിവിൽ ഫോൺ വാങ്ങാനുള്ള പരിമിതകാല ഓഫറാണ് നിങ്ങൾക്ക് ലഭിക്കുന്നത്.
1,49,999 രൂപയ്ക്കാണ് സാംസങ്ങിന്റെ 2023 ഫ്ലാഗ്ഷിപ്പ് പുറത്തിറക്കിയത്. S25 അൾട്രാ വന്നതിന് ശേഷവും ഇതിന്റെ സ്വീകാര്യത മനസിലാക്കി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വില വെട്ടിക്കുറച്ചു.
ഫ്ലിപ്കാർട്ടിൽ 256 ജിബി വേരിയന്റിന് 50 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. ഉടനെ ആമസോൺ 52 ശതമാനം കിഴിവും അനുവദിച്ചു. അതായത് പകുതിയിലധികം വില വെട്ടിക്കുറച്ചിരിക്കുകയാണ്. പോരാഞ്ഞിട്ട് ബാങ്ക് ഓഫറും ഇഎംഐ കിഴിവും ലഭ്യമാണ്.
12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണിന് ഇപ്പോൾ 71,999 രൂപ മാത്രമാണ് വില. ഫെഡറൽ ബാങ്ക് കാർഡ് ഉപയോഗിച്ചാൽ 2000 രൂപയുടെ കിഴിവ് കൂടി നേടാം. ഇങ്ങനെ ഫോണിന്റെ വില 69,999 രൂപയിലേക്ക് എത്തുന്നു. 5,870.23 രൂപയുടെ നോ കോസ്റ്റ് EMI ഡിസ്കൌണ്ടും ഇപ്പോൾ ലഭ്യമാണ്.
46,100 രൂപയുടെ എക്സ്ചേഞ്ച് ഡിസ്കൌണ്ടും ലഭിക്കുന്നു. അതായത് പഴയ പ്രീമിയം ഫോണുകളാണ് മാറ്റി വാങ്ങുന്നതെങ്കിൽ വമ്പിച്ച ലാഭമായിരിക്കും. Buy From Here.
6.8-ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇത് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് 2 ഉപയോഗിച്ച് സംരക്ഷിച്ചിരിക്കുന്നു. അലൂമിനിയം ഫ്രയിമിലാണ് ഗാലക്സി എസ്23 അൾട്രാ നിർമിച്ചിട്ടുള്ളത്.
ദൈനംദിന ജോലികളിൽ സുഗമമായ പെർഫോമൻസ് ഗാലക്സി S23 Ultra തരുന്നതാണ്. ഇതിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 പ്രൊസസറാണ് കൊടുത്തിട്ടുള്ളത്.
ഫോണിലെ ഫോട്ടോഗ്രാഫിയാണ് എടുത്തുപറയേണ്ട സവിശേഷത. ക്വാഡ് ക്യാമറ യൂണിറ്റാണ് S24, S25 അൾട്രാ മോഡലുകളിലെ പോലെ ഇതിലുമുള്ളത്. അൾട്രാ ക്ലിയർ ഷോട്ടുകൾക്കായി 200MP പ്രൈമറി ക്യാമറയുണ്ട്. 10MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസിലൂടെ 10x സൂം സപ്പോർട്ട് ലഭിക്കും. 10MP ടെലിഫോട്ടോ ലെൻസിലൂടെ 3x സൂം സപ്പോർട്ടുമുണ്ട്.
ഗാലക്സി S25 Ultra വാങ്ങാൻ താൽപ്പര്യമില്ലാത്തവർക്ക് ഇപ്പോഴും വാങ്ങാവുന്ന ചോയിസാണിത്. കാരണം പ്രീമിയം ഫീച്ചറുകളിൽ എസ്25 അൾട്രായ്ക്ക് ഈ ഫോണിൽ നിന്നും വലിയ വ്യത്യാസങ്ങളൊന്നുമില്ല.
Also Read: രാജാവെത്തി, 1TB സ്റ്റോറേജുമായി Samsung Galaxy S25 Ultra! ഒറ്റനോട്ടത്തിൽ ഫീച്ചറുകളും വിലയും അറിയാം…
ലാൻഡ്‌സ്‌കേപ്പ് ഷോട്ടുകൾക്കായി 12MP അൾട്രാവൈഡ് ലെൻസ് നൽകിയിട്ടുണ്ട്. മൂൺ ഫോട്ടോഗ്രാഫിയ്ക്ക് പേരെടുത്ത സൂം ഫീച്ചറുകളുള്ള സ്മാർട്ഫോണാണിത്. ഇതിൽ ഹൈ-ക്വാളിറ്റി സെൽഫി ഷോട്ടുകൾക്ക് 12MP ഫ്രണ്ട് ക്യാമറയുമുണ്ട്. ഗാലക്സി എഐ സപ്പോർട്ടുള്ളതിനാൽ സർക്കിൾ ടു സെർച്ച് പോലുള്ള ഫീച്ചറുകൾ ലഭിക്കുന്നതാണ്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.