Vivo V60e launched with 200mp camera under midrange price segment
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് Vivo V60e 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. 6500 mAh ബാറ്ററിയിലാണ് വിവോ ഹാൻഡ്സെറ്റ് അവതരിപ്പിച്ചത്. ഇതൊരു മിഡ് റേഞ്ച് സ്മാർട്ഫോൺ ആണ്. എന്നാലും ഈ വിവോ ഫോണിൽ 200 മെഗാപിക്സൽ സെൻസറുണ്ട്. ഈ വിവോ വി60ഇ ഫോൺ നിങ്ങൾക്ക് കിടിലൻ ഓഫറിൽ സ്വന്തമാക്കാം.
8GB റാമും 128GB സ്റ്റോറേജുമുള്ള വിവോ വി60ഇ 5ജി സ്മാർട്ഫോണാണിത്. ഈ വിവോ ഹാൻഡ്സെറ്റ് നിങ്ങൾക്ക് 25000 രൂപയിൽ താഴെ വിലയിൽ വാങ്ങിക്കാം. സ്മാർട്ഫോണിന്റെ ലോഞ്ച് വില 34,999 രൂപയാണ്. ഇത് ലോഞ്ച് സമയത്ത് 30000 രൂപയിൽ താഴെ വിറ്റിരുന്നു.
8ജിബി വിവോ വി60ഇ 5ജി ഫോണിന് ആമസോണിലും ഫ്ലിപ്കാർട്ടിലും കുറഞ്ഞ വിലയിൽ വിൽക്കുന്നു. 29999 രൂപയ്ക്കാണ് സ്മാർട്ഫോൺ വിൽക്കുന്നു. ഇതിന് ആകർഷകമായ ഡിസ്കൌണ്ട് ഫ്ലിപ്കാർട്ട് തരുന്നു. 5000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൌണ്ടാണ് ലഭിക്കുന്നത്.
23100 രൂപയുടെ ഇളവ് ഫ്ലിപ്കാർട്ടിൽ നിന്ന് ലഭിക്കും. ഇങ്ങനെ ഹാൻഡ്സെറ്റ് നിങ്ങൾക്ക് 25000 രൂപയിലും താഴെ വാങ്ങിക്കാം. ഇത് ദീപാവലി പ്രമാണിച്ചുള്ള ഫ്ലിപ്കാർട്ടിന്റെ സ്പെഷ്യൽ ഡീലാണ്.
ഡിസ്പ്ലേ: 6.77 ഇഞ്ച് ക്വാഡ്-കർവ്ഡ് AMOLED ഡിസ്‌പ്ലേയാണ് വിവോ വി60ഇയിൽ ഉള്ളത്. 120Hz റിഫ്രഷ് റേറ്റും 1,600 nits പീക്ക് ബ്രൈറ്റ്‌നസ്സും ഫോണിനുണ്ട്. ഡയമണ്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ ഇതിന്റെ സ്ക്രീനിന് ലഭിക്കുന്നു.
പെർഫോമൻസ്, സോഫ്റ്റ് വെയർ: മീഡിയടെക് ഡൈമെൻസിറ്റി 7360 ടർബോ പ്രോസസറാണ് ഹാൻഡ്സെറ്റിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15 ലാണ് ഇത് പ്രവർത്തിക്കുന്നത്. മൂന്ന് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റ് കമ്പനി തരുന്നു. ഇതിന് കമ്പനി അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റും ഓഫർ ചെയ്യുന്നു.
ക്യാമറ: ഓറ ലൈറ്റ് സപ്പോർട്ടും 30x ഡിജിറ്റൽ സൂമും ഉള്ള ഫോണാണിത്. ഇതിന് 200MP പ്രൈമറി ക്യാമറയുണ്ട്. സെൽഫികൾക്കായി, ഓട്ടോഫോക്കസും 90 ഡിഗ്രി വൈഡ് വ്യൂ ഫീൽഡും ലഭിക്കും. ഈ ഹാൻഡ്സെറ്റിൽ 50MP ഫ്രണ്ട് ക്യാമറയുണ്ട്. വിവോയിലെ ഫ്രണ്ട് ക്യാമറയ്ക്കും ബാക്ക് ക്യാമറയ്ക്കും 4K വീഡിയോ റെക്കോർഡിങ് സപ്പോർട്ടുമുണ്ട്.
ബാറ്ററി, ചാർജിങ്: 90W ഫാസ്റ്റ് ചാർജിംഗിനെ വിവോ വി60ഇ പിന്തുണയ്ക്കുന്നു. ഇതിൽ 6,500mAh ബാറ്ററിയുണ്ട്. 27 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കുന്നു.
മറ്റ് ഫീച്ചറുകൾ: AI ഫെസ്റ്റിവൽ പോർട്രെയ്റ്റ്, AI ഇമേജ് എക്സ്പാൻഡർ, AI ഫോർ-സീസൺ പോർട്രെയ്റ്റ്, AI റിഫ്ലക്ഷൻ ഇറേസ്, AI ഇറേസ് 3.0, AI എൻഹാൻസ് തുടങ്ങിയ ഫീച്ചറുകളുണ്ട്. 7.49mm കനവും 190 ഗ്രാം ഭാരവുമുള്ള ഫോണാണിത്.
Also Read: 35000 രൂപ ഡിസ്കൗണ്ടിൽ പ്രീമിയം Samsung Galaxy 5G Flipkart ദീപാവലി 2025 ഓഫറിൽ!