Buy Motorola Edge 60 Fusion Price Drops Rs 18999 On Flipkart Deal
ഏപ്രിൽ 2025-ലെ ആദ്യ താരം ഇന്ത്യയിൽ എത്തിച്ചിരിക്കുകയാണ്. പ്രീമിയം മിഡ്-റേഞ്ച് വിഭാഗത്തിലേക്ക് Motorola Edge 60 Fusion ഫോണാണ് പുറത്തിറക്കിയത്.. മോട്ടറോള എഡ്ജ് 50 ഫ്യൂഷന്റെ പിൻഗാമിയായ പുതിയ ഹാൻഡ്‌സെറ്റാണിത്. ഇതിൽ ശക്തമായ മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്‌സെറ്റ് നൽകിയിരിക്കുകയാണ്.
ഡിസ്പ്ലേ: 1.5K റെസല്യൂഷനോട് കൂടിയ 6.7 ഇഞ്ച് ഓൾ-കർവ്ഡ് പോൾഡ് ഡിസ്പ്ലേയുണ്ട്. ഇത് 120Hz റിഫ്രഷ് റേറ്റും 300Hz ടച്ച് സാമ്പിൾ റേറ്റുമുള്ള സ്ക്രീനാണ്. 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ സപ്പോർട്ട് ചെയ്യുന്നു. കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും, വാട്ടർ ടച്ച് 3.0 സാങ്കേതികവിദ്യയും ഇതിനുണ്ട്.
മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 7400 SoC-യിലാണ് ഫോൺ പ്രവർത്തിക്കുന്നത്. 12GB വരെ LPDDR4X റാമും 256GB uMCP സ്റ്റോറേജും ഇതിനുണ്ട്. അധിക സ്റ്റോറേജ് ആവശ്യമുണ്ടെങ്കിൽ 1TB വരെ മൈക്രോ എസ്ഡി സപ്പോർട്ട് ഫോണിന് ലഭിക്കും. ഇത് ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹലോ UI-യിൽ പ്രവർത്തിക്കുന്നു. മൂന്ന് വർഷത്തെ OS അപ്‌ഡേറ്റുകളും നാല് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും മോട്ടോ തരുന്നു.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ എന്ന OIS സപ്പോർട്ടുള്ള ഫോണാണിത്. ഇതിൽ 50MP സോണി LYT700C പ്രൈമറി സെൻസറും f/1.8 അപ്പേർച്ചറുമുണ്ട്. f/2.2 അപ്പേർച്ചറുള്ള 13MP അൾട്രാവൈഡ് ക്യാമറയും ഫോണിൽ കൊടുത്തിരിക്കുന്നു. 4K വീഡിയോ റെക്കോർഡിങ് സപ്പോർട്ടുള്ള 32MP സെൽഫി ക്യാമറയും ഫോണിലുണ്ട്. ഗൂഗിളിന്റെ സർക്കിൾ ടു സെർച്ച് ഉൾപ്പെടെയുള്ള എഐ ഫീച്ചറുകൾ നിങ്ങൾക്ക് ഈ ഫോണിൽ ലഭിക്കുന്നതാണ്.
5,500mAh ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിലുള്ളത്. ഇത് USB ടൈപ്പ്-സി വഴി 68W ടർബോ ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ ഇതിലുണ്ട്.
Also Read: April 2025: ഇപ്പോൾ വാങ്ങാൻ 15000 രൂപയ്ക്ക് താഴെ Best Samsung Phones
5G, 4G LTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.4, NFC ഫീച്ചറുകൾ ഫോണിലുണ്ട്. ഇത് GPS, AGPS, LTEPP, SUPL, GLONASS, ഗലീലിയോ എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളുമുള്ള ഫോണാണ്. ഈ മോട്ടറോള ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനറുണ്ട്. മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനാൽ IP68, IP69 റേറ്റിങ്ങിലാണ് നിർമിച്ചിട്ടുള്ളത്. ഇതിന് MIL-810H മിലിട്ടറി സർട്ടിഫിക്കേഷനുമുണ്ട്.
മോട്ടറോള എഡ്ജ് 60 ഫ്യൂഷൻ രണ്ട് വേരിയന്റുകളുണ്ട്.
8GB+ 256GB: 22,999 രൂപ,
12GB+ 256GB: 24,999 രൂപ
പാന്റോൺ ആമസോണൈറ്റ്, പാന്റോൺ സെഫിർ, പാന്റോൺ സ്ലിപ്‌സ്ട്രീം എന്നീ 3 കളർ വേരിയന്റുകളിലും ഫോൺ ലഭിക്കും. ഏപ്രിൽ 9 ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ഈ പ്രീമിയം ഫോൺ വിൽപ്പന തുടങ്ങുന്നത്. ഫ്ലിപ്കാർട്ടിലൂടെയും മോട്ടറോള ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും സ്മാർട്ട്‌ഫോൺ വാങ്ങാം.