Last Day Sale: 20000 രൂപ ഡിസ്കൗണ്ടിൽ ട്രിപ്പിൾ ക്യാമറ Samsung 5G 2025 സ്മാർട്ഫോൺ ആമസോണിൽ

Updated on 20-Oct-2025

Amazon Diwali Festival ഇന്ന് അവസാനിക്കും. ഈ ഗ്രേറ്റ് ഫെസ്റ്റിവൽ ഓഫറിൽ നിങ്ങൾക്ക് സ്മാർട്ഫോണുകൾ വമ്പിച്ച ഇളവിൽ നേടാം. പ്രീമിയം 5ജി ഫോൺ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം. 12GB, ട്രിപ്പിൾ ക്യാമറയുള്ള 2025 Samsung 5G പ്രീമിയം സെറ്റിന് വിലക്കിഴിവ് നേടാം.

മറ്റ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളേക്കാൾ കൂടുതൽ ഇളവ് ആമസോൺ തരുന്നു. ഹാൻഡ്സെറ്റിന് ആകർഷകമായ എക്സ്ചേഞ്ച്, ഇഎംഐ ഡീലും ലഭ്യമാണ്.

Samsung Galaxy S25 5G Deal Price on Amazon

സാംസങ് ഗാലക്സി എസ്25 5ജി സ്മാർട്ഫോൺ കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് നിരയ്ക്കൊപ്പമാണ് ലോഞ്ച് ചെയ്തത്. ഇതിൽ ട്രിപ്പിൾ റിയർ ക്യാമറയും, ഗാലക്സി എഐ ഫീച്ചറുകളുമുണ്ട്. 12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള സ്മാർട്ഫോൺ 80,999 രൂപയ്ക്കാണ് അവതരിപ്പിച്ചത്. മിന്റ് കളറിലുള്ള ഫോണിനാണ് ഇളവ്.

ഇപ്പോൾ 20000 രൂപയിൽ കൂടുതൽ ഡിസ്കൗണ്ട് സാംസങ് എസ്25 5ജി വാങ്ങിക്കാനാകും. 24 ശതമാനം ഫ്ലാറ്റ് കിഴിവാണ് ലഭിക്കുന്നത്. എന്നുവച്ചാൽ സാംസങ് ഗാലക്സി പ്രീമിയം ഹാൻഡ്സെറ്റ് 19,509 രൂപയുടെ ഇൻസ്റ്റന്റ് കിഴിവിൽ നേടാം.

ഗാലക്സി എസ്25 സെറ്റിനുള്ള ഓഫർ തീരുന്നില്ല. ഈ സ്മാർട്ഫോൺ സൈറ്റിൽ 61,490 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ നിങ്ങൾക്ക് കൂടുതൽ ഇളവുകൾ സ്വന്തമാക്കാനാകും. സാംസങ് 5ജിയ്ക്ക് 1250 രൂപയുടെയും 1750 രൂപയുടെ എച്ച്ഡിഎഫ്സി ബാങ്ക് ഓഫറുമുണ്ട്.

ഇങ്ങനെ 20000 രൂപയ്ക്ക് മുകളിൽ ഇളവുണ്ട്. 51700 രൂപ വരെ എക്സ്ചേഞ്ച് ഡീൽ ലഭ്യമാണ്. ഈ ഹാൻഡ്സെറ്റിന് 2,981 രൂപയുടെ ഇഎംഐ ഓഫറും നേടാം. ശ്രദ്ധിക്കുക ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഇന്ന് (ഒക്ടോബർ 20)-ന് കൊടിയിറങ്ങും.

Samsung Galaxy S25 5G Price Drop

സാംസങ് ഗാലക്സി എസ്25 5ജി സ്പെസിഫിക്കേഷൻ എന്തെല്ലാം?

ജനുവരിയിലാണ് സാംസങ് ഗാലക്‌സി എസ് 25 5 ജി ലോഞ്ച് ചെയ്തത്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 120 ഹെർട്സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റുണ്ട്. 6.2 ഇഞ്ച് ഡൈനാമിക് എൽടിപിഒ അമോലെഡ് 2 എക്സ് ഡിസ്‌പ്ലേയും ഫോണിനുണ്ട്.

പെർഫോമൻസിലേക്ക് വന്നാൽ ഗാലക്‌സി ഫോണിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറുണ്ട്. 12 ജിബി റാമുമായി ജോടിയാക്കിയ അഡ്രിനോ 830 ജിപിയു ഫോണിലുണ്ട്. 4,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. ഇത് 25W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു.

Also Read: 9 രൂപ നിരക്കിൽ ഫ്രീ വോയിസ് കോളിങ്ങും 5ജിയും അൺലിമിറ്റഡായി Reliance Jio തരും!

സാംസങ് ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറയുണ്ട്. ഇതിൽ 50 എംപി പ്രൈമറി ക്യാമറ നൽകിയിരിക്കുന്നു 12 എംപി അൾട്രാവൈഡ് ലെൻസും ഇതിലുണ്ട്. ഈ ക്യാമറ 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ട് ചെയ്യുന്നു. ഫോണിൽ 10 എംപി ടെലിഫോട്ടോ ലെൻസും ഉൾപ്പെടുന്നു.

Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകളുണ്ട്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :