50mp triple camera motorola edge 50 pro selling 9000 rs discount on amazon
50 MP ട്രിപ്പിൾ ക്യാമറ, 50 MP ഫ്രണ്ട് ക്യാമറ Motorola Edge 50 Pro വിലക്കിഴിവിൽ വാങ്ങാം. ആമസോണിലാണ് 5ജി സ്മാർട്ട് ഫോണിന് കിഴിവ് പ്രഖ്യാപിച്ചത്. ഫ്ലിപ്കാർട്ടിൽ 29999 രൂപയ്ക്ക് വിൽക്കുന്ന ഫോണിന് ആമസോണിൽ 23000 രൂപയിലും താഴെയാണ് വില. ഇത് പരിമിതകാല ഡീലാണ്.
12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണാണിത്. ല്യൂക്സ് ലാവെണ്ടർ നിറത്തിലുള്ള മോട്ടറോള എഡ്ജ് 50 പ്രോ ഹാൻഡ്സെറ്റ് 23000 രൂപയിലും താഴെ വാങ്ങാം.
ഇതേ വേരിയന്റിന്റെ ലോഞ്ച് വില 41,999 രൂപയാണ്. ഇതിന് 45 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് ലഭ്യമാണ്. മോട്ടറോറ എഡ്ജ് 50 പ്രോയുടെ ആമസോൺ ഓഫറിലെ വില 23,150 രൂപയാണ്. 2000 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഇതിന് ലഭ്യമാണ്. 21850 രൂപയ്ക്ക് നിങ്ങൾക്ക് മോട്ടറോള സ്മാർട്ട് ഫോൺ സ്വന്തമാക്കാം.
ആക്സിസ്, ICICI ബാങ്ക് കാർഡുകളിലൂടെ 1500 രൂപയുടെ കിഴിവ് നേടാം. ഇങ്ങനെ മോട്ടറോള എഡ്ജ് 50 പ്രോ നിങ്ങൾക്ക് എക്സ്ചേഞ്ചില്ലാതെ തന്നെ 22000 രൂപയ്ക്ക് വാങ്ങാം. 1,112 രൂപയുടെ ഇഎംഐ ഡീലും ആമസോൺ ഓഫർ ചെയ്യുന്നു.
മോട്ടറോള എഡ്ജ് 50 പ്രോയ്ക്ക് 6.7 ഇഞ്ച് 1.5K pOLED ഡിസ്‌പ്ലേയാണുള്ളത്. ഇതിന്റെ സ്ക്രീനിന് 144Hz റിഫ്രഷ് റേറ്റും 2,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസും ലഭ്യമാണ്.
സുഗമമായ പെർഫോമൻസിനും, മൾട്ടിടാസ്കിംഗിനുമായി 12GB വരെ റാമും 256GB വരെ ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്ന പ്രോസസറാണുള്ളത്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 7 Gen 3 പ്രോസസറാണ് കൊടുത്തിരിക്കുന്നത്.
Also Read: ആമസോണിൽ കിട്ടാനില്ല, Leica 50MP ക്യാമറ Xiaomi 15 ഫ്ലിപ്കാർട്ടിൽ അതിഗംഭീര ഓഫർ വിലയിൽ
മോട്ടറോള എഡ്ജ് 50 പ്രോയിൽ പവർഫുൾ 4,500 mAh ബാറ്ററിയാണുള്ളത്. ഇതിൽ കമ്പനി മികച്ച ക്യാമറ യൂണിറ്റും നൽകിയിട്ടുണ്ട്. 50MP OIS സപ്പോർട്ടുള്ളതാണ് ഫോണിലെ പ്രൈമറി സെൻസർ. 13MP അൾട്രാ-വൈഡ് ക്യാമറയും 10MP ടെലിഫോട്ടോ ലെൻസും ഉണ്ട്. ഇതിലെ ടെലിഫോട്ടോ ക്യാമറയ്ക്ക് 3x ഒപ്റ്റിക്കൽ സൂം കപ്പാസിറ്റിയുണ്ട്. മികച്ച നിലവാരമുള്ള സെൽഫികൾക്കായി 50MP ഫ്രണ്ട് ക്യാമറ ഉൾപ്പെടുന്നു.
മോട്ടറോള എഡ്ജ് 50 പ്രോയിൽ കളർ-കൃത്യതയുള്ള, ഉയർന്ന റിഫ്രെഷ് റേറ്റ് സപ്പോർട്ട് ഡിസ്പ്ലേയാണുള്ളത്. ഇത് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നു.