iPhone யின் இந்த மாடல்களில் அதிரடி டிஸ்கவுன்ட்
iPhone 15 Pro ഇതാ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ സുവർണാവസരം. വൈറ്റ് ടൈറ്റാനിയം നിറത്തിലുള്ള Apple Phone ആണ് വിലക്കിഴിവിൽ വിൽക്കുന്നത്. 128GB സ്റ്റോറേജുള്ള ഐഫോണിനാണ് വിപണിയിലെ ഏറ്റവും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ അതിശയകരമായ ഓഫർ എവിടെ ലഭിക്കുമെന്ന് നോക്കാം. ഒപ്പം ഫോണിന്റെ പ്രത്യേകതകളും വിശദമായി അറിയാം.
വളരെ കുറഞ്ഞ വിലയ്ക്ക് iPhone 15 Pro വാങ്ങാം. ഏറ്റവും പുതിയ ആപ്പിൾ ഫോണാണിത്. കൂടാതെ ഐഫോൺ 15 സീരീസിലെ മുൻനിര സ്മാർട്ഫോൺ കൂടിയാണിത്. 2023 അവസാന മാസങ്ങളിലാണ് ഐഫോൺ 15 പ്രോ വിപണിയിൽ എത്തിയത്.
6.1 ഇഞ്ച് വലിപ്പമുള്ള ആപ്പിൾ ഫോണാണിത്. ഇതിന് സൂപ്പർ സ്ട്രോങ് സെറാമിക് ഗ്ലാസ് പ്രൊട്ടക്ഷൻ വരുന്നു. ടൈറ്റാനിയം ഫ്രെയിമാണ് ഐഫോൺ 15 പ്രോയുടെ ഡിസൈനിൽ ഉപയോഗിച്ചിരിക്കുന്നത്. ഐഫോണിന്റെ എക്കാലത്തെയും കനം കുറഞ്ഞ മോഡലാണ് ഐഫോൺ 15 പ്രോ.
A17 Pro ചിപ്സെറ്റാണ് ഐഫോൺ 15 പ്രോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. USB-C പോർട്ടാണ് ഈ മോഡലിൽ ആപ്പിൾ ഉപയോഗിച്ചിട്ടുള്ളത്. ഡൈനാമിക് ഐലാൻഡ് ഫീച്ചറും ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ മോഡലിൽ കൊണ്ടുവന്നിട്ടുണ്ട്.
ക്യാമറയിലും എക്കാലത്തെയും മികച്ച ആപ്പിൾ ഫോൺ എന്ന ഖ്യാതി ഇതിനുണ്ട്. 48MPയാണ് ഐഫോൺ 15ന്റെ മെയിൻ ക്യാമറ. 12MP അൾട്രാ വൈഡ് ക്യാമറയും 12MP ടെലിഫോട്ടോ ലെൻസും ഇതിലുണ്ട്.
ഐഫോൺ 15 പ്രോയ്ക്ക് വിപണിയിൽ ഒരു ലക്ഷത്തിൽ കൂടുതൽ വിലയാകും. എന്നാൽ Flipkart ആകർഷകമായ ഓഫർ ഈ മോഡൽ ഫോണുകൾക്ക് അനുവദിച്ചു. അതായത് 95,938 രൂപയ്ക്ക് ഫോൺ ഇപ്പോൾ പർച്ചേസ് ചെയ്യാം. അതായത് ഏറ്റവും വിലക്കിഴിവിൽ ഐഫോൺ 15 പ്രോ വാങ്ങാനുള്ള അവസരമാണിത്. 38,000 രൂപ വരെ കിഴിവ് നേടാൻ വിവിധ ഓഫറുകളാണുള്ളത്.
ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡ് ഉണ്ടെങ്കിൽ, നിങ്ങൾക്ക് 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. HDFC ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് EMI ഓഫറായി 3,000 രൂപ കിഴിവ് ലഭിക്കും. ഓഫറിൽ വാങ്ങാൻ, CLICK HERE
6910 രൂപയുടെ സ്പെഷ്യൽ കിഴിവ് ഫ്ലിപ്കാർട്ടിലുണ്ട്. ഇഎംഐ ഇതര ഇടപാടുകൾക്ക് പോലും എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 3,000 രൂപ കിഴിവ് ലഭിക്കും.
ഇനി എക്സ്ചേഞ്ച് ഓഫറിൽ വാങ്ങുകയാണെങ്കിൽ അങ്ങനെയും നിരവധി ഓഫറുകളുണ്ട്. പരമാവധി 61,500 രൂപ വരെ നിങ്ങൾക്ക് ഫ്ലിപ്കാർട്ട് എക്സ്ചേഞ്ച് ഓഫർ നൽകുന്നുണ്ട്.