നിങ്ങളറിഞ്ഞോ? 128 GB വേരിയന്റ് iPhone 15 ഓൺലൈനിൽ 8000 രൂപ Discount Offer-ലൂടെ വാങ്ങാം…
നിങ്ങൾക്ക് ഒരു ഐഫോൺ വാങ്ങാൻ ആഗ്രഹമുണ്ടോ?
ഓൺലൈനിൽ ബുക്ക് ചെയ്ത് വിശ്വസനീയമായ പ്ലാറ്റ്ഫോമിലൂടെ ഐഫോൺ 15 നിങ്ങളുടെ കൈയിലിരിക്കും
അതും 128GB സ്റ്റോറേജുള്ള ഐഫോൺ 15 ഫോണിനാണ് ഓൺലൈൻ സൈറ്റിൽ വമ്പിച്ച കിഴിവ്
iphone 15 Offer: ഒരു ഐഫോണെന്നത് എല്ലാവരുടെയും സ്വപ്നമായിരിക്കും. അത് സ്വന്തമാക്കാൻ ഇല്ലാത്ത കാശിന് ഇഎംഐയും കടമെടുത്തുമുള്ള പെടാപ്പാടാണ്. ഇന്ന് ഒരു ഐഫോണുണ്ടെങ്കിൽ അത് അഭിമാനമായും ആഢംബരമായും കരുതുന്നു. പിന്നെ ആപ്പിൾ തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകുന്ന സുരക്ഷിതത്വം ഡാറ്റ സെക്യൂരിറ്റിയും ആളുകളെ ആകർഷിക്കുന്നുണ്ട്.
Surveyനിങ്ങൾക്ക് ഒരു ഐഫോൺ വാങ്ങാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഇതാ സുവർണാവസരം. ഓൺലൈനിൽ ബുക്ക് ചെയ്ത് വിശ്വസനീയമായ പ്ലാറ്റ്ഫോമിലൂടെ ഐഫോൺ 15 നിങ്ങളുടെ കൈയിലിരിക്കും. അതും 128GB സ്റ്റോറേജുള്ള ഐഫോൺ 15 ഫോണിനാണ് ഓൺലൈൻ സൈറ്റിൽ വമ്പിച്ച കിഴിവ്. എവിടെയാണ് ഫോൺ ലാഭത്തിൽ വിൽക്കുന്നതെന്ന് നോക്കാം.

iPhone 15 Offer
ഐഫോൺ 15 ഫോണിന് 69,900 രൂപയാണ് വില. ഇപ്പോൾ ആമസോണിൽ 23% കിഴിവിൽ ഫോൺ ലഭ്യമാണ്. ഈ കിഴിവിന് ശേഷം, നിങ്ങൾക്ക് ഫോൺ 61500 രൂപയ്ക്ക് വാങ്ങാം. അതായത് വമ്പൻ കിഴിവാണ് ഫോണിനായി അനുവദിച്ചിട്ടുള്ളത്. 61,500 രൂപയ്ക്ക് ഐഫോൺ 15 കിട്ടുമെന്നത് വളരെ മികച്ച ഡീലാണ്. ഇത് പരിമിതകാലത്തേക്ക് മാത്രമാണ് ആമസോൺ അനുവദിച്ചിട്ടുള്ളതെന്നും ശ്രദ്ധിക്കുക.
ഐഫോൺ 15 ഫീച്ചറുകൾ
ഈ ഐഫോണിന് 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയാണ് കൊടുത്തിട്ടുള്ളത്. 2000 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്‌നസ് ഇതിനുണ്ട്. സെറാമിക് ഷീൽഡ് ഗ്ലാസ് ഡിസ്‌പ്ലേയിൽ ഇത് പ്രവർത്തിക്കുന്നു. ബയോണിക് A16 പ്രോസസറാണ് ഐഫോൺ 15 ഫോണിലുള്ളത്. ഇത് ഏറ്റവും പ്രീമിയം പെർഫോമൻസ് ഉറപ്പാക്കുന്നു. iOS 17 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ഐഫോൺ പ്രവർത്തിക്കുന്നത്.
ഫോണിന് പിന്നിൽ ഡ്യുവൽ ക്യാമറ യൂണിറ്റാണുള്ളത്. പ്രൈമറി ക്യാമറ 48 MP ആകുന്നു. ഇതിന്റെ ഫ്രണ്ട് ക്യാമറ 12 MP ആണ്. സെൽഫികൾക്കായി, മുൻവശത്ത് 12 MP ക്യാമറയുണ്ട്. 3394mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഇതിന് 15W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ലഭിക്കുന്നു.
Also Read: iPhone 17 Air എന്ന സ്ലിം ഐഫോണും, iOS 19 അപ്ഡേറ്റും ജൂണിലെ ആപ്പിൾ പ്രോഗ്രാമിൽ പുറത്തിറക്കുമോ?
ഐഫോൺ 15 ഫോണിൽ സ്റ്റൈലിഷ് ഗ്ലാസ് ബാക്ക് പാനലാണുള്ളത്. ഇത് അലുമിനിയം ഫ്രെയിമിൽ നിർമിച്ചിരിക്കുന്നു. വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിന് ഇതിൽ IP68 റേറ്റിങ്ങുണ്ട്. അതുപോലെ ഈ ഐഫോണിൽ Dolby Vision സപ്പോർട്ടുമുണ്ട്. ഐഫോൺ 15 പ്രോ മോഡലുകളുടെ വില താങ്ങാനാവാത്തവർക്ക് ഈ ബേസിക് മോഡലാണ് ഏറ്റവും മികച്ചതും അനുയോജ്യവും.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile