Samsung Galaxy A35, Samsung Galaxy A35 5G, Samsung Galaxy A35 price, Samsung Galaxy A35 offer, Samsung Galaxy A35 features, Samsung Galaxy A35 specifications, Samsung Galaxy A35 128GB, Samsung Galaxy A35 camera, Samsung Galaxy A35 battery, Samsung Galaxy A35 Amazon, Samsung Galaxy A35 discount, Samsung Galaxy A35 review, Samsung phone, 5G phone, mid-range smartphone,
സ്റ്റൈലിഷ് ഡിസൈനും മികച്ച ഫീച്ചറുകളുമുള്ള Samsung Galaxy A35 5ജി സ്മാർട്ഫോൺ ഡിസ്കൌണ്ടിൽ വാങ്ങാം. 128GB സ്റ്റോറേജുള്ള ഹാൻഡ്സെറ്റിനാണ് ഇപ്പോൾ വിലക്കിഴിവ് ലഭിക്കുന്നത്. ആമസോണിൽ സാംസങ് 5ജി 20000 രൂപ റേഞ്ചിൽ വാങ്ങാം. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 1ടിബി സ്റ്റോറേജ് വരെ വികസിപ്പിക്കാം. സ്മാർട് ഫോണിന്റെ വിലയും ഫീച്ചറുകളും നോക്കാം.
33,999 രൂപയാണ് സാംസങ് ഗാലക്സി എ35 5ജി ഫോണിന്റെ ഒറിജിനൽ വില. 128ജിബി ഇന്റേണൽ സ്റ്റോറേജും 8GB റാമുമുള്ള വേരിയന്റിനാണ് കിഴിവ്. ഓസം നേവി നിറത്തിലുള്ള ഗാലക്സി എ35 5ജി സ്മാർട്ഫോണിനാണ് കിഴിവ്. ഫ്ലിപ്കാർട്ടിൽ ഫോൺ 21,999 രൂപയ്ക്ക് ലഭിക്കുന്നു. എന്നാൽ ആമസോണിൽ 39 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് നേടാം. 20,583 രൂപയാണ് ഗാലക്സി എ35 5ജിയുടെ ആമസോൺ വില. ഇതിന് 1000 രൂപ അധിക കിഴിവ് എക്സചേഞ്ചിലൂടെ ലഭിക്കും. എന്നുവച്ചാൽ സാംസങ് ഗാലക്സി എ35 5ജി 19,200 രൂപയ്ക്ക് നേടാം. ഇതിന് 993 രൂപയുടെ ഇഎംഐ ഡീലും ആമസോൺ വാഗ്ദാനം ചെയ്യുന്നു.
നിങ്ങളുടെ ഫോട്ടോകളും വീഡിയോകളും ആപ്പുകളും മറ്റ് ഫയലുകളും സൂക്ഷിക്കുന്നതിനായി ഇതിൽ അധിക സ്റ്റോറേജ് ഓപ്ഷനുണ്ട്. 128ജിബിയാണ് ഇന്റേണൽ സ്റ്റോറേജെങ്കിലും, 1ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാം.
6.6 ഇഞ്ച് FHD+ സൂപ്പർ AMOLED ഡിസ്പ്ലേയുള്ള ഹാൻഡ്സെറ്റാണ് Galaxy A35. ഫോൺ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ലഭിക്കും. ഈ മിഡ്-റേഞ്ച് 5G സ്മാർട്ട്ഫോണിൽ എക്സിനോസ് 1380 ഒക്ടാ-കോർ പ്രോസർ നൽകിയിരിക്കുന്നു. ഗെയിമിംഗിനും മൾട്ടിടാസ്കിംഗിനും മികച്ച പെർഫോമൻസ് ഗാലക്സി എ35 5ജിയിലൂടെ ലഭിക്കും.
ക്യാമറയിലേക്ക് വന്നാൽ സാംസങ് ഗാലക്സി എ35 5ജിയിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ 50MP OIS പ്രൈമറി ക്യാമറ നൽകിയിരിക്കുന്നു. 8MP അൾട്രാ-വൈഡ് ക്യാമറയും 5MP മാക്രോ ക്യാമറയും ഇതിലുണ്ട്. ഫോണിൽ 13MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.
5000mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഈ സ്മാർട്ഫോൺ 25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ലഭിക്കുന്നു. IP67 റേറ്റിങ്ങുള്ളതിനാൽ ഇത് വെള്ളവും പൊടിയും ഫലപ്രദമായി പ്രതിരോധിക്കുന്നു. സാംസങ്ങിന്റെ Knox Vault പോലുള്ള സുരക്ഷാ ഫീച്ചറുകളും ഇതിലുണ്ട്. കമ്പനി 4 വർഷത്തെ OS അപ്‌ഗ്രേഡ് ലഭിക്കുന്നു. ഇതിന് 5 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും സാംസങ് ഓഫർ ചെയ്യുന്നു.
Also Read: Google Pixel 10 Pro Fold: 1TB സ്റ്റോറേജ് പുതിയ ഫോൾഡ് ഫോൺ! പ്രധാന ഫീച്ചറുകൾ, വിലയും, വിൽപ്പനയും