ഐ ബോളിന്റെ കോം ബുക്ക് വിപണിയിൽ
9999 രൂപയ്ക്കു ഐ ബോളിന്റെ കോം ബുക്കുകൾ
ഐ ബോളിന്റെ ഏറ്റവും പുതിയ 2 മോഡലുകൾ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .11.6 ഇഞ്ച് ഡിസ്പ്ലേ ,16 ഇഞ്ച് ഡിസ്പ്ലേ എന്നി 2 മോഡലുകൾ .11.6 ഡിസ്പ്ലേ മോഡലിനു 9999 രൂപയും ,16 ഇഞ്ച് മോഡലിനു 13999 രൂപയും ആണ് വില .ഇനി ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .
Surveyഈ രണ്ടു ലാപ്ടോപ്പിന്റെയും പിക്സൽ റെസൊലുഷൻ 1366 x 768 ആണ് .1.83GHz ഇന്റൽ ആറ്റം ക്വാഡ് കോർ പ്രൊസസർ,2 ജിബി റാം എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .വിൻഡോസ് 10 ആണ് ഇതിന്റെ പ്രവർത്തനം .10000 mAh മികച്ച ബാറ്ററി ലൈഫും ഇതിനു മികച്ച പിന്തുണ നല്ക്കുന്നു .2 USB പോർട്ടും 1 HDMI പോർട്ടും ഇഹിൽ ഉണ്ട് .
കഴിഞ്ഞ ആഴ്ചയാണ് മൈക്രോമാക്സ് കാൻവാസ് ലാപ്പ് ബുക്ക് പുറത്തിറക്കിയത് .11.6 ഇഞ്ച് ഡിസ്പ്ലേ മോഡലിനു 10499 രൂപയായിരുന്നു വില .1.83Ghz ഇന്റൽ ക്വാഡ് കോർ പ്രൊസസർ,2 ജിബി റാം, 4100 mAh ബാറ്ററി എന്നിവയായിരുന്നു മൈക്രോമാക്സ് കാൻവാസ് ലാപ്പ് ബുക്കിന്റെ സവിശേഷതകൾ .