എൽജിയുടെ പുതിയ 8th Gen ലാപ്ടോപ്പ് 2018,19 മണിക്കൂർ വരെ ബാറ്ററി ലൈഫ്

എൽജിയുടെ പുതിയ 8th Gen ലാപ്ടോപ്പ്  2018,19 മണിക്കൂർ വരെ ബാറ്ററി ലൈഫ്
HIGHLIGHTS

19 മണിക്കൂർ വരെ ബാറ്ററി ലൈഫ്

ഭാരംകുറഞ്ഞ ലാപ്ടോപ്പുകളുമായി എൽജി ഇന്ത്യൻ വിപണിയിൽ എത്തുന്നു .കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .
എൽജിയുടെ സ്മാർട്ട് ഫോണുകൾക്ക് പിന്നാലെ ഇപ്പോൾ ഇതാ ലാപ്ടോപ്പുകളും പുറത്തിറക്കുന്നു . 8th Gen എന്ന ക്യാപ്ഷൻ നൽകിയാണ് പുതിയ ലാപ്‌ടോപ്പുകൾ വിപണിയിൽ എത്തിക്കുന്നത് .

എൽജി ഇനി പുറത്തിറക്കാനിരിക്കുന്നത് 13.3 ഇഞ്ച് ,14 ഇഞ്ച് കൂടാതെ 15 ഇഞ്ച് മോഡലുകളാണ് .എന്നാൽ ഈ ലാപ്‌ടോപ്പുകൾക്ക് എല്ലാംതന്നെ വിലക്കൂടുതൽ ആണ് .

Intel i5 കൂടാതെ i7 പ്രോസസുകളിലാണ് ഇത് വിപണിയിൽ എത്തുന്നത് എന്നാണ് സൂചനകൾ .19 മണിക്കൂർ മുതൽ  22.5 മണിക്കൂർവരെയുള്ള ബാക്ക് അപ്പ് ആണ് കമ്പനി വാഗ്ദാനം നൽകുന്നത് . 8GBയുടെ റാംമ്മിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .ഇതിന്റെ സവിശേഷതകളിൽ കമ്പനി എടുത്തുപറയുന്നത് ഇതിന്റെ ഭാരമാണ് .

വളരെ ഭാരം കുറഞ്ഞ ലാപ്ടോപ്പ്  മോഡലുകളാണ് എൽജി പുറത്തിറക്കുന്നത് .ഇതിന്റെ വിലവരുന്നത് ഏകദേശം 79,990 രൂപമുതൽ  94,990 രൂപവരെയാണ് .ഉടൻ തന്നെ ഇത് ഇന്ത്യൻ വിപണികളിൽ  എത്തും എന്നാണ് സൂചനകൾ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo