പുതിയ കോംപാക്റ്റ് Laptop-മായി ASUS Zenbook 14 OLED, വില വിവരങ്ങൾ അറിയാം|TECH NEWS

Updated on 24-Jan-2024
HIGHLIGHTS

ASUS Zenbook 14 OLED വിപണിയിലെത്തി

AI- പവർഡ് കോർ അൾട്രാ പ്രോസസർ ഉൾപ്പെടുന്ന ലാപ്ടോപ്പുകളാണിവ

96,990 രൂപ മുതൽ ലാപ്ടോപ്പുകൾ ലഭ്യമാണ്

ASUS ഇതാ തങ്ങളുടെ ഏറ്റവും പുതിയ ലാപ്ടോപ്പ് പുറത്തിറക്കി. AI- പവർഡ് കോർ അൾട്രാ പ്രോസസർ ഉൾപ്പെടുന്ന ലാപ്ടോപ്പുകളാണിവ. ASUS Zenbook 14 OLED (UX3405) വേർഷനാണ് ഇന്ന് ലോഞ്ച് ചെയ്തത്. ഉപയോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് പല വില റേഞ്ചിലുള്ള ലാപ്ടോപ്പുകൾ ഇതിലുണ്ട്.

ആവശ്യത്തിന് അനുസരിച്ച് ലാപ്ടോപ്പുകളുടെ ഫീച്ചറുകളിലും വ്യത്യാസം വരുന്നു. ഇതിന് അനുയോജ്യമായ വിലയിലാണ് അസൂസ് ലാപ്ടോപ്പ് ശ്രേണി അവതരിപ്പിച്ചിട്ടുള്ളത്. 96,990 രൂപ മുതൽ ലാപ്ടോപ്പുകൾ ലഭ്യമാണ്. 1,20,990 രൂപയ്ക്ക് വരെ വില വരുന്ന ലാപ്ടോപ്പുകളാണ് ഈ പുതിയ മോഡലിലുള്ളത്.

ASUS Zenbook 14 OLED

Windows 11 ഹോമിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പുകളാണിവ. 14.9mm കനവും 1.2kg ഭാരവും ഇവയ്ക്ക് വരുന്നു. ഭാരം കുറഞ്ഞതും ഒതുക്കമുള്ളതുമായ ഡിസൈൻ ആയതിനാൽ ട്രാവലിലും മറ്റും അനുയോജ്യമാണ്.

3K (2880 x 1800) റെസല്യൂഷനോടുകൂടിയ 14 ഇഞ്ച് ടച്ച്‌ സ്‌ക്രീനാണ് ഇതിനുള്ളത്. 120Hz റീഫ്രെഷ് റേറ്റും Zenbook 14 OLED ലാപ്ടോപ്പിനുണ്ട്. 600 നിറ്റ്‌സ് ബ്രൈറ്റ്നെസ്സാണ് ഇതിനുള്ളത്.

ഇന്റൽ കോർ അൾട്രാ പ്രോസസറുകളാണ് ലാപ്‌ടോപ്പിലുള്ളത്. AI ടെക്നോളജി ഉപയോഗിക്കുന്ന 2 ലോ-പവർ കോറുകളും ഇതിലുണ്ട്. ഇന്റഗ്രേറ്റഡ് ഇന്റൽ ആർക്ക് ഗ്രാഫിക്‌സ് ഉൾപ്പെടുത്തിയിരിക്കുന്നു. 32GB വരെ LPDDR5x റാമും, 1TB സ്റ്റോറേജിനെയും അസൂസ് സെൻബുക്ക് സപ്പോർട്ട് ചെയ്യുന്നു.

65W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 75Wh ബാറ്ററി ഇതിനുണ്ട്. ഒറ്റ ചാർജിൽ 15 മണിക്കൂർ റൺടൈമാണ് കമ്പനി ഉറപ്പുനൽകുന്നത്.

Zenbook 14 OLED-ൽ രണ്ട് തണ്ടർബോൾട്ട് 4 പോർട്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു USB 3.2 Gen 2 (Type-A) പോർട്ടും, ഒരു HDMI 2.1 പോർട്ടും ലാപ്പിലുണ്ട്.5mm ഓഡിയോ ജാക്ക് ഇതിൽ സെറ്റ് ചെയ്തിരിക്കുന്നു.

വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി…

വ്യത്യസ്ത ഫീച്ചറുകളുള്ള 7 സെൻബുക്ക് 14 OLED ലാപ്ടോപ്പുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇവയുടെ വിലയും വ്യത്യാസമാണ്. റിലയൻസ് ഡിജിറ്റലിൽ അസൂസ് ലാപ്ടോപ്പ് ലഭ്യമാണ്. ASUS ഇ-ഷോപ്പിൽ നിന്ന് ആവശ്യക്കാർക്ക് പർച്ചേസിങ് നടത്താം. ASUS എക്‌സ്‌ക്ലൂസീവ്/ROG സ്റ്റോറുകളിലും ഇത് ലഭ്യമാണ്. അസൂസിന്റെ അംഗീകൃത ഡീലർമാരിൽ നിന്നും നിങ്ങൾക്ക് ഇത് പർച്ചേസ് ചെയ്യാം.

READ MORE: XMAS New Year ബമ്പർ ലോട്ടറി ഫലം നിങ്ങളുടെ മൊബൈലിൽ കിട്ടും! അതും ഒഫിഷ്യൽ സൈറ്റിൽ നിന്നും

ASUS Zenbook 14 OLED വിലവിവരങ്ങൾ

സെൻബുക്ക് 14 OLED ലാപ്ടോപ്പുകളുടെ മോഡലും വിലയും താഴെ കൊടുത്തിരിക്കുന്നു. ഇന്ത്യ ടുഡേ റിപ്പോർട്ടിൽ നൽകിയിരിക്കുന്ന വില വിവരങ്ങളാണ് ഇത്.

  • UX3405MA-QD552WS ലാപ്ടോപ്പ്- ₹96,990
  • UX3405MA-PZ552M/S ലാപ്ടോപ്പ്- ₹99,990
  • UX3405MA-PZ551WS ലാപ്ടോപ്പ്- ₹99,990
  • UX3405MA-PZ752WS ലാപ്ടോപ്പ്- ₹1,14,990
  • UX3405MA-PZ751WS ലാപ്ടോപ്പ്- ₹1,14,990
  • UX3405MA-QD752WS ലാപ്ടോപ്പ്- ₹1,09,990
  • UX3405MA-PZ762WS ലാപ്ടോപ്പ്- ₹1,20,990
Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :