XMAS New Year ലോട്ടറി ഫലം പ്രഖ്യാപിച്ചു
ഒന്നാം സമ്മാനം ഭാഗ്യശാലിയ്ക്ക് 20 കോടി രൂപയാണ് ലഭിക്കുക
ബമ്പർ ടിക്കറ്റിന്റെ ഫലം നിങ്ങൾക്ക് ഓൺലൈനായി പരിശോധിക്കാം
XMAS New Year Bumper Lottery ഫലം പ്രഖ്യാപിച്ചു. 2023-24 വർഷത്തിലെ ക്രിസ്മസ്- ന്യൂ ഇയർ ബമ്പർ ലോട്ടറി ഫലം ഇന്നാണ്. ഭാഗ്യശാലിയ്ക്ക് ഒന്നാം സമ്മാനം 20 കോടി രൂപയാണ് ലഭിക്കുന്നത്. ഓണം, വിഷു ബമ്പറിനേക്കാൾ വില കുറവാണ് ക്രിസ്മസ് ബമ്പർ ടിക്കറ്റിന്.
Surveyബമ്പർ ടിക്കറ്റിന്റെ ഫലം നിങ്ങൾക്ക് ഓൺലൈനായി പരിശോധിക്കാം. എങ്ങനെയെന്നോ?

XMAS Bumper Lottery Result
ബമ്പർ ലോട്ടറിയുടെ ഭാഗ്യശാലി നിങ്ങളുമാകാം. നറുക്കെടുപ്പ് ഫലം വ്യക്തമായി നിങ്ങൾക്ക് ഓൺലൈനായി തന്നെ അറിയാം. അതും കേരള സർക്കാരിന്റെ ഔദ്യോഗിക സൈറ്റ് വഴി. കൂടാതെ നറുക്കെടുപ്പ് ലൈവായി കാണണമെങ്കിൽ അതും തത്സമയം കാണാം. അതിനായി കേരള സർക്കാർ ലോട്ടറിയുടെ യൂട്യൂബ് ചാനൽ സന്ദർശിക്കാം. ഇതിന്റെ വിശദാംശങ്ങൾ പരിശോധിക്കാം.
XMAS Lottery Result അറിയാൻ…
www.statelottery.kerala.gov.in എന്ന ഒഫീഷ്യൽ വെബ്സൈറ്റിലൂടെ റിസൾട്ട് അറിയാം. ഈ സൈറ്റിലെ റിസൾട്ട് വ്യൂ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ ലോട്ടറി റിസൾട്സ് എന്ന ബട്ടണിലും ടാപ്പ് ചെയ്യാം. ശേഷം തുറന്നുവരുന്ന പേജിൽ ലോട്ടറിയുടെ വിവരങ്ങൾ കാണാം. ഇതിൽ ഏത് ലോട്ടറി ഫലമാണ് അറിയേണ്ടതെന്ന് സെലക്ട് ചെയ്യണം. ശേഷം വ്യൂ എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ഇവിടെ നിന്നും ലഭിക്കുന്ന PDF ഫയലിൽ ലോട്ടറി ഫലം അറിയാം.
കൂടാതെ, Kerala Lottery Live Result എന്ന ഔദ്യോഗിക യൂട്യൂബ് ചാനലും ലഭ്യമാണ്. ഇതുവഴി നിങ്ങൾക്ക് നറുക്കെടുപ്പ് ലൈവായി കാണാം. ലോട്ടറി വിജയികൾ നറുക്കെടുപ്പിന് ഒരു മാസത്തിനുള്ളിൽ ടിക്കറ്റ് കൈമാറി പണം സ്വീകരിക്കണം. അല്ലെങ്കിൽ ടിക്കറ്റ് സമർപ്പിച്ച് ആവശ്യമായ നടപടി എടുക്കണം.
ഒന്നാം സമ്മാനം ഈ ടിക്കറ്റിന്
ഈ വർഷത്തെ ക്രിസ്മസ് ന്യൂ-ഇയർ ലോട്ടറിയിലെ കോടീശ്വരനെ നറുക്കെടുത്തു. XC 224091 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.
ക്രിസ്മസ് ബമ്പർ സമ്മാനത്തുക
BR-95 എന്നാണ് ക്രിസ്മസ് ബമ്പറിന്റെ കോഡ്. 400 രൂപയാണ് ലോട്ടറി ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനത്തിന് 20 കോടി രൂപ. ഒരേ നമ്പർ വരുന്ന മറ്റ് സീരീസുകളിലെ 9 പേർക്ക് സമാശ്വാസ സമ്മാനം ലഭിക്കും. XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളാണ് ഇത്തവണ ഉള്ളത്. ഒരു ലക്ഷം രൂപ വീതമാണ് സമാശ്വാസ സമ്മാനം.
രണ്ടാം സമ്മാനം 20 പേർക്ക് ഒരുകോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 30 പേർക്ക് ലഭിക്കും. BR-95ന്റെ നാലാം സമ്മാനം 20 പേർക്ക് ലഭിക്കും. മൂന്ന് ലക്ഷം രൂപ വീതമാണ് ഇവർക്ക് ലഭിക്കുക.
അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം 20 പേർക്കാണ്. ആറാം സമ്മാന വിജയികൾക്ക് 5,000 രൂപയാണ് ലഭിക്കുന്നത്. ഏഴാം സമ്മാനമാകട്ടെ 2,000 രൂപയാണ്. എട്ടാം സമ്മാനം 1,000 രൂപയും ഒൻപതാം സമ്മാനം 500 രൂപയും ലഭിക്കും. ബമ്പർ ടിക്കറ്റിന്റെ പത്താം സമ്മാനം 400 രൂപയാണ്.
READ MORE: Emoji reactions in Gmail: Gmailൽ ഇനി വാട്സ്ആപ്പിലെ പോലെ emoji, എങ്ങനെ?
ഈ വർഷത്തെ ക്രിസ്മസ് ബമ്പർ
കഴിഞ്ഞ വർഷം ഒന്നാം സമ്മാനം 16 കോടിയായിരുന്നു. ഇത്തവണ രണ്ടാം സമ്മാനത്തിലും മറ്റും വിജയികളുടെ എണ്ണവും വർധിപ്പിച്ചിട്ടുണ്ട്. അതിനാൽ വിൽപ്പനയും തകൃതിയായി നടന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile