x formerly twitter to block more than 8000 accounts in india amid india pakistan conflict
India- Pakistan Conflict: കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരം ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനൊരുങ്ങുന്നു. എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള X (ട്വിറ്റർ), പ്ലാറ്റ്ഫോമിനോട് ഇന്ത്യൻ ഗവൺമെന്റ് നിർദേശം വച്ചത്. 8,000-ത്തിലധികം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ എക്സ് ആരംഭിച്ചതായും ഇതിനകം നിരവധി അക്കൗണ്ടുകള്‍ നടപടി നേരിട്ടതായും എക്സ് അറിയിച്ചു.
നിയമപരമായ നിയന്ത്രണങ്ങൾ കാരണം എക്സ് പ്ലാറ്റ്‌ഫോമിന് എക്സിക്യൂട്ടീവ് ഉത്തരവുകൾ പ്രസിദ്ധീകരിക്കാൻ കഴിയില്ല. ഉത്തരവ് നിരാകരിച്ചാൽ ഗണ്യമായ പിഴ ചുമത്തുമെന്നും കേന്ദ്രം എക്സിനോട് അറിയിച്ചു.
സർക്കാരിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകൾ പാലിക്കാൻ തുടങ്ങിയതായി X ഒരു പ്രസ്താവനയിൽ പറഞ്ഞു. ഏതൊക്കെ അക്കൌണ്ടുകൾക്ക് എതിരെയാണ് നടപടിയെന്ന് വ്യക്തമാക്കിയിട്ടില്ല. അന്താരാഷ്ട്ര വാർത്താ സ്ഥാപനങ്ങളുടെയും പല പ്രമുഖരുടെയും അക്കൗണ്ടുകൾ വരെ ഇതിൽ ഉൾപ്പെടുന്നുവെന്നും കമ്പനി വെളിപ്പെടുത്തി.
ഇതുകൂടാതെ ഫേസ്ബുക്ക്, ട്വിറ്റർ ഉൾപ്പെടെ സാമൂഹ്യമാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും നിർദേശം നൽകിയിരുന്നു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് നിലവിൽ വന്ന ഇന്ത്യയുടെ പുതിയ ഐടി നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഉത്തരവ്. ഈ ഉത്തരവുകൾ പാലിച്ചില്ലെങ്കിൽ എക്‌സിന് കനത്ത പിഴയും പ്രാദേശിക ജീവനക്കാർക്കെതിരെ നിയമനടപടികളും ഇന്ത്യയ്ക്ക് സ്വീകരിക്കേണ്ടി വരും.
‘ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ കമ്പനിയ്ക്ക് ഇന്ത്യൻ സർക്കാരിൽ നിന്ന് ഉത്തരവുകൾ ലഭിച്ചു. പാലിക്കാതിരുന്നാൽ കമ്പനിയുടെ പ്രാദേശിക ജീവനക്കാരെ ഗണ്യമായ പിഴയും തടവും ഉൾപ്പെടെയുള്ള പിഴകൾക്ക് വിധേയമാണ്. അന്താരാഷ്ട്ര വാർത്താ സംഘടനകളുടെയും പ്രമുഖ എക്‌സ് ഉപയോക്താക്കളുടെയും അക്കൗണ്ടുകൾ ഇന്ത്യയിൽ ബ്ലോക്ക് ചെയ്യാനുള്ള ആവശ്യങ്ങളും ഉത്തരവുകളിൽ ഉൾപ്പെടുന്നു,’ എന്നാണ് എക്സ് പുറത്തിറക്കിയ പ്രസ്താവന.
ഒപ്പം എലോൺ മസ്കിന്റെ പ്ലാറ്റ്ഫോം കേന്ദ്ര സർക്കാരിന്റെ ഉത്തരവിൽ വിയോജിപ്പും പ്രകടിപ്പിച്ചു. വ്യക്തതയോ ന്യായീകരണമില്ലാതെ മുഴുവൻ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യുന്നത് അനാവശ്യമാണെന്നാണ് കമ്പനി പറഞ്ഞത്. ഇത് സെൻസർഷിപ്പിന് തുല്യമാണെന്നും എക്സ് പ്രസ്താവിച്ചു. അക്കൌണ്ടുകൾ ബ്ലോക്ക് ചെയ്യുന്നതിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തെ ദുർബലപ്പെടുത്തുന്നുവെന്നും അവർ പറയുന്നു.
അതേ സമയം എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ നിരവധി വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട്. എഐ ക്രിയേറ്റഡ് ചിത്രങ്ങളിലൂടെയും, മറ്റ് രാജ്യങ്ങളിൽ നടന്ന മുമ്പുണ്ടായിട്ടുള്ള ആക്രമണങ്ങളുടെ വിഷ്വലുകളിലൂടെയും Fake News പ്രചരിപ്പിക്കുന്നുണ്ട്. ഇങ്ങനെയുള്ള വ്യാജ വാർത്തകൾക്കെതിരെ ജാഗരൂകരായിരിക്കുക. വ്യാജ വാർത്തകൾ ശ്രദ്ധയിൽ പെട്ടാൽ PIB-യെ അറിയിക്കാം.
Also Read: 5 Must Gadgets: War പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ നിങ്ങളും കുടുംബവും തീർച്ചയായും കരുതേണ്ടത്…
ട്വിറ്ററിലെ #PIBFactCheck-ലേക്ക് ഇങ്ങനെയുള്ള പോസ്റ്റുകൾ റിപ്പോർട്ട് ചെയ്യാം. സംശയാസ്പദമായ എന്തെങ്കിലും ഉള്ളടക്കം കണ്ടെത്തിയാൽ, +91 8799711259 എന്ന വാട്ട്‌സ്ആപ്പ് നമ്പറിൽ അറിയിക്കാം. factcheck@pib.gov.in എന്ന ഇമെയിൽ വിലാസത്തിലൂടെ അറിയിക്കാനും പിഐബി നിർദേശിക്കുന്നു.