സാംസങ് ഗാലക്‌സി എസ് 23യുടെ ലോഞ്ച് എന്തുകൊണ്ട് പ്രധാനം?

HIGHLIGHTS

സാംസങ് ഗാലക്സി എസ് സീരീസുകൾ ഇന്ന് ലോഞ്ചിന്.

രാത്രി 11.30നാണ് ലോഞ്ച് നടക്കുക.

Samsung ഗാലക്‌സി എസ് 23, ഗാലക്‌സി എസ് 23 പ്ലസ്, ഗാലക്‌സി എസ് 23 അൾട്രാ ഫോണുകളാണ് ശ്രേണിയിലുള്ളത്.

സാംസങ് ഗാലക്‌സി എസ് 23യുടെ ലോഞ്ച് എന്തുകൊണ്ട് പ്രധാനം?

ആപ്പിളിനെ (Apple) പരാജയപ്പെടുത്തി സ്മാർട്ഫോൺ വിപണിയിൽ ആധിപത്യം സ്ഥാപിക്കാനാണ് സാംസങ് (Samsung) പദ്ധതിയിടുന്നത്. കഴിഞ്ഞ 13 വർഷമായി സാംസങ് ഗാലക്സി എസ് സീരീസ് വിപണിയിൽ തങ്ങളുടെ ശക്തി പ്രകടിപ്പിക്കുന്നുണ്ട്. ഇന്ന് സാൻ ഫ്രാൻസിസ്കോയിൽ രാത്രിയിൽ നടക്കുന്ന ലോഞ്ചിങ് ചടങ്ങിൽ Samsung Galaxy S23 അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ആൻഡ്രോയിഡ് ഫോണിൽ സാംസങ്ങിന്റെ തന്ത്രങ്ങൾ എത്രത്തോളം ഫലപ്രദമാകുന്നുണ്ടെന്നും, പ്രീമിയം സ്മാർട്ട്‌ഫോൺ വിപണി എവിടേക്കാണ് പോകുന്നതെന്നും, നിലവിലെ സാമ്പത്തിക പ്രതിസന്ധി വമ്പൻ ബജറ്റ് ഫോൺ ഉപഭോക്താക്കളെ ബാധിച്ചിട്ടുണ്ടോ എന്നും ഈ ലോഞ്ച് വ്യക്തമാക്കും.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy S23 സീരീസ്

ഗാലക്‌സി എസ് 23, ഗാലക്‌സി എസ് 23 പ്ലസ്, ഗാലക്‌സി എസ് 23 അൾട്രാ എന്നീ ഫോണുകളാണ് Galaxy S സീരീസിൽ ഉൾപ്പെടുന്നത്. മൂന്ന് ഉപകരണങ്ങളും Qualcomm Snapdragon 8 Gen 2 ആണ് നൽകുന്നത്. 200 എംപിയുടേതാണ് മെയിൻ ക്യാമറ. കഴിഞ്ഞ വർഷത്തെ എസ് 22 അൾട്രയിൽ 108 MP ക്യാമറയായിരുന്നു ഉണ്ടായിരുന്നത്. 

5,000 mAh ബാറ്ററിയാണ് ഫോണിന് കരുത്തേകുന്നത്. അതേ സമയം, Samsung Galaxy S23യിൽ 6.1 ഇഞ്ച് ഡിസ്പ്ലേയും, Samsung Galaxy S23 Plus ഫോണിൽ 6.6 ഇഞ്ച് ഡിസ്‌പ്ലേയും ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്. വരാനിരിക്കുന്ന സീരീസിലെ മൂന്ന് സ്മാർട്ട്ഫോണുകൾക്കും AMOLED ഡിസ്പ്ലേ ആയിരിക്കും വരുന്നത്. ഗാലക്‌സി എസ് 23 സ്മാർട്ട്‌ഫോണുകളിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌ടസ് 2 സജ്ജീകരിക്കാൻ സാധ്യതയുണ്ടെന്നതും സൂചനകളുണ്ട്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo