ഉപഭോക്താക്കൾ കാത്തിരുന്ന 2022 ലെ ആദ്യ അപ്പ്‌ഡേറ്റ് ഇതാ എത്തി

HIGHLIGHTS

വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇതാ പുതിയ അപ്പ്‌ഡേറ്റുകൾ

മെസേജ് ഡിലീറ്റ് ചെയ്യുന്ന സമയ പരിധി ഉയർത്തികൊണ്ടുള്ള അപ്പ്‌ഡേറ്റ്

ഉപഭോക്താക്കൾ കാത്തിരുന്ന 2022 ലെ ആദ്യ അപ്പ്‌ഡേറ്റ് ഇതാ എത്തി

വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ അപ്പ്‌ഡേറ്റുകൾ എത്തിയിരിക്കുന്നു .ഇപ്പോൾ  ലഭിച്ചുകൊണ്ടിരിക്കുന്ന ഡിലീറ്റ് ഫോർ എവെരി വൺ എന്ന ഓപ്‌ഷനുകളുടെ സമയ പരിധി ഉയർത്തികൊണ്ടുള്ള അപ്പ്‌ഡേറ്റുകളാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് എത്തിയിരിക്കുന്നത് .ഇപ്പോൾ  ഈ ഓപ്‌ഷനുകളിൽ ഉപഭോക്താക്കൾക്ക് 1 മണിക്കൂർ 8 മിനുട്ട് കൂടാതെ 12 സെക്കന്റസ് വരെയാണ് ലഭിക്കുന്നത് .എന്നാൽ പുതിയ അപ്പ്‌ഡേറ്റുകൾ പ്രകാരം ഡിലീറ്റ് ഫോർ എവെരി വൺ 2 ദിവസ്സവും 12 മണിക്കൂറും ആണ് .

Digit.in Survey
✅ Thank you for completing the survey!

നിങ്ങളുടെ ഒരു വാട്ട്സ് ആപ്പ് 4 ഡിവൈസിൽ ഇപ്പോൾ കണക്റ്റ് ചെയ്യാം

വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ പുതിയ അപ്പ്‌ഡേഷനുകൾ എത്തിത്തുടങ്ങിയിരിക്കുന്നു .ഇത്തവണ വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മൾട്ടി ഡിവൈസ് അപ്പ്‌ഡേഷനുകളാണ് .അതായത് ഇനി മുതൽ ഒരേസമയം തന്നെ നാലു ഡിവൈസിൽവരെ വാട്ട്സ് ആപ്പ് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .നമ്മുടെ വാട്ട്സ് ആപ്പ് QR കോഡുകൾ ഉപയോഗിച്ചാണ് ഇത് മറ്റു ഡിവൈസുകളിൽ കണക്റ്റ് ചെയ്യുവാൻ സാധിക്കുന്നത് .

നേരത്തെ ഇത്തരത്തിൽ കണക്റ്റ് ചെയ്യുന്നതിന് നമ്മൾ ഉപയോഗിക്കുന്ന വാട്ട്സ് ആപ്പിൽ ഇന്റർനെറ്റ് ആവിശ്യമായിരുന്നു.എന്നാൽ ഇപ്പോൾ ഇന്റർനെറ്റിന്റെ ആവിശ്യം വരുന്നില്ല .കണക്റ്റ് ചേറ്ഗ് കഴിഞ്ഞാൽ നമ്മൾ മെയിൻ ആയി ഉപയോഗിക്കുന്ന വാട്ട്സ് ആപ്പിലെ ഇന്റർനെറ്റ് ഓഫ് ചെയ്താലും മറ്റു ഡിവൈസുകളിൽ ഉപയോഗിക്കുവാൻ സാധിക്കുന്നു .QR കോഡ് എങ്ങനെയാണു സ്കാൻ ചെയ്യുന്നത് എന്ന് നോക്കാം .

1.ആദ്യം തന്നെ വാട്ട്സ് ആപ്പ് ഓപ്പൺ ചെയ്ത് അതിൽ സെറ്റിംഗ്സ് എന്ന ഓപ്‌ഷനിൽ പോകുക  2.അതിനു ശേഷം വലതു ഭാഗത്തു നമ്മുടെ വാട്ട്സ് ആപ്പ് QR കോഡിന്റെ ഓപ്‌ഷനുകൾ കാണുവാൻ സാധിക്കും  3.അതായത് നമ്മളുടെ പേര് കാണുന്ന ഭാഗത്തിന് അടുത്ത് കാണാം  4.നമ്മളുടെ QR കോഡിൽ ക്ലിക്ക് ചെയ്യുക  5.ക്ലിക്ക് ചെയ്യുമ്പോൾ അവിടെ രണ്ടു ഓപ്‌ഷനുകളാണ് ലഭിക്കുന്നത്  6.ആദ്യത്തെ ഓപ്‌ഷൻ മൈ കോഡ് കൂടാതെ രണ്ടാമത്തെ ഓപ്‌ഷൻ സ്കാൻ കോഡ്  7.ഇത്തരത്തിൽ നിങ്ങൾക്ക് മൾട്ടി ഡിവൈസ് സംവിധാനം ഉപയോഗിക്കാൻ സാധിക്കുന്നതാണ്  ഇത്തരത്തിൽ 14 ദിവസംവരെയാണ് ഈ മെസേജുകൾ റിസീവ് ചെയ്യാനും കൂടാതെ അയക്കാനും സാധിക്കുന്നത് 

Experienced Social Media And Content Marketing Specialist View Full Profile