ലുക്ക് മാറാൻ ഇതാ വാട്ട്സ് ആപ്പ് ഇൻ കോൾ ഇന്റർഫേസ് എത്തുന്നു
വാട്ട്സ് ആപ്പിൽ പുതിയ അപ്പ്‌ഡേഷനുകൾ എത്തുന്നതായി സൂചനകൾ
പുതിയ ഇൻ കോൾ ഇന്റർഫേസ് ആണ് എത്തുന്നതായി റിപ്പോർട്ടുകൾ
വാട്ട്സ് ആപ്പിൽ പുതിയ അപ്‌ഡേഷനുകൾ എത്തുന്നതായി സൂചനകൾ .പുതിയ ഇൻ കോൾ ഇന്റർഫേസ് അപ്പ്‌ഡേഷനുകളാണ് എത്തുന്നത് .വാട്ട്സ് ആപ്പിന്റെ ഐ ഓ എസ് പതിപ്പിൽ ഇത് പുതിയ യൂസർ ഇന്റർഫേസ് അവതരിപ്പിച്ചിരുന്നു .
Surveyഎന്നാൽ ഇപ്പോൾ ലഭിക്കുന്ന സൂചനകൾ പ്രകാരം ആൻഡ്രോയിഡിന്റെ ഉപഭോക്താക്കൾക്കും ഇത് ഉടൻ തന്നെ ലഭിക്കും എന്നാണ് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം സ്ക്രീനിനു നടുക്കായി ചാര നിറത്തിലുള്ള ചതുരവും കൂടാതെ അതിനുള്ളിൽ കണ്ട്രോൾ ബട്ടണുകളും ലഭിക്കുന്ന അപ്പ്‌ഡേഷനുകളാണ് ഇത് .
വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇതാ മറ്റു പുതിയ അപ്പ്‌ഡേറ്റുകൾ
വാട്ട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇപ്പോൾ പുതിയ അപ്പ്‌ഡേറ്റുകൾ എത്തിയിരിക്കുന്നു .ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഡിലീറ്റ് ഫോർ എവെരി വൺ എന്ന ഓപ്‌ഷനുകളുടെ സമയ പരിധി ഉയർത്തികൊണ്ടുള്ള അപ്പ്‌ഡേറ്റുകളാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് എത്തിയിരിക്കുന്നത് .
ഇപ്പോൾ ഈ ഓപ്‌ഷനുകളിൽ ഉപഭോക്താക്കൾക്ക് 1 മണിക്കൂർ 8 മിനുട്ട് കൂടാതെ 12 സെക്കന്റസ് വരെയാണ് ലഭിക്കുന്നത് .എന്നാൽ പുതിയ അപ്പ്‌ഡേറ്റുകൾ പ്രകാരം ഡിലീറ്റ് ഫോർ എവെരി വൺ 2 ദിവസ്സവും 12 മണിക്കൂറും ആണ് .
Experienced Social Media And Content Marketing Specialist View Full Profile
