വാട്ട്സ് ആപ്പിൽ നിങ്ങൾ കാത്തിരുന്ന അപ്പ്‌ഡേഷനുകൾ ഇതാ എത്തുന്നു
വാട്ട്സ് ആപ്പിൽ ഇനി പ്രതീക്ഷിക്കുന്ന പുതിയ അപ്പ്‌ഡേറ്റുകൾ
ഗ്രൂപ്പ് അപ്പ്‌ഡേറ്റുകളും ഇതിൽ എത്തുന്നുണ്ട് എന്ന് സൂചനകൾ
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .വാട്ട്സ് ആപ്പിൽ നമുക്ക് അറിയാവുന്നതും അറിയാത്തതുമായ ഒരുപാടു ട്രിക്കുകളും ഉണ്ട് .എന്നാൽ വാട്ട്സ് ആപ്പിൽ വരുന്ന അപ്പ്‌ഡേഷനുകൾ നമ്മൾ ഉപയോഗിക്കാറുണ്ട് .അത്തരത്തിൽ വാട്ട്സ് ആപ്പിൽ പുതിയ അപ്പ്‌ഡേഷനുകൾ എത്തുന്നതായി സൂചനകൾ .
Surveyഅതിൽ എടുത്തുപറയേണ്ട ഒരു ഫീച്ചർ ആണ് കമ്മ്യൂണിറ്റി ഫീച്ചറുകൾ .അതുപോലെ തന്നെ ഗ്രൂപ്പിൽ ഉള്ള കൂടുതൽ ആളുകൾക്ക് വോയ്‌സ് ഫീച്ചറുകൾ ,അഡ്മിൻ ഡിലീറ്റ് ,വലിയ ഫയലുകൾ ഷെയർ ചെയ്യുവാനുള്ള ഓപ്‌ഷനുകൾ എന്നിങ്ങനെയാണ് പുതിയ അപ്പ്‌ഡേറ്റുകളിൽ പ്രതീക്ഷിക്കുന്ന മികച്ച ഫീച്ചറുകൾ .രണ്ടു ജിബി വരെയുള്ള വലിയ ഫയലുകൾ വരെ ഷെയർ ചെയ്യുവാൻ സാധിക്കുന്ന ഫീച്ചറുകളാണ് പ്രതീക്ഷിക്കുന്നത് .
2 ജിബി വരെ ഷെയർ ചെയ്യുവാൻ സാധിക്കുന്ന പുതിയ ഓപ്‌ഷനുകളാണ് ഇപ്പോൾ പരീഷിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ .അർജന്റീനപോലുള്ള തിരഞ്ഞെടുത്ത സ്ഥലങ്ങളിലെ ആപ്പിന്റെ ബീറ്റ ഉപഭോക്താക്കൾക്കാണ് ഇത്തരത്തിൽ ഫീച്ചറുകൾ പരീക്ഷിക്കുവാൻ ഇപ്പോൾ അവസ്സരം ലഭിച്ചിരിക്കുന്നത് .
വാട്ട്സ് ആപ്പിന് ഒരു വലിയ എതിരാളിയായ ടെലെഗ്രാമിൽ ഇത്തരത്തിൽ വലിയ ഫയലുകൾ ഷെയർ ചെയ്യുവാൻ സാധിക്കുന്നുണ്ട് .അതുകൊണ്ടു തന്നെയാകാം ഇപ്പോൾ വാട്ട്സ് ആപ്പിന്റെ ഭാഗത്തുനിന്നും ഇത്തരത്തിൽ പുതിയ പരീക്ഷണങ്ങൾ നടക്കുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
