നിങ്ങൾ വാട്ട്സ് ആപ്പ് ഉപഭോതാവാണോ !! എങ്കിൽ ഇതാ നിങ്ങൾക്കായി
വാട്ട്സ് ആപ്പിൽ ഇതാ പുതിയ അപ്പ്‌ഡേഷനുകൾ പുറത്തിറക്കിയിരിക്കുന്നു
വോയ്‌സ് ക്ലിപ്പ് ഫാസ്റ്റ് ആയി കേൾകുന്നതിനുള്ള ഓപ്‌ഷനുകളാണ് ഇപ്പോൾ ലഭിക്കുന്നത്
വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ പുതിയ അപ്പ്‌ഡേഷനുകൾ എത്തിയിരിക്കുന്നു .വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് വോയ്‌സ് ക്ലിപ്പുകൾ വളരെ വേഗത്തിൽ കേൾക്കുവാൻ കഴിയുന്ന അപ്പ്‌ഡേഷനുകളാണ് .അതായത് നിങ്ങൾക്ക് ഇപ്പോൾ ഒരു വോയ്‌സ് മെസേജ് എത്തിയെങ്കിൽ അത് സാധാരണ നിങ്ങൾ കേൾക്കുന്നതിനേക്കാൾ കുറച്ചും കൂടി വേഗത കൂട്ടി കേൾക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഈ അപ്പ്‌ഡേഷനുകൾ വാട്ട്സ് ആപ്പ് ആൻഡ്രോയ്ഡ് ഉപഭോതാക്കൾക്ക് ലഭിച്ചുതുടങ്ങിയിരിക്കുന്നു .
Surveyവാട്ട്സ് ആപ്പിൽ ഡിലീറ്റ് ചെയ്ത മെസേജുകൾ എങ്ങനെ തിരിച്ചെടുക്കാം എന്ന് നോക്കാം
ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .വാട്ട്സ് ആപ്പിൽ നിലവിൽ ഒരുപാടു അപ്പ്‌ഡേഷനുകളും കൂടാതെ പുതിയ പേയ്മെന്റ് അടക്കമുള്ള ഓപ്‌ഷനുകളും ലഭിക്കുന്നുണ്ട് .അത്തരത്തിൽ വാട്ട്സ് ആപ്പിൽ ലഭിക്കുന്ന ഒരു ഓപ്‌ഷൻ ആണ് delete for everyone എന്ന ഓപ്‌ഷനുകൾ .
നമ്മൾ ഒരു മെസേജ് മറ്റൊരാൾക്ക് അയച്ചുകഴിഞ്ഞു അത് നമുക്ക് അയാളുടെ ചാറ്റ് ഹിസ്റ്ററിയിൽ നിന്നും ഡിലീറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് . എന്നാൽ ഇപ്പോൾ അത്തരത്തിൽ ഡിലീറ്റ് ചെയ്യുന്ന മെസേജുകൾ റിക്കവർ ചെയ്യുവാനുള്ള ഓപ്‌ഷനുകളും പ്ലേ സ്റ്റോറുകളിൽ ലഭിക്കുന്നതാണ് .അത്തരത്തിൽ ഡിലീറ്റ് ആയ മെസേജുകൾ റിക്കവർ ചെയ്യുന്ന ഒരു ആപ്പ് ആണ് വാട്ട്സ് ഡിലീറ്റ് എന്ന ആപ്പ് .
പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് നിങ്ങൾക്ക് ഡിലീറ്റ് ചെയ്ത മെസേജുകൾ തിരികെ എടുക്കുവാൻ സാധിക്കുന്നതാണ് .തേർഡ് പാർട്ടി ആപ്ലികേഷനുകൾ ആയതുകൊണ്ട് തന്നെ അതിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഡൗൺലോഡ് ചെയ്യുക .
Experienced Social Media And Content Marketing Specialist View Full Profile
