ഓൺലൈൻ ഫ്രോഡ് ;വാട്ട്സ് ആപ്പ് ഉപഭോതാക്കൾ മാത്രം ഇത് ശ്രദ്ധിക്കുക

HIGHLIGHTS

വാട്ട്സ് ആപ്പ് ഉപഭോതാക്കൾ ശ്രദ്ധിക്കുക

പുതിയ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് തട്ടിപ്പുകൾ ശ്രദ്ധിക്കുക

ഓൺലൈൻ ഫ്രോഡ് ;വാട്ട്സ് ആപ്പ് ഉപഭോതാക്കൾ മാത്രം ഇത് ശ്രദ്ധിക്കുക

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .മികച്ച പുതിയ അപ്പ്‌ഡേഷനുകളും പുതിയ ടെക്ക്നോളജികളും എല്ലാം ഇപ്പോൾ വാട്ട്സ് ആപ്പിൽ ലഭ്യമാക്കുന്നുണ്ട് .എന്നാൽ ഇന്ന് വാട്ട്സ് ആപ്പിൽ പല തരത്തിലുള്ള വ്യാജ മെസ്സേജുകൾ എത്താറുണ്ട് .നമ്മൾ അറിയാതെ പല മെസ്സേജുകളും നമ്മൾ ഫോർവേഡ് ചെയ്യാറുമുണ്ട് .

Digit.in Survey
✅ Thank you for completing the survey!

എന്നാൽ ഇത്തരത്തിൽ വരുന്ന മെസേജുകളും മറ്റു വ്യാജമല്ലെന്നു ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കാവും .എന്നാൽ അത്തരത്തിൽ ഇപ്പോൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ടുവരുന്ന ഒരു മെസേജ് ആണ് വാട്ട്സ് ആപ്പ് സ്റ്റാറ്റസ് മെസേജുകൾ .സ്റ്റാറ്റാസിലൂടെ ദിവസവും 500 രൂപ വരെ സമ്പാദിക്കാൻ അവസരം എന്ന രീതിയിൽ ഉള്ള മെസ്സെജുകളാണ് കണ്ടുവരുന്നത് .

എന്നാൽ ഇത് തീർത്തും വ്യാജമാണ് .സ്റ്റാറ്റസിനൊപ്പം നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മറ്റൊരു  വെബ്‌സൈറ്റിലേക്കാണ് പോവുക.ഇതിൽ രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങൾ ആവശ്യപ്പെടുകയും തുടർന്ന് ബാങ്കിങ് വിവരങ്ങൾ ശേഖരിച്ചു ബാങ്കിംഗ് തട്ടിപ്പുകൾക്കായി ഉപയോഗിക്കാനുമാണ് സാധ്യത. എന്നാൽ വാട്ട്സ് ആപ്പ് ഉപഭോതാക്കൾ ഇത്തരം വ്യാജ മെസേജുകൾക്ക് എതിരെ ജാഗ്രത പാലിക്കേണ്ടതാണ് .

അതുപോലെ തന്നെ നിങ്ങൾക്ക് മറ്റൊരാൾ ഫോർവേഡ് ചെയ്യുന്ന മെസ്സേജുകൾ അത് വ്യാജമല്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ നിങ്ങൾ മറ്റൊരാൾക്ക് ഫോർവേഡ് ചെയ്യുവാൻ പാടുള്ളു .

Experienced Social Media And Content Marketing Specialist View Full Profile