വാട്ട്സ് ആപ്പ് ഉപഭോതാവാണോ ;എങ്കിൽ ഇതാ വാൾപേപ്പർ ട്രിക്ക്

HIGHLIGHTS

വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇപ്പോൾ ഒരു ചെറിയ ട്രിക്ക് പരിചയപ്പെടുത്തുന്നു

നിങ്ങളുടെ വാട്ട്സ് ആപ്പിലെ കോണ്ടാക്റ്റുകളിൽ പ്രേതെകമായി വാൾ പേപ്പർ സെറ്റ് ചെയ്യാം

വാട്ട്സ് ആപ്പ് ഉപഭോതാവാണോ ;എങ്കിൽ ഇതാ വാൾപേപ്പർ ട്രിക്ക്

നമുക്ക് അറിയാത്ത പല ആപ്‌ഡേഷനുകളും കൂടാതെ പല ഓപ്‌ഷനുകളും ഉള്ള ഒരു ആപ്ലികേഷൻ ആണ് വാട്ട്സ് ആപ്പ്‌ . വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഒരു ചെറിയ ടിപ്‌സ് ആണ് ഇവിടെ പറയുന്നത് .നിങ്ങളുടെ വാട്ട്സ് ആപ്പിൽ ഇപ്പോൾ  പ്രേതെകമായി വാൾ പേപ്പറുകൾ സെറ്റ് ചെയുവാൻ സാധിക്കുന്നതാണ് .ഉദാഹരണത്തിന് നിങ്ങളുടെ ഒരു സുഹൃത്തിന്റെ വാട്ട്സ് ആപ്പ് ചാറ്റ് ഓപ്പൺ ചെയ്യുക .അവിടെ മുകളിൽ കാണുന്ന മൂന്ന് ടിക്ക് ഉള്ള ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക .അതിൽ വ്യൂ കോൺടാക്റ്റ് മുതൽ മോർ വരെയുള്ള ഓപ്‌ഷനുകൾ ലഭിക്കുന്നുണ്ട് .

Digit.in Survey
✅ Thank you for completing the survey!

അതിൽ നിന്ന്നും wallpaper എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക .അടുത്ത ഓപ്‌ഷൻ പോകുന്നത് മീഡിയയിലേക്കാണ് .അവിടെ നിന്നും നിങ്ങളുടെ സുഹൃത്തിനൊപ്പം നിൽക്കുന്ന ഫോട്ടോയെ അല്ലെങ്കിൽ മറ്റേതെങ്കിലും ഫോട്ടോയെ നിങ്ങൾക്ക് സെറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .ഈ ഫോട്ടോ നിങ്ങളുടെ ഈ സുഹൃത്തിന്റെ ചാറ്റ് ഹിസ്റ്ററിയിൽ മാത്രമാണ് ലഭിക്കുക .

വാട്ട്സ് ആപ്പിൽ ഡിലീറ്റ് ചെയ്ത മെസേജുകൾ എങ്ങനെ തിരിച്ചെടുക്കാം എന്ന് നോക്കാം

ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് വാട്ട്സ് ആപ്പ് .വാട്ട്സ് ആപ്പിൽ നിലവിൽ ഒരുപാടു അപ്പ്‌ഡേഷനുകളും കൂടാതെ പുതിയ പേയ്മെന്റ് അടക്കമുള്ള ഓപ്‌ഷനുകളും ലഭിക്കുന്നുണ്ട് .അത്തരത്തിൽ വാട്ട്സ് ആപ്പിൽ ലഭിക്കുന്ന ഒരു ഓപ്‌ഷൻ ആണ് delete for everyone എന്ന ഓപ്‌ഷനുകൾ .നമ്മൾ ഒരു മെസേജ് മറ്റൊരാൾക്ക് അയച്ചുകഴിഞ്ഞു അത് നമുക്ക് അയാളുടെ ചാറ്റ് ഹിസ്റ്ററിയിൽ നിന്നും ഡിലീറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .

എന്നാൽ ഇപ്പോൾ അത്തരത്തിൽ ഡിലീറ്റ് ചെയ്യുന്ന മെസേജുകൾ റിക്കവർ ചെയ്യുവാനുള്ള ഓപ്‌ഷനുകളും പ്ലേ സ്റ്റോറുകളിൽ ലഭിക്കുന്നതാണ് .അത്തരത്തിൽ ഡിലീറ്റ് ആയ മെസേജുകൾ റിക്കവർ ചെയ്യുന്ന ഒരു ആപ്പ് ആണ് വാട്ട്സ് ഡിലീറ്റ് എന്ന ആപ്പ് . പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് നിങ്ങൾക്ക് ഡിലീറ്റ് ചെയ്ത മെസേജുകൾ തിരികെ എടുക്കുവാൻ സാധിക്കുന്നതാണ് .തേർഡ് പാർട്ടി ആപ്ലികേഷനുകൾ ആയതുകൊണ്ട് തന്നെ അതിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഡൗൺലോഡ് ചെയ്യുക .

Experienced Social Media And Content Marketing Specialist View Full Profile