വൊഡാഫോണിന്റെ 177 രൂപയുടെ ഡാറ്റ പ്ലാൻ
പുതിയ രണ്ടു പ്ലാനുകൾ പുറത്തിറക്കി
Surveyവൊഡാഫോൺ അവരുടെ ഏറ്റവും പുതിയ രണ്ടു പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കി .കുറഞ്ഞ ചിലവിലും അൽപ്പം കൂടിയ ചിലവിലും ഉള്ള പായ്ക്കുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .177 രൂപയുടെ ഒരു പ്ലാൻ കൂടാതെ 496 രൂപയുടെ മറ്റൊരു പ്ലാനും ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് .
177 രൂപയുടെ റീച്ചാർജിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ 1 ജിബിയുടെ 4 ജി ഡാറ്റ ലഭിക്കുന്നു .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .അതായത് 177 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് 28 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .
അതുകൂടാതെ വൊഡാഫോൺ ഉപഭോതാക്കൾക്ക് മറ്റൊരു ഓഫർ കൂടി പുറത്തിറക്കിയിരിക്കുന്നു .496 രൂപയുടെ പ്ലാൻ ആണ് ഇത് .496 രൂപയുടെ പ്ലാനില്‍ പരിധിയില്ലാത്ത കോളുകളും 84 ജി.ബി ഡാറ്റയും ലഭിക്കും. 84 ദിവസമാണ് പ്ലാന്‍ കാലാവധി. എന്നാല്‍ ആദ്യ റീചാര്‍ജില്‍ മാത്രമേ പ്ലാന്‍ ലഭ്യമാവുകയുള്ളു.
ഈ ഓഫറുകൾ പുതിയ വൊഡാഫോണിന്റെ ഉപഭോതാക്കൾക്ക് മാത്രമേ ലഭ്യമാകുകയുള്ളു .മൊബൈൽ നമ്പർ പോർട്ട് ചെയ്തു വൊഡാഫോണിൽ എത്തുന്നവർക്കും ഈ ഓഫറുകൾ ബാധകമാകുന്നതാണ് .
32ഇഞ്ചിന്റെ HD LED TV 12999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ
Experienced Social Media And Content Marketing Specialist View Full Profile
