1 വർഷം മുഴുവനും കേരളത്തിലെ വൊഡാഫോൺ ഉപഭോതാക്കൾക്ക്

HIGHLIGHTS

വൊഡാഫോണിന്റെ 547ജിബിയുടെ പ്ലാനുകൾ കേരള സർക്കിളുകളിൽ മാത്രം

വൊഡാഫോൺ ഐഡിയ  ഏറ്റവും പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കി .പുതിയ വാർഷിക ഓഫറുകളാണ് ഇപ്പോൾ വൊഡാഫോൺ ഐഡിയ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .1699 രൂപയുടെ റീച്ചാർജുകളിലാണ് ഈ ഓഫറുകൾ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .1699 രൂപയുടെ റീച്ചാർജിൽ അൺലിമിറ്റഡ് ലോക്കൽ കൂടാതെ STD കോളുകൾ ലഭിക്കുന്നതാണ് .അതിനോടൊപ്പം തന്നെ ദിവസ്സേന 1.5ജിബിയുടെ 2G/3G/4G ഡാറ്റയും ലഭ്യമാകുന്നതാണു് .വൊഡാഫോണിന്റെ തന്നെ നേരത്തെ ലഭിച്ചിരുന്ന 1999 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന അതെ ബെനിഫിറ്റ് തന്നെയാണ് ഇപ്പോൾ 1699 രൂപയുടെ റീച്ചാർജുകളിലും ലഭ്യമാകുന്നത് .

ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 365 ദിവസ്സത്തേക്കാണ് .അതായത് 365 ദിവസ്സത്തേക്കു അൺലിമിറ്റഡ് വോയിസ് കോളിങ് കൂടാതെ ദിവസ്സേന 1.5ജിബിയുടെ 2G/3G/4G എന്നിവ ലഭ്യമാകുന്നു .അതായത് മുഴുവനായി 547.5ജിബിയുടെ 2G/3G/4G ഡാറ്റയാണ് ഈ പായ്ക്കുകളിൽ ലഭ്യമാകുന്നത് .കൂടാതെ ദിവസ്സേന 100 SMS എന്നിവ ഇതിൽ ലഭിക്കുന്നുണ്ട് .നിലവിൽ ഈ ഓഫറുകൾ ഇപ്പോൾ കേരള സർക്കിളുകളിൽ മാത്രമാണ് ലഭിക്കുന്നത് .കൂടാതെ വൊഡാഫോണിന്റെ മറ്റൊരു 119 രൂപയുടെ ചെറിയ ഓഫറും ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .

വൊഡാഫോണിന്റെ തകർപ്പൻ 6 മാസത്തെ ഓഫറുകൾ

വൊഡാഫോണിന്റെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .ഇത്തവണ ലോങ്ങ് വാലിഡിറ്റയിൽ ലഭിക്കുന്ന ഓഫറുകളാണ് വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .154 രൂപയുടെ റീച്ചാർജിൽ വൊഡാഫോണിന്റെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 600 ലോക്കൽ കോൾ മിനുട്ടുകളാണ് .അതായത് 6 മാസത്തെ വാലിഡിറ്റയിൽ 10 മണികൂർ കോളുകൾ വിളിക്കുവാൻ സാധിക്കുന്നു .എന്നാൽ ഇതിൽ ഉപഭോതാക്കൾക്ക് SMS കൂടാതെ ഡാറ്റ എന്നിവ ലഭ്യമാകുകയില്ല .അതുപോലെതന്നെ ലോക്കൽ കോളുകൾ മാത്രമേ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുകയുള്ളു .മറ്റു കോളുകൾക്ക് ചാർജ് ഈടാക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :