HIGHLIGHTS
ആമസോൺ പ്രൈം മെമ്പർഷിപ്പ് സൗജന്യമായി വൊഡാഫോൺ റെഡിൽ ലഭിക്കുന്നു
ജിയോയുടെ ഏറ്റവും പുതിയ മൺസൂൺ ഓഫറുകൾക്ക് തൊട്ടുപിന്നാലെ വൊഡാഫോൺ അവരുടെ പുതിയ പോസ്റ്റ് പെയ്ഡ് ഓഫറുകൾ പുറത്തിറക്കി .പുതിയ വൊഡാഫോൺ റെഡ് പോസ്റ്റ് പെയ്ഡ് ഓഫറുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .മറ്റു ടെലികോം പോസ്റ്റ് പെയ്ഡ് ഓഫറുകൾ താരതമ്മ്യം ചെയ്യുമ്പോൾ വൊഡാഫോൺ റെഡ് ഓഫറുകൾ വളരെ ലാഭകരമായതാണ് .
Survey399 രൂപയുടെ ,499 രൂപയുടെ ,999 രൂപയുടെ ,1299 രൂപയുടെ ,1999 രൂപയുടെ പ്ലാനുകളാണ് ഇപ്പോൾ വൊഡാഫോൺ റെഡിൽ ലഭിക്കുന്നത് .എന്നാൽ നിലവിൽ ഇതേ പ്ലാനുകൾ തന്നെ എയർടെൽ ഇപ്പോൾ പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്കായി നൽകുന്നുണ്ട് .
ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിങ് ,കുറഞ്ഞ ബില്ലിംഗ് ഗ്യാരന്റി ,സൗജന്യ ഡാറ്റ ,കൂടാതെ റോമിംഗ് പാക്കേജ് എന്നിവ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .കൂടാതെ ആമസോൺ പ്രൈം മെമ്പർ ഷിപ്പും ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .ജിയോ പുറത്തിറക്കിയ ഓഫറുകളെ വെല്ലാൻ പുറത്തിറക്കിയ മികച്ച ഓഫറുകളാണ് വൊഡാഫോൺ റെഡ് .
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile