കൊറോണ !! ഇതാ സൗജന്യ ടോക്ക് ടൈം ഓഫറുകൾ അവതരിപ്പിച്ചു വി ഐ

HIGHLIGHTS

വൊഡാഫോൺ ഐഡിയ നൽകുന്ന പുതിയ സൗജന്യ ഓഫറുകൾ ഇതാ എത്തിയിരിക്കുന്നു

49 രൂപയുടെ സൗജന്യ പ്ലാനുകളാണ് ഇപ്പോൾ വൊഡാഫോൺ ഐഡിയ പുറത്തിറക്കിയിരിക്കുന്നത്

കൊറോണ !! ഇതാ സൗജന്യ ടോക്ക് ടൈം ഓഫറുകൾ അവതരിപ്പിച്ചു വി ഐ

ഇൻന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ വി കോവിഡിന്റെ രണ്ടാം തരംഗത്തില്‍ താഴ്ന്ന വരുമാനക്കാരായ 60 ദശലക്ഷം ഉപഭോക്താക്കളെ കണക്ടഡ് ആയിരിക്കാന്‍ സഹായിക്കുന്ന പ്രത്യേക കോവിഡ്-19 ആശ്വാസ നടപടികള്‍ പ്രഖ്യാപിച്ചു.ഈ പദ്ധതി പ്രകാരം ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ 60 ദശലക്ഷം താഴ്ന്ന വരുമാനക്കാരായ ഉപഭോക്താക്കള്‍ക്ക്  49 രൂപയുടെ പദ്ധതി വി സൗജന്യമായി നല്‍കും.

Digit.in Survey
✅ Thank you for completing the survey!

  28 ദിവസ കാലാവധിയില്‍ 38 രൂപയുടെ ടോക്ക് ടൈയ്മും 100 എംബി ഡാറ്റയും ഉള്ളതാണ് ഈ പദ്ധതി.  വെല്ലുവിളികളുടേതായ ഇക്കാലത്ത് സുരക്ഷിതമായി കണക്ടഡ് ആയിരിക്കാനും ആവശ്യമായ എല്ലാ വിവരങ്ങളും നേടാനും ഇത് ഉപഭോക്താക്കളെ സഹായിക്കുമെന്നാണ് വി പ്രതീക്ഷിക്കുന്നത്.ഒറ്റത്തവണത്തേക്കുള്ള ഈ പ്രത്യേക പദ്ധതിയുടെ ഭാഗമായി രാജ്യത്തെ താഴ്ന്ന വരുമാനക്കാര്‍ക്ക് 2940 ദശലക്ഷം വരുന്ന ആനുകൂല്യങ്ങളാണ് വിഐഎല്‍ നല്‍കുന്നത്.

ഇതിനു പുറമെ കൂടുതല്‍ വിപുലമായി വന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന 79 രൂപയുടെ കോമ്പോ റീച്ചാര്‍ജ് വൗച്ചറും വി പുറത്തിറക്കിയിട്ടുണ്ട്.  128 രൂപയുടെ (64+64) ഇരട്ടി ടോക്ക് ടൈം, 28 ദിവസ കാലാവധി, 200 എംബി ഡാറ്റ എന്നിവയാണ്  പരിമിത കാലത്തേക്കായി ലഭ്യമാക്കിയിട്ടുള്ളത്.കൂടുതൽ വിവരങ്ങൾക്കായി വി ഐ ആപ്പ് സന്ദർശിക്കുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo