വൊഡാഫോണിന്റെ പുതിയ 4ജി ഉപഭോതാക്കൾക്ക് സൗജന്യ ഡാറ്റ ഓഫർ

HIGHLIGHTS

4ജിബിയുടെ സൗജന്യ ഡാറ്റയുമായി വൊഡാഫോൺ ഐഡിയ 4ജി

വൊഡാഫോണിന്റെ പുതിയ 4ജി ഉപഭോതാക്കൾക്ക് സൗജന്യ ഡാറ്റ ഓഫർ

വൊഡാഫോണിന്റെ പുതിയ സൗജന്യ ഡാറ്റ ഓഫറുകൾ എത്തിക്കഴിഞ്ഞു .4ജിബിയുടെ സൗജന്യ ഡാറ്റയാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഓഫറുകൾ ലഭിക്കുന്നത് വൊഡാഫോണിന്റെ പുതിയ 4ജി കണക്ഷനുകൾ എടുക്കുന്നവർക്ക് മാത്രമാണ് .കൂടാതെ 3ജി നിലവിൽ ഉപയോഗിക്കുന്നവർക്കും 4ജിയിലേക്ക് മാറുകയാണെങ്കിൽ 4ജിബിയുടെ ഡാറ്റ സൗജന്യമായി ലഭിക്കുന്നതാണ് .വൊഡാഫോൺ ഐഡിയ ഇപ്പോൾ ഇന്ത്യയിൽ എല്ലാ സ്ഥലങ്ങളിലും 4ജി വ്യാപിപ്പിക്കുകയാണ് .അതിനു മുന്നോടിയായി വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കാനാണ് പുതിയ വർക്കാർക്കായി ഇത്തരത്തിലുള്ള ഓഫറുകൾ നൽകുന്നത് .വൊഡാഫോണിന്റെ തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമേ ഇത് ലഭിക്കുകയുള്ളു .

Digit.in Survey
✅ Thank you for completing the survey!

വൊഡാഫോണിന്റെ മറ്റു ഓഫറുകൾ 

വൊഡാഫോണിന്റെ ഏറ്റവും പുതിയ ഓഫറുകൾ പുറത്തിറക്കി .ഇത്തവണ ലോങ്ങ് വാലിഡിറ്റയിൽ ലഭിക്കുന്ന ഓഫറുകളാണ് വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .154 രൂപയുടെ റീച്ചാർജിൽ വൊഡാഫോണിന്റെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 600 ലോക്കൽ കോൾ മിനുട്ടുകളാണ് .അതായത് 6 മാസത്തെ വാലിഡിറ്റയിൽ 10 മണികൂർ കോളുകൾ വിളിക്കുവാൻ സാധിക്കുന്നു .എന്നാൽ ഇതിൽ ഉപഭോതാക്കൾക്ക് SMS കൂടാതെ ഡാറ്റ എന്നിവ ലഭ്യമാകുകയില്ല .അതുപോലെതന്നെ ലോക്കൽ കോളുകൾ മാത്രമേ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുകയുള്ളു .മറ്റു കോളുകൾക്ക് ചാർജ് ഈടാക്കുന്നതാണ് .

ലോങ്ങ് വാലിഡിറ്റി ഓഫറുകൾ 

ലോങ്ങ് വാലിഡിറ്റി ഓഫറുകൾ വൊഡാഫോണിന്റെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1499 രൂപയുടെ റീചാർജുകളിലാണ് .1499 രൂപയുടെ റീചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1ജിബിയുടെ ഡാറ്റയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത്  365  ജിബിയുടെ ഡാറ്റ ഉപഭോതാക്കൾക്ക് മുഴുവനായി ലഭിക്കുന്നതാണ് . കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഇതിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo