64എംപി ക്യാമറയിൽ വിവോയുടെ 5G സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി കഴിഞ്ഞു

HIGHLIGHTS

64MP ക്യാമറയിൽ വിവോയുടെ Nex3 5G സ്മാർട്ട് ഫോണുകൾ പുറത്തിറക്കി

64എംപി ക്യാമറയിൽ വിവോയുടെ 5G സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി കഴിഞ്ഞു

വിവോയുടെ ഏറ്റവും പുതിയ Nex സീരിയസ്സുകൾ ഇപ്പോൾ ലോകവിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ് .വിവോയുടെ ഏറ്റവും പുതിയ Nex 3 എന്ന മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകൾ തന്നെയാണ് .Qualcomm Snapdragon 855 പ്ലസ് പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ  6.89-ഇഞ്ചിന്റെ  ഫുൾ HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080×2256 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രൊസസ്സറുകളും ക്യാമറകളും എല്ലാ തന്നെ ഈ ഫോണുകളുടെ സവിശേഷതകളിൽ മികച്ചു നില്കുന്നു .Qualcomm Snapdragon 855 Plus  പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിനു ഇത് സഹായിക്കുന്നു .

മറ്റു ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ,8 ജിബിയുടെ റാം കൂടാതെ 12 ജിബിയുടെ റാം & 512 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിൽ പുറത്തിറങ്ങിയിരുന്നു .4ജി കൂടാതെ 5ജി വേരിയന്റുകളും ലഭിക്കുന്നതാണ് .ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 64 മെഗാപിക്സലിന്റെ സാംസങ്ങ്  GW1 സെൻസറുകൾ +13 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ആംഗിൾ 120 ഡിഗ്രി ലെൻസ് + 13 മെഗാപിക്സലിന്റെ ടെലിഫോട്ടോ 2X ഒപ്റ്റിക്കൽ സൂം കൂടാതെ 10X ഡിജിറ്റൽ സൂം എന്നിവയാണുള്ളത് .

കൂടാതെ  4500mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ബാറ്ററിയിലും മികച്ചുതന്നെ നില്കുന്നു .ഈ ഫോണുകൾക്ക് 44W അൾട്രാ ഫാസ്റ്റ് ചാർജിങ് ടെക്നോളജിയിലാണ് പുറത്തിറക്കിയിരിക്കുന്നത് .വിവോയുടെ Nex 3 മോഡലുകളുടെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 8 ജിബിയുടെ മോഡലുകൾക്ക് ഏകദേശം CNY 4,998 (approx. Rs 50,600) രൂപയും കൂടാതെ  Vivo NEX 3 5G 8GB RAM + 256GB  മോഡലുകൾക്ക് CNY 5,698 (approx. 57,700) രൂപയും & 12 ജിബിയുടെ മോഡലുകൾക്ക് ഏകദേശം CNY 6,198 (approx. Rs 62,700) രൂപയും ആണ് വില വരുന്നത് . 

Experienced Social Media And Content Marketing Specialist View Full Profile